
ജറുസലേമില്‍ വെടിവെപ്പ്; ആറ് ഇസ്റാഈലി അധിനിവേശക്കാര്‍ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരുക്ക്, അക്രമികളെന്നാരോപിച്ച് രണ്ട് ഫലസ്തീനികളെ സൈന്യം വെടിവെച്ചു കൊന്നു

ജറുസലേം: ജറൂസലേമില്‍ വെടിവെപ്പ്. ആക്രമണത്തില്‍ ആറ് ഇസ്റാഈലി അധിനിവേശക്കാര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റതായും ഇസ്റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നിന്നുള്ള രണ്ട് ഫലസ്തീനികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൈന്യം ആരോപിക്കുന്നത്. രണ്ട് പേരെയും സൈന്യം വെടിവെച്ച് കൊന്നു.
അധിനിവേശ വെസ്റ്റ്ബാങ്കിലുടനീളം ഇസ്റാഈല്‍ സൈന്യം ആക്രമണം തുടരുകയാണ്. നിരവധി ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ഭൂമിയും സ്വത്തും കയ്യേറുന്നതും തുടരുന്നു.
BREAKING: In a new update, at least three Israeli settlers were killed and 17 others injured, including three in critical condition, in the a shooting incident near the Ramot settlement junction north of occupied Jerusalem, according to Israeli reports. pic.twitter.com/yQVFYTmDto
— Quds News Network (@QudsNen) September 8, 2025
ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയ ഇസ്റാഈല്‍ സൈന്യം ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. ആളുകളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഗസ്സ സിറ്റിയില്‍ ബോംബാക്രമണം ശക്തമാക്കി. സ്കൂളുകള്‍, ടെന്റുകള്‍, വീടുകള്‍ തുടങ്ങി ജനവാസ കേന്ദ്രങ്ങള്‍ നോക്കിയാണ് ആക്രമണം കടുപ്പിച്ചിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ മുതല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇതുവരെ 28 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച രാത്രിയില്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം 17 പേരെയാണ് ഇസ്റാഈല്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച 59പേരും വെള്ളിയാഴ്ച 68 പേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
15 നിലയുള്ള സൗസി ടവറിനു നേരെയും ബോംബാക്രമണമുണ്ടായി. ഈ ടവര്‍ പൂര്‍ണമായി തകര്‍ന്നു. താല് അല്‍ ഹവായില്‍ യു.എന്നിന്റെ ഫലസ്തീന് അഭയാര്‍ഥികള്‍ക്കുള്ള ദുരിതാശ്വാസ സംഘടനയായ യു.എന്‍.ആര്.ഡബ്ല്യു.എയ്ക്ക് എതിര്‍വശത്തുള്ള കെട്ടിടമാണിത്. ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സൈന്യം നല്കിയ സമയപരിധിക്കു മുന്‍പാണ് ആക്രമണം നടത്തിയത്. 12 നിലകളുള്ള മുഷ്താഹ ടവറും വെള്ളിയാഴ്ച ഇസ്റാഈല്‍ സേന ബോംബിട്ട് തകര്‍ത്തിരുന്നു. ഇന്നലെ കൊല്ലപ്പെട്ടവരില്‍ 23 പേര് സഹായം സ്വീകരിക്കാനെത്തിയവരാണ്. 143 പേര്‍ക്ക് പരുക്കേറ്റു. പട്ടിണിയെ തുടര്‍ന്നും 6 പേര് ഇന്നലെ മരിച്ചു. ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 64,368 ആയി.
ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം അത്യന്തം അപകടകരമാണെന്ന് വിവിധ യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉടന്‍ വെടിനിര്‍ത്തലുണ്ടായില്ലെങ്കില്‍ ഹൃദയഭേദകമായ രംഗങ്ങള്‍ക്ക് ലോകം സാക്ഷിയാകുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്കി.
അതേ സമയം, ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇസ്റാഈലില്‍ ശക്തമാവുകയാണ്. പ്രധാനമന്ത്രി നെതന്യാഹു വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടണം എന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ കുടുംബങ്ങളും മറ്റും കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു.
ലോകമെങ്ങും ഗസ്സക്കായുള്ള പ്രതിഷേധങ്ങള്‍ വ്യാപകമാണ്. ലണ്ടനില്‍ ഫലസ്തീന് അനുകൂല പ്രതിഷേധക്കാരായ 900 പേരെ ബ്രിട്ടീഷ് പൊലിസ് അറസ്റ്റു ചെയ്തു. ഫലസ്തീന് അനുകൂല പ്രതിഷേധത്തെ ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് നേരിടാന്‍ കഴിഞ്ഞ ജൂലൈയില്‍ ബ്രിട്ടന് തീരുമാനിച്ചിരുന്നു.
നേരത്തെ അതീവ സുരക്ഷയുള്ള റോയല്‍ എയര്‍ഫോഴ്സ് ആസ്ഥാനത്ത് ഫലസ്തീന് അനുകൂല പ്രതിഷേധക്കാര്‍ ഇരച്ചുകയറുകയും സൈനിക വിമാനത്തിന് കേടുപാടുണ്ടാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിഷേധത്തെ ഭീകരവിരുദ്ധ നിയമം ഉപയോഗിച്ച് നേരിടാന്‍ തീരുമാനിച്ചത്. ഫലസ്തീന് അനുകൂല സംഘടനകളുടെ ബാനറില്‍ പ്രക്ഷോഭത്തിന് ഇറങ്ങരുതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചു. നിരോധിത സംഘടനയ്ക്കു കീഴില്‍ പ്രതിഷേധിച്ചവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലിസ് പറഞ്ഞു.
