
ഓണ മാമാങ്കം 2025 മെഗാ ഓണാഘോഷം ഇന്ന് ഷാര്‍ജ എക്സ്പോ സെന്ററില്‍

ദുബൈ: ഓണമാമാങ്കം 2025 ഇന്ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ അരങ്ങേറും. പരിപാടി രാവിലെ 11 മണിക്ക് ആരംഭിക്കും. ഷാര്‍ജ എക്സ്പോ സെന്ററിലെ 1, 2, 3 ഹാളുകളിലാണ് പരിപാടി നടക്കുക. സദ്യക്ക് ശേഷം ഉച്ച ഒരു മണിയോടെയാണ് ഓണമാമാങ്കം മെഗാ ഇവന്റ് സ്റ്റേജില്‍ ആരംഭിക്കും. മലയാള നടന് പൃഥ്വിരാജ് സുകുമാരനാണ് ഇത്തവണ ഓണ മാമാങ്കത്തിന്റെ ആഘോഷ വേദിയിലേക്ക് മുഖ്യാതിഥിയായെത്തുന്നത്. ഓണമാമാങ്കത്തിന്റെ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയായതായി സംഘാടകരായ ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ് എം.ഡി ജൂബി കുരുവിള അറിയിച്ചു.
രാവിലെ 11 മുതല്‍ ഓണസദ്യ ആരംഭിക്കും. ഉച്ച ഒരു മണിക്ക് ഡിജെ മ്യൂസിക്കോടെയാണ് പരിപാടി ആരംഭിക്കുന്നത്. 1.30ന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്. രണ്ട് മണിക്ക് ചെണ്ടമേളം. തുടര്‍ന്ന്, രാജ് കലേഷ്- മാത്തുക്കുട്ടി ടീം സംവാദം. ഡാന്‍സ് ഇനങ്ങളും, സാംസ്കാരിക പരിപാടികളുമായി ഇവന്റ് മുന്നേറും. ശേഷം, ഫാഷന്‍ വാക്കും അരങ്ങേറും. നാല് മണിയോടെ സ്റ്റീഫന്‍ ദേവസ്സി നയിക്കുന്ന സ്റ്റീഫന്‍- ചെണ്ട ഫ്യൂഷന്‍ അരങ്ങേറും. തുടര്‍ന്ന്, ഹിറ്റ് എഫ്എം ആര്.ജെമാര്‍ വേദിയിലെത്തും. തുടര്‍ന്ന് പൃഥ്വിരാജ് ഓണ മാമാങ്ക വേദിയിലെത്തുക. അതിന് ശേഷം സ്റ്റീഫന്‍ ദേവസ്സി, ജോബ് കുര്യന്, ഹരിചരണ്‍, അഞ്ജു ജോസഫ്, പ്രസീത ചാലക്കുടി എന്നിവര്‍ സംഗീത താള വിസ്മയവുമായി വേദി നിറയും. ഒപ്പം, ഹനാന് ഷായുടെ ലൈവ് കണ്‍സേര്‍ട്ടും അരങ്ങേറും. ഒടുവില്‍ തിരുമാലി, തഡ്വൈസര്‍ ടീമുകളുടെ ഷോയും ഓണമാമാങ്ക വേദിയില്‍ നിറയും.
ഓണാശംസകളുമായെത്തുന്ന മാവേലിക്കാഴ്ചകള്ക്കൊപ്പം, ഊഞ്ഞാല്, പരമ്പരാഗത ഓണക്കളികളായ ഉറിയടി, ലെമണ്‍ സ്പൂണ്‍, ചാക്കില്‍ ഓട്ടം തുടങ്ങിയവയും സന്ദര്‍ശകര്‍ക്കായി ഷാര്‍ജ എക്സ്പോ സെന്ററിലെ വേദിയില്‍ ഒരുക്കിയിട്ടുണ്ട്. ഓണമാമാങ്കം സ്പോണ്‍സര്‍മാരുടെ സ്റ്റാളുകളും വേദിയില്‍ ഉണ്ട്. ഓണമാമാങ്കത്തിന്റെ ഭാഗമായി ഒരുക്കിയ ഓണമത്സരങ്ങള്‍ അബൂദബിയിലും ഷാര്‍ജയിലുമായി അരങ്ങേറിയിരുന്നു. ഓണ മത്സരങ്ങള്‍ക്കും അബൂദബിയില്‍ സംഘടിപ്പിച്ച അത്തച്ചമയ ഘോഷയാത്രക്കും വലിയ ജനപങ്കാളിത്തമാണുണ്ടായത്.
