
ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്

ദുബൈ: മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് സുപ്രധാന ആഗോള വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചു. 2025 ഡിസംബറോടെ 48 ഷോറൂമുകള്‍ ആരംഭിക്കാനാണ് ബ്രാന്‍ഡ് പദ്ധതിയിടുന്നത്. 27 പുതിയ ഷോറൂമുകളും 21 നവീകരിച്ച ഷോറൂമുകളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ നീക്കത്തിലൂടെ ലോകത്തിലെ ഏറ്റവും വിശ്വാസ യോഗ്യവും വിപുലവുമായ ആഭരണ റീട്ടെയില്‍ ശൃംഖലകളിലൊന്നായി മാറാനാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ലക്ഷ്യമിടുന്നത്. വിപുലീകരണ ഭാഗമായി ഇന്ത്യയില്‍ 14 പുതിയ ഷോറൂമുകള്‍, യു.എ.ഇയിലും യു.എസ്.എയിലും 3 വീതം, യു.കെയില്‍ 2, ഓസ്ട്രേലിയ, കെ.എസ്.എ, കാനഡ, മലേഷ്യ എന്നിവിടങ്ങളില്‍ ഓരോ ഷോറൂമുകള്‍ തുടങ്ങും. കൂടാതെ, ന്യൂസിലന്‍ഡില്‍ ആദ്യ ഷോറൂം ആരംഭിക്കുന്നതോടെ 14ാമത്തെ രാജ്യത്തേക്ക് കൂടി ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം വ്യാപിക്കും.
ബ്രാന്‍ഡിന്റെ വരുമാനം 78,000 കോടി രൂപയായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ 15 രാജ്യങ്ങളിലും 22 സംസ്ഥാനങ്ങളിലും 3 കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 60 ഷോറൂമുകള്‍ തുറന്ന് സാന്നിധ്യം വിപുലമാക്കാനാണ് നീക്കം.
പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നതിനൊപ്പം, ഇന്ത്യ, യു.എ.ഇ, കെ.എസ്.എ, ഒമാന്‍, മലേഷ്യ എന്നിവിടങ്ങളില്‍ നവീകരിച്ച ഷോറൂമുകള്‍ പുനരാരംഭിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് നവീകരിച്ച, ആഡംബര ഷോപ്പിങ് അനുഭവം നല്‍കുകയാണ് ബ്രാന്‍ഡ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്. ബ്രാന്‍ഡിന്റെ ദീര്‍ഘകാല നയങ്ങളായ വിപുലീകരണം, പ്രധാന വിപണികളെ ശക്തിപ്പെടുത്തല്‍, ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത ഉല്പന്ന ശ്രേണികളും ലോകോത്തര സേവനങ്ങളും ലഭ്യമാക്കി മികച്ച സാധ്യതകളുള്ള പ്രദേശങ്ങളില്‍ സാന്നിധ്യം ശക്തമാക്കല്‍ എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കുന്നത്.
48 പുതിയ ഷോറൂമുകളുടെ ഉദ്ഘാടനം ലോകത്തിലെ ഏറ്റവും വലിയ ആഭരണ റീട്ടെയില്‍ ബ്രാന്‍ഡായി മാറാനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി അഹമ്മദ് പറഞ്ഞു. 'എന്നാല്‍ വളര്‍ച്ചയെന്നത് കണക്കുകള്‍ക്കപ്പുറം ഉത്തരവാദപൂര്‍ണമായ ഈ ബിസിനസില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാനുള്ള അവസരമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഓരോ പുതിയ ഷോറൂമും ഉത്തരവാദിത്തത്തോടെയുള്ള സമാഹരണം, സുസ്ഥിരത, സമൂഹത്തിന് തിരികെ നല്കല് എന്നിവയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ പ്രതീകമാണ്. ഞങ്ങളുടെ ബിസിനസിന്റെ ഓരോ ഘടകങ്ങളും ഉപയോക്താക്കള്‍ക്കും, പങ്കാളികള്‍ക്കും മാത്രമല്ല, ഞങ്ങള്‍ സേവിക്കുന്ന സമൂഹത്തിനും ഗുണകരമാകുന്നുണ്ടെന്ന് ഞങ്ങള്‍ ഉറപ്പു വരുത്തുന്നു. വിശ്വാസം, സുതാര്യത, ഗുണമേന്മ തുടങ്ങിയ മൂല്യങ്ങള്‍ ഗ്രൂപ്പിന്റെ എല്ലാ പ്രവര്‍ത്തനത്തിന്റെയും കേന്ദ്ര ബിന്ദുവാണ്'' എം.പി. അഹമ്മദ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഈ വികസന ഘട്ടം, ആഗോള രംഗത്തെ മുന്‍നിര ജ്വല്ലറി റീട്ടെയിലര്‍ എന്ന നിലയിലുള്ള ബ്രാന്‍ഡിന്റെ സ്ഥാനത്തെ കൂടുതല്‍ ഉറപ്പിക്കുന്നതാണെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്മാന് കെ.പി അബ്ദുല്‍ സലാം പറഞ്ഞു. 'സുസ്ഥിരതയും പാരമ്പര്യവും സാങ്കേതിക മികവും സംയോജിപ്പിച്ച വിപുലീകരണം സാധ്യമാക്കിയാണ് ഈ നേട്ടം കൈവരിക്കുന്നത്. തുടര്‍ച്ചയായി വികസിച്ചു കൊണ്ടിരിക്കുന്ന ഉല്പന്ന ശ്രേണിയിലൂടെയും, അതുല്യമായ റീട്ടെയില്‍ അനുഭവം നല്കുന്ന ഉപയോക്തൃ കേന്ദ്രീകൃത സമീപനങ്ങളിലൂടെയും, സൗകര്യവും, ലഭ്യതയും വര്‍ധിപ്പിക്കുന്ന ഡിജിറ്റല്‍ നവീകരണങ്ങള്‍ വഴിയും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് തികച്ചും ഭാവിയിലേക്ക് സജ്ജമായ ഒരു സ്ഥാപനമായി മാറിയിരിക്കുകയാണ്' കെ.പി അബ്ദുല്‍ സലാം വ്യക്തമാക്കി.
