
സ്കൂളുകള്‍...ടെന്റുകള്‍..വീടുകള്‍...ജനവാസമുള്ള ഇടങ്ങള്‍ നോക്കി ബോംബ് വര്‍ഷിച്ച് ഇസ്റാഈല്‍

ഗസ്സ: ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയ ഇസ്റാഈല്‍ സൈന്യം ആക്രമണം കടുപ്പിച്ചു. ആളുകളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഗസ്സ സിറ്റിയില്‍ ബോംബാക്രമണം ശക്തമാക്കി. സ്കൂളുകള്‍, ടെന്റുകള്‍, വീടുകള്‍ തുടങ്ങി ജനവാസ കേന്ദ്രങ്ങള്‍ നോക്കിയാണ് ആക്രമണം കടുപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ നടത്തിയ ആക്രമണങ്ങളില്‍ മാത്രം 17 പേരെയാണ് ഇസ്റാഈല്‍ കൊലപ്പെടുത്തിയത്. ഇന്നലെ 59 പേരും വെള്ളിയാഴ്ച 68 പേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
15 നിലയുള്ള സൗസി ടവറിനു നേരെയും ബോംബാക്രമണമുണ്ടായി. ഈ ടവര്‍ പൂര്‍ണമായി തകര്‍ന്നു. താല് അല്‍ ഹവായില്‍ യു.എന്നിന്റെ ഫലസ്തീന് അഭയാര്‍ഥികള്‍ക്കുള്ള ദുരിതാശ്വാസ സംഘടനയായ യു.എന്‍.ആര്.ഡബ്ല്യു.എയ്ക്ക് എതിര്‍വശത്തുള്ള കെട്ടിടമാണിത്. ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോകാന്‍ സൈന്യം നല്കിയ സമയപരിധിക്കു മുന്‍പാണ് ആക്രമണം നടത്തിയത്. 12 നിലകളുള്ള മുഷ്താഹ ടവറും വെള്ളിയാഴ്ച ഇസ്റാഈല്‍ സേന ബോംബിട്ട് തകര്‍ത്തിരുന്നു. ഇന്നലെ കൊല്ലപ്പെട്ടവരില്‍ 23 പേര് സഹായം സ്വീകരിക്കാനെത്തിയവരാണ്. 143 പേര്‍ക്ക് പരുക്കേറ്റു. പട്ടിണിയെ തുടര്‍ന്നും 6 പേര് ഇന്നലെ മരിച്ചു. ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 64,368 ആയി.
ഗസ്സ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കം അത്യന്തം അപകടകരമാണെന്ന് വിവിധ യു.എന്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉടന്‍ വെടിനിര്‍ത്തലുണ്ടായില്ലെങ്കില്‍ ഹൃദയഭേദകമായ രംഗങ്ങള്‍ക്ക് ലോകം സാക്ഷിയാകുമെന്ന് ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നല്കി.
അതേ സമയം, ബന്ദിമോചനം ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇസ്റാഈലില്‍ ശക്തമാവുകയാണ്. പ്രധാനമന്ത്രി നെതന്യാഹു വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടണം എന്ന് ആവശ്യപ്പെട്ട് ബന്ദികളുടെ കുടുംബങ്ങളും മറ്റും കഴിഞ്ഞ ദിവസം തെരുവിലിറങ്ങിയിരുന്നു.
israeli forces have intensified attacks on gaza city, targeting schools, tents, and residential areas after urging civilians to evacuate. at least 17 killed in overnight strikes, with reports stating 59 deaths yesterday and 68 on friday.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു മാസത്തിനുള്ളില്‍ 50 ലക്ഷം യാത്രക്കാര്‍; ചരിത്രം സൃഷ്ടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
qatar
• 9 hours ago
സ്വപ്ന സാക്ഷാത്കാരത്തിന്റെ ആകാശത്ത് ഇര്ഫാന് പറന്നു; പൈലറ്റാകാന്‍ പിന്തുണയേകിയ വല്യുപ്പയുമായി
Kerala
• 9 hours ago
യാത്രക്കാരന് അപായച്ചങ്ങല വലിച്ചു; ട്രെയിന്‍ നിന്നുപോയത് വളപട്ടണം പാലത്തിനു മുകളില്‍; രക്ഷയായത് ടിക്കറ്റ് എക്സാമിനറുടെ സമയോചിത ഇടപെടല്‍
Kerala
• 9 hours ago
അവസാന 6 മാസത്തിനുള്ളില്‍ ദുബൈ പൊലിസ് കോള്‍ സെന്റര്‍ കൈകാര്യം ചെയ്തത് അഞ്ച് ലക്ഷത്തിലേറെ എന്‍ക്വയറികള്‍ | Dubai Police
uae
• 9 hours ago
വിമാനയാത്രക്കാരുടെ സംതൃപ്തി: മുന്നിൽ കൊച്ചിയും കണ്ണൂരും
Kerala
• 9 hours ago
തിരുവനന്തപുരത്ത് വീടിന് മുന്നില്‍ നിന്ന് അസഭ്യം പറഞ്ഞവരെ ചോദ്യം ചെയ്തു; മദ്യപസംഘം മൂന്ന് പേരെ കുത്തിപ്പരിക്കേല്പിച്ചു
Kerala
• 9 hours ago
ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്ന് എംഡിഎംഎ കടത്തിവരുകയായിരുന്ന ഡ്രൈവര്‍ കണ്ണൂരില്‍ അറസ്റ്റില്‍
Kerala
• 9 hours ago
അപകടം അരികെ; 600 സർക്കാർ സ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിലെന്ന് കണ്ടെത്തൽ
Kerala
• 10 hours ago
സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് 'പൂഴ്ത്തി'; സുരക്ഷയുടെ പേരുപറഞ്ഞ് ദൃശ്യങ്ങൾ നൽകാതെ ഒത്തുകളി
Kerala
• 10 hours ago
ഓണം അവധി കഴിഞ്ഞു സ്കൂളുകൾ ഇന്നു തുറക്കും; 30% മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക ക്ലാസ്
Kerala
• 10 hours ago
ഹൃദയാഘാതം; കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു
Kerala
• 11 hours ago
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എംപിമാർ ഇന്ന് യോഗം ചേരും
National
• 11 hours ago
സ്കൂട്ടറിന് സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിൽ കേറി ജീവനക്കാരെ മർദിച്ചതായി പരാതി
Kerala
• 18 hours ago
കൊച്ചിയുടെ നെടുംതൂൺ; ഫൈനൽ കളിക്കാതെ രണ്ട് ലിസ്റ്റിൽ ഒന്നാമനായി സഞ്ജു
Cricket
• 19 hours ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• 20 hours ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• 20 hours ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• 20 hours ago
സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
uae
• 20 hours ago
അജിത് പവാറിന്റെ ഭീഷണിയിലും പതറാതെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ; മണൽ മാഫിയക്കെതിരെ ധീര നിലപാടെടുത്ത മലയാളി ഐപിഎസ് ഓഫീസറെക്കുറിച്ചറിയാം
National
• 19 hours ago
ഒമാനിൽ പൊലിസ് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചു; രണ്ട് പൊലിസുകാർക്ക് ദാരുണാന്ത്യം
oman
• 19 hours ago
സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• 19 hours ago