HOME
DETAILS

യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs

  
Web Desk
September 07 2025 | 15:09 PM

job opportunities in uae 19 new hotels opening in dubai reports suggest 7500 new vacancies may arise

ദുബൈ: ഈ വർഷം രണ്ടാം പകുതിയിൽ ദുബൈയിൽ 19 ഹോട്ടലുകൾ കൂടി തുറക്കുമെന്നും വിനോദസഞ്ചാരികളുടെ ശക്തമായ ഒഴുക്കും രാജ്യത്തെ താമസ സൗകര്യങ്ങൾ വളരുന്നതും കാരണം ഹോസ്പിറ്റാലിറ്റി മേഖല വളർന്നുകൊണ്ടിരിക്കുകയാണെന്നും മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രോപ്പർട്ടി കൺസൾട്ടൻസിയായ കാവൻഡിഷ് മാക്‌സ്‌വെൽ.

പുതിയ ഇൻവെന്ററികളിൽ ഭൂരിഭാഗവും പ്രധാനമായും അപ്‌സ്‌കെയിൽ, അപ്പർ അപ്‌സ്‌കെയിൽ, ആഡംബര വിഭാഗങ്ങളിലാണ്. എന്നിരുന്നാലും, 2025-ൽ ശേഷിക്കുന്ന കാലയളവിൽ ഉണ്ടാകാനിടയുള്ള ശക്തമായ ഡിമാൻഡ് വിപണിയെ മുന്നോട്ട് കൊണ്ടുപോകുമെന്ന് കൺസൾട്ടൻസി പറഞ്ഞു. 2024 ആയപ്പോഴേക്കും ഹോട്ടലുകളുടെ എണ്ണം 724-ആയി വർധിച്ചിരുന്നു. 2024-ൽ ദുബൈയിൽ 705 ഹോട്ടലുകളിലായി 151,245 മുറികളാണ് ഉണ്ടായിരുന്നത്.

2025 ന്റെ ആദ്യ പകുതിയോടെ, ദുബൈയിലെ ഹോട്ടലുകളുടെ എണ്ണം ഏകദേശം 730 ഹോട്ടലുകളായി ഉയർന്നിരുന്നു. മൊത്തം മുറികളുടെ എണ്ണം ഏകദേശം 152,000 ആയി. ദുബൈയിലെ മുതിർന്ന വ്യവസായ എക്സിക്യൂട്ടീവുകളുടെ അഭിപ്രായത്തിൽ, ദുബൈയിലെ ഹോട്ടലുകൾ ഓരോ മുറിയുടെ ആനുപാതത്തിലും ഏകദേശം 1.5 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അതിനാൽ, രണ്ടാം പകുതിയിൽ പുതിയ 5,000 മുറികൾ നഗരത്തിൽ ഏകദേശം 7,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2025 ജനുവരി മുതൽ ജൂൺ വരെ 9.9 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരാണ് ദുബൈയിൽ എത്തിയത്. 2024-ലെ ഇക്കാലയളവിനെ അപേക്ഷിച്ച് 6.1 ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സന്ദർശകരുടെ എണ്ണം വർധിച്ചതിനൊപ്പം ശക്തമായ പ്രകടനം കാഴ്ച വയ്ക്കാൻ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് കഴിഞ്ഞു. 2025 ന്റെ ആദ്യ പകുതിയിൽ ഹോട്ടൽ താമസ നിരക്ക് 81.4 ശതമാനത്തിലെത്തി. 

"സുരക്ഷ, കണക്റ്റിവിറ്റി എന്നിവയിൽ ദുബൈ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നത് തുടരുന്നത് കാരണം ഹോസ്പിറ്റാലിറ്റി മേഖല ശക്തമായി മുന്നോട്ട് പോകുകയാണ്. അതിഥികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലെ സന്ദർശകകരെ ആകർഷിക്കാനുള്ള നഗരത്തിന്റെ കഴിവ് അതിന്റെ പ്രതിരോധശേഷിയും വളർച്ചയും ശക്തിപ്പെടുത്തുന്നു," കാവൻഡിഷ് മാക്സ് വെല്ലിലെ ഡയറക്ടറും വാണിജ്യ മൂല്യനിർണ്ണയ മേധാവിയുമായ വിധി ഷാ പറഞ്ഞു.

"ഭാവിയിൽ, പ്രീമിയം ഓഫറുകളിലും നവീകരണത്തിലും ദുബൈ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിനോദ, ബിസിനസ് യാത്രക്കാർക്ക് ഒരുപോലെ തിരഞ്ഞെടുക്കാവുന്ന ഒരു ആഗോള ലക്ഷ്യസ്ഥാനമായി ദുബൈ തുടരുമെന്ന് ഉറപ്പാക്കും," ഷാ പറഞ്ഞു.

2025 ന്റെ ആദ്യ പകുതിയിലെ കണക്കനുസരിച്ച്, ദുബൈയിലെ നിലവിലുള്ള റൂമുകളുടെ ഭൂരിഭാഗവും അപ്‌സ്‌കെയിൽ വിഭാഗത്തിലായിരുന്നു. ഇത് മൊത്തം മുറികളുടെ 24.4 ശതമാനമാണ്. ആഡംബര, അപ്പർ അപ്‌സ്‌കെയിൽ, അപ്‌സ്‌കെയിൽ വിഭാഗങ്ങൾ നിലവിലെ ഇൻവെന്ററിയുടെ 67.4 ശതമാനവും ഉൾക്കൊള്ളുന്നു. ബാക്കിയുള്ള 32.6 ശതമാനം മിഡ്‌സ്‌കെയിൽ (14 ശതമാനം), അപ്പർ മിഡ്‌സ്‌കെയിൽ (12.9 ശതമാനം), ഇക്കണോമി (5.5 ശതമാനം) എന്നീ വിഭാഗങ്ങളിലാണ്.

Dubai is set to welcome 19 new hotels, leading to the creation of up to 7,500 new job vacancies. The expansion offers numerous opportunities in the hospitality sector, with positions ranging from management to operational roles.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്

International
  •  6 hours ago
No Image

ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്

Cricket
  •  6 hours ago
No Image

വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്

uae
  •  7 hours ago
No Image

യുവതിക്ക് മെസേജ് അയച്ച് ശല്യപ്പെടുത്തിയ കേസ്; സീനിയർ സിവിൽ പൊലിസ് ഓഫീസർക്ക് സസ്പെൻഷൻ

crime
  •  7 hours ago
No Image

ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്

Cricket
  •  7 hours ago
No Image

ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി

National
  •  8 hours ago
No Image

ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ

crime
  •  8 hours ago
No Image

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ

uae
  •  8 hours ago
No Image

ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി

Cricket
  •  8 hours ago
No Image

പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു

International
  •  8 hours ago