അന്താരാഷട്ര ജ്വല്ലറി വിപണിയില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്, വലിയ കുതിപ്പുകള്‍ നടത്തുമ്പോഴും, ഇന്ത്യ ഇപ്പോഴും ബ്രാന്‍ഡിന്റെ ഏറ്റവും വലിയ സാധ്യതയുള്ള വിപണിയായി തുടരുന്നതായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്ത്യ ഓപറേഷന്‍സ് മാനേജിങ്ങ് ഡയരക്ടര്‍ ഒ.ആഷര്‍ പറഞ്ഞു.
വികസനത്തിന്റെ ഈ ഘട്ടത്തിലെ മികച്ച നേട്ടമായിരിക്കും ന്യൂസിലാന്‍ഡിലേക്കുള്ള ബ്രാന്‍ഡിന്റെ പ്രവേശനമെന്ന് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയരക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. 'ഇത് ബ്രാന്‍ഡിന്റെ പ്രവര്‍ത്തനം 14ാമത്തെ രാജ്യത്തേക്ക് പ്ര
വേശിക്കുന്ന സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തപ്പെടും. ജ്വല്ലറി വിപണന രംഗത്ത് 'മെയ്ക്ക് ഇന്‍ ഇന്ത്യ; മാര്‍ക്കറ്റ് ടു ദി വേള്‍ഡ്' ഉദ്യമത്തിന്റെ ഏറ്റവും വലിയ വക്താവ് എന്ന നിലയില്‍, ബ്രാന്‍ഡിന്റെ വിജയം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യന്‍ കരകൗശല വൈദഗ്ധ്യത്തിന്റെ വിജയമാണ്. ഈ പാരമ്പര്യം, സുസ്ഥിരവും ഉത്തരവാദിത്തപരവുമായ രീതിയില്‍ മുന്നോട്ട് കൊ ണ്ടു പോകുന്നതില്‍ അഭിമാനിക്കുന്നു' ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
Malabar Gold & Diamonds, the world’s fifth-largest jewelry retailer, has announced a significant global expansion, with plans to open and revamp 48 showrooms by December 2025. This landmark phase includes 27 new showrooms and 21 revamped locations across 10 countries, a move designed to strengthen the brand’s presence as a leader in the global jewelry market.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി
Kerala
• 18 hours ago
കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു
Cricket
• 19 hours ago
അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം
National
• 19 hours ago
ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം
oman
• 19 hours ago
സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• 19 hours ago
ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു
uae
• 19 hours ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• 20 hours ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• 20 hours ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• 20 hours ago
സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
uae
• 20 hours ago
ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്
International
• 21 hours ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• 21 hours ago
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
uae
• a day ago
യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
crime
• a day ago
ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി
Cricket
• a day ago
പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
International
• a day ago
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch
uae
• a day ago
'ദീർഘകാല ആഗ്രഹം, 2200 രൂപയുടെ കുപ്പി ഒറ്റയ്ക്ക് തീർത്തു, ബാക്കി അര ലിറ്ററിന്റെ കുപ്പികൾ മോഷ്ടിച്ചു': ബെവ്കോ മോഷണ കേസിൽ പ്രതിയുടെ മൊഴി
crime
• a day ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• a day ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• a day ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• a day ago