A deadly shooting in Jerusalem claimed the lives of six Israeli settlers and injured seven others. Two Palestinians, accused of carrying out the attack, were shot dead by Israeli forces. Tensions in the region escalate.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തെല്‍ അവീവ് കോടതിയില്‍ കേസ് നടക്കുകയാണ്, അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ നെതന്യാഹു ശിക്ഷിക്കപ്പെടും, ഇതൊഴിവാക്കാന്‍ അയാള്‍ എവിടേയും ബോംബിടും;സൈക്കോപ്പാത്ത് ഭരണം നടത്തിയാലുണ്ടാകുന്ന ഭീകരത
International
• 14 hours ago
ക്രിക്കറ്റിലെ എന്റെ റോൾ മോഡൽ ആ താരമാണ്: സൂര്യകുമാർ യാദവ്
Cricket
• 14 hours ago
ഇന്ത്യന്‍ രൂപ താഴേക്ക് തന്നെ; അനുകൂല സാഹചര്യം പരമാവധി പ്രയോജനപ്പെടുത്തി പ്രവാസികള്‍; ഇന്നത്തെ മൂല്യം ഇങ്ങനെ | Indian Rupee Value
Economy
• 14 hours ago
നേപ്പാള്‍ മുന്‍ പ്രധാനമന്ത്രിയുടെ വീടിന് തീയിട്ട് പ്രക്ഷോഭകര്‍; ജലനാഥ് ഖനാലിന്റെ ഭാര്യ വെന്തുമരിച്ചു
International
• 14 hours ago
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച യുവതികള്‍; പ്രതിസന്ധിയിലായി അന്വേഷണ സംഘം
Kerala
• 15 hours ago
അഫ്ഗാൻ കൊടുങ്കാറ്റ് തകർത്തത് പാകിസ്ഥാന്റെ ഏഷ്യൻ റെക്കോർഡ്; വരവറിയിച്ചത് ചരിത്രം തിരുത്തിയെഴുതി
Cricket
• 16 hours ago
ഇന്ത്യയുമായി വ്യാപാര ചര്‍ച്ചകള്‍ തുടരും, 'അടുത്ത സുഹൃത്ത്' മോദി ചര്‍ച്ചക്ക് താല്പര്യം പ്രകടിപ്പിച്ചെന്നും ട്രംപ്; തീരുവ യുദ്ധത്തില്‍ അയവ്?
International
• 16 hours ago
20 ദിവസത്തെ പുതിയ ഹജ്ജ് പാക്കേജ് അടുത്ത വര്‍ഷം മുതല്‍, കണ്ണൂര്‍ ഹജ്ജ് ഹൗസ് ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും പി.പി മുഹമ്മദ് റാഫി
uae
• 17 hours ago
അർജന്റീനയും ബ്രസീലും ഒരുമിച്ച് വീണു; ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ വമ്പൻമാർക്ക് തോൽവി
Football
• 18 hours ago
തിരുവനന്തപുരം സ്വദേശിയായ യുവാവ് ഒമാനില്‍ മരിച്ചു
oman
• 18 hours ago
ആലപ്പുഴ സ്വദേശിനിയായ യുവതി ഒമാനില്‍ മരിച്ചു
oman
• 18 hours ago
ഇടിമുറി മർദനം; കണ്ടില്ലെന്ന് നടിച്ച് ഇന്റലിജൻസ്
Kerala
• 18 hours ago
ലക്ഷ്യംവച്ചത് ഹമാസിന്റെ ഏറ്റവും ഉന്നതരെ; ഖലീല്‍ ഹയ്യയും ജബാരീനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
qatar
• 18 hours ago
നേപ്പാളിലെ ജെൻസി പ്രക്ഷോഭം; സമാധാന ശ്രമങ്ങളോട് സഹകരിക്കണമെന്ന ആവശ്യവുമായി നേപ്പാൾ സൈന്യം
International
• 19 hours ago
നേപ്പാളിലെ ജെൻ സി വിപ്ലവം എന്തിന്? കാണാപ്പുറങ്ങളും പിന്നാമ്പുറ കഥകളും
International
• a day ago
'ഇസ്റാഈൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു'; ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗൾഫ് രാജ്യങ്ങൾ ഒന്നടങ്കം
uae
• a day ago
'മണവാളൻ റിയാസ്' അറസ്റ്റിൽ; വിധവകളെയും നിരാലംബരായ സ്ത്രീകളെയും വിവാഹവാഗ്ദാനം നൽകി പീഡനവും കവർച്ചയും
crime
• a day ago
നേപ്പാളിലെ 'ജെൻ സി' പ്രക്ഷോഭത്തിന് പിന്നിലെ തല ഒരു 36-കാരന്റേ; സുദൻ ഗുരുങിൻ്റേ കഥയറിയാം
International
• a day ago
ആക്രമണ ഭീതിയിലും അമ്പരപ്പില്ലാതെ ഖത്തറിലെ പ്രവാസികള്‍; എല്ലാം സാധാരണനിലയില്‍
qatar
• 19 hours ago
യുഎഇയിലെ ഇന്റർനെറ്റ് തടസ്സത്തിന് കാരണം ചെങ്കടലിലെ കപ്പൽ ഗതാഗതമാണെന്ന് വിദഗ്ധർ; എങ്ങനെയെന്നല്ലേ?
uae
• a day ago
'നേപ്പാളിലെ കലാപം ഏത് രാജ്യത്തും സംഭവിക്കാം'; മോദിയെയും ബിജെപിയെയും ടാഗ് ചെയ്ത് ശിവസേന നേതാവിന്റെ പോസ്റ്റ്
National
• a day ago