HOME
DETAILS

ഫാർമസി കുത്തിത്തുറന്ന് നിരോധിത മരുന്നുകൾ മോഷ്ടിച്ചു; പ്രതികൾക്ക് ആറ് മാസം തടവും 5,400 ദിർഹം പിഴയും ശിക്ഷ

  
September 08 2025 | 08:09 AM

dubai court sentences two gcc nationals for theft

ദുബൈ: പ്രിസ്ക്രിപ്ഷൻ ആവശ്യമായ നിയന്ത്രിത മരുന്നുകൾ മോഷ്ടിച്ച കുറ്റത്തിന് രണ്ട് ജിസിസി പൗരന്മാർക്ക് ആറ് മാസത്തെ തടവും ഓരോരുത്തർക്കും 5,400 ദിർഹം പിഴയും വിധിച്ച് ദുബൈ ക്രിമിനൽ കോടതി. അൽ ഖലീജ് അറബിക് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

റിപ്പോർട്ടുകൾ പ്രകാരം, ജുമൈറയിലെ ഒരു ഫാർമസിയിലെ ജീവനക്കാരി ജോലിക്കെത്തിയപ്പോൾ മുൻവാതിൽ പൂട്ട് തകർന്നതായി കണ്ടെത്തി. തുടർന്ന് ഫാർമസിക്കകത്ത് പ്രവേശിച്ചപ്പോൾ ഷെൽഫുകൾ ശൂന്യവും പരിസരം അലങ്കോലവുമായി കണ്ടെത്തി. ഇവർ ഉടൻ മാനേജരെ വിവരമറിയിച്ചു, തുടർന്ന് പൊലിസിൽ അറിയിച്ചു.

സിസിടിവി ക്യാമറ പരിശോധിച്ചതിൽ നിന്ന് അർദ്ധരാത്രിക്ക് ശേഷം സാഹചര്യം മുതലെടുത്ത് രണ്ട് പേർ വാതിൽ തകർത്ത് അകത്തുകയറുന്നതായി കണ്ടെത്തി. തുടർന്ന്, മോഷണം പോയ വസ്തുക്കളിൽ അനുമതിയില്ലാതെ വിൽക്കാൻ പാടില്ലാത്ത നിയന്ത്രിത മരുന്നുകൾ ഉൾപ്പെടുന്നുവെന്ന് ഇൻവെന്ററി സ്ഥിരീകരിച്ചു.

പൊലിസ് പിന്നീട് പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തു, ഇയാൾ ഫാർമസിയിൽ നിന്ന് മോഷ്ടിച്ച മരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ഉപയോഗിച്ചതായി സമ്മതിച്ചു. കവർച്ച ആസൂത്രണം ചെയ്തത് തന്റെ കൂട്ടാളിയാണെന്നും ഇയാൾ വെളിപ്പെടുത്തി. രണ്ടാം പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ കുറ്റം നിഷേധിച്ചു.

അതേസമയം, മോഷണവും നിരോധിത വസ്തുക്കൾ കൈവശം വച്ചതിനും ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് പ്രതികൾക്ക് തടവും പിഴയും ശിക്ഷയായി വിധിച്ചത്.

A Dubai Criminal Court has sentenced two GCC nationals to six months in prison and fined them AED 5,400 each for stealing restricted medications that require a prescription. The theft occurred at a pharmacy in Jumeirah Village, where the perpetrators broke the front lock and stole controlled substances.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു

Kerala
  •  9 hours ago
No Image

മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന്‍ ആക്രമിച്ച് കൗമാരക്കാരന്‍; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം

International
  •  10 hours ago
No Image

ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി

crime
  •  10 hours ago
No Image

സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി

Saudi-arabia
  •  10 hours ago
No Image

നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു

International
  •  10 hours ago
No Image

ദുബൈയിലെ സ്വർണവിലയിൽ വീണ്ടും കുതിപ്പ്; 22 കാരറ്റ് സ്വർണം ​ഗ്രാമിന് 400 ദിർഹം കടന്നു

uae
  •  11 hours ago
No Image

സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല

Kerala
  •  11 hours ago
No Image

കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

crime
  •  11 hours ago
No Image

വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ

crime
  •  11 hours ago


No Image

ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ

International
  •  12 hours ago
No Image

സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർ​ഗനിർദേശം പുറത്തിറക്കി യുഎഇ കോടതി

uae
  •  12 hours ago
No Image

നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു

International
  •  13 hours ago
No Image

4.8 ലക്ഷം ദിർഹത്തിന്റെ കടം തെളിയിക്കാൻ വാട്‌സ്ആപ്പ് സന്ദേശങ്ങൾ തെളിവായി സ്വീകരിച്ച് ദുബൈ കോടതി; സുഹൃത്തിൽ നിന്ന് വാങ്ങിയ പണം തിരികെ നൽകാൻ വിധി

uae
  •  13 hours ago