
റിയാദ് മെട്രോ ഇനി രാവിലെ 5:30 മുതൽ തന്നെ ഓടിത്തുടങ്ങും | Riyadh Metro

റിയാദ്: വിദ്യാർത്ഥികൾ, ജീവനക്കാർ, അതിരാവിലെയുള്ള മറ്റു യാത്രക്കാർ എന്നിവരെ ലക്ഷ്യം വച്ചുള്ള നീക്കമായി റിയാദ് മെട്രോ ഇനി മുതൽ രാവിലെ 5:30 ന് തന്നെ പ്രവർത്തനം ആരംഭിക്കുന്നു. മെട്രോ സേവനത്തിനായുള്ള വർദ്ധിച്ചുവരുന്ന ആവശ്യകത കണക്കിലെടുത്താണ് ഈ ക്രമീകരണമെന്നു റിയാദ് പൊതുഗതാഗത വകുപ്പ് അറിയിച്ചു. യാത്രക്കാർ കൂടുതലായി മെട്രോയെ ആശ്രയിക്കുന്നതോടെ, സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സൗദി തലസ്ഥാനത്തുടനീളമുള്ള മൊബിലിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായിക്കും. സുസ്ഥിരതയും ജീവിത നിലവാരവും ലക്ഷ്യമിട്ട് പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വിശാലമായ പദ്ധതികളെ പുതിയ ഷെഡ്യൂൾ പിന്തുണയ്ക്കുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചതിനുശേഷം റിയാദ് മെട്രോ 100 ദശലക്ഷം യാത്രക്കാരെ എത്തിച്ചതായും പ്രവർത്തന സമയനിഷ്ഠ നിരക്ക് 99.78 ശതമാനത്തിലധികം നേടിയതായും റോയൽ കമ്മീഷൻ റിപ്പോർട്ട് ചെയ്തു. ഒലയ ഇടനാഴിയിലെ ബ്ലു ലെയിനിൽ 46.5 ദശലക്ഷം യാത്രക്കാരും, കിംഗ് അബ്ദുല്ല റോഡിലെ റെഡ് ലെയിനിൽ 17 ദശലക്ഷം യാത്രക്കാരും, മദീന റോഡിലെ ഓറഞ്ച് ലെയിനിൽ 12 ദശലക്ഷം യാത്രക്കാരും ആണ് കയറിയത്. മറ്റ് മൂന്ന് ലൈനുകളിലും കൂടി 24.5 ദശലക്ഷം യാത്രക്കാരും മെട്രോ ഉപയോഗിച്ചു. ഖസർ അൽഹുകും, കിങ് അബ്ദുല്ല ഫിനാൻഷ്യൽ സെന്റർ, എസ്ടിസി, നാഷനൽ മ്യൂസിയം എന്നിവയാണ് തിരക്കേറിയ സ്റ്റേഷനുകൾ. റിയാദ് മെട്രോയുടെ സേവനങ്ങൾ വിശാലമായ ബസ് ശൃംഖല, ആവശ്യാനുസരണം ഷട്ടിലുകൾ, പൊതുഗതാഗത പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയുമായി സംയോജിപ്പിച്ചിട്ടുണ്ട്.
The Riyadh public transport announced that Riyadh Metro will now begin operating daily at 5:30 AM, in a move aimed at serving students, employees, and early-morning commuters.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് 'പൂഴ്ത്തി'; സുരക്ഷയുടെ പേരുപറഞ്ഞ് ദൃശ്യങ്ങൾ നൽകാതെ ഒത്തുകളി
Kerala
• 19 hours ago
ഓണം അവധി കഴിഞ്ഞു സ്‌കൂളുകൾ ഇന്നു തുറക്കും; 30% മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക ക്ലാസ്
Kerala
• 19 hours ago
ലുലു ഗ്രൂപ്പിന്റെ ലോട്ടിന് 2025ലെ 'മോസ്റ്റ് അഡ്മയേഡ് വാല്യൂ റീടെയ്‌ലര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം
uae
• 20 hours ago
ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
Kerala
• 20 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും
National
• 20 hours ago
സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി
Kerala
• a day ago
കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു
Cricket
• a day ago
അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം
National
• a day ago
ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം
oman
• a day ago
സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• a day ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• a day ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• a day ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• a day ago
സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
uae
• a day ago
യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
crime
• a day ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• a day ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• a day ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• a day ago
യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs
uae
• a day ago
ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്
International
• a day ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• a day ago