ബോട്ടിം ആണ് ഓണമാമാങ്കം 2025ന്റെ ടൈറ്റില്‍ സ്പോണ്സര്. യു.എ.ഇയിലെ ടാക്സ് കണ്‍സള്‍ട്ടിങ് കമ്പനിയായ ഡാര്ടിസി ആണ് പ്രസന്റിങ് സ്പോണ്സര്. പങ്കെടുക്കുന്ന സന്ദര്‍ശകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഡാര്ടിസിയുടെ നേതൃത്വത്തില്‍ ഐ ഫോണ്‍ 16 പ്രോ ഉള്‍പ്പെടെ നിരവധി സര്‍പ്രൈസ് സമ്മാനങ്ങള്‍ ലഭിക്കുന്നതായിരിക്കും. ബ്രോട്ട് ടു യൂ ബയ് സ്പോണ്സര് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്സ്, വാട്ടിക്ക നാച്ചുറല്‍സ്. ഇക്വിറ്റി പ്ലസ് അഡ്വേര്‍ടൈസിങ് ഒരുക്കുന്ന ഓണമാമാങ്കം 2025ന്റെ മറ്റു പ്രായോജകര്‍ ആര്.കെ.ജി, ടാറ്റ ടീ കണ്ണന് ദേവന്, മദേര്‍സ് റെസിപി, തനിഷ്ഖ്, ഗ്രേറ്റ് വാള് മോട്ടോര്‍സ്, ആര്.ജി ഫുഡ്സ്, യാര്‍ഡ്ലി, കാര്‍ എക്സ്പേര്‍ട്സ്, ടൈറ്റാന്‍, എന്‍ പ്ലസ് പ്രൊഫഷണല്‍, മര്‍മും, സിക് മോട്ടോര്‍ ഓയില്‍, മയൂര, മ്മടെ തൃശൂര്‍ യു.എ.ഇ, മഴവില്‍ മനോരമ, മനോരമ ന്യൂസ്, മനോരമ മാക്സ്, ഗള്‍ഫ് സുപ്രഭാതം, ഖലീജ് ടൈംസ്, ഡെയ്ലി ഹണ്ട്, വണ്‍ അറേബ്യ, ഹിറ്റ് 96.7 എഫ്എം എന്നിവയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് 'പൂഴ്ത്തി'; സുരക്ഷയുടെ പേരുപറഞ്ഞ് ദൃശ്യങ്ങൾ നൽകാതെ ഒത്തുകളി
Kerala
• 2 days ago
ഓണം അവധി കഴിഞ്ഞു സ്കൂളുകൾ ഇന്നു തുറക്കും; 30% മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക ക്ലാസ്
Kerala
• 2 days ago
ലുലു ഗ്രൂപ്പിന്റെ ലോട്ടിന് 2025ലെ 'മോസ്റ്റ് അഡ്മയേഡ് വാല്യൂ റീടെയ്ലര്‍ ഓഫ് ദി ഇയര്‍' പുരസ്കാരം
uae
• 2 days ago
ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
Kerala
• 2 days ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും
National
• 2 days ago
സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി
Kerala
• 2 days ago
കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു
Cricket
• 2 days ago
അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം
National
• 2 days ago
ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം
oman
• 2 days ago
സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• 2 days ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• 2 days ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• 2 days ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• 2 days ago
സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
uae
• 2 days ago
യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ
crime
• 2 days ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• 2 days ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• 2 days ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• 2 days ago
യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs
uae
• 2 days ago
ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്
International
• 2 days ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• 2 days ago