HOME
DETAILS
MAL
നിര്‍മാണത്തിനിടെ കെട്ടിടം തകര്‍ന്ന് ഒന്‍പതുപേര്‍ക്ക് പരുക്ക്
backup
September 07 2016 | 19:09 PM
ഗൂഡല്ലൂര്‍: ഊട്ടി ഫിങ്കര്പോസ്റ്റില് നിര്‍മാണത്തിനിടെ സര്‍ക്കാര്‍ കെട്ടിടം തകര്‍ന്ന് വീണ് അന്യസംസ്ഥാന തൊഴിലാളികളടക്കം ഒന്‍പതു പേര്‍ക്ക് പരുക്കേറ്റു. കാന്തല്‍ സ്വദേശികളായ ലത(50), മണികണ്ഠന്(21), ജാര്‍ഖണ്ഡ് സ്വദേശികളായ സുജയ്(21), ഭരത്സിങ്(20), രഞ്ജിത്ത്(21), സഞ്ജയ്(22), കിഷോര്‍(22), ദിലീപ്(21), അജയ്(21), എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ സുജയ്യെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ ഊട്ടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊതുമരാമത്ത് വകുപ്പാണ് നീലഗിരിയിലെ എല്ലാ സര്‍ക്കാര്‍ ജില്ലാ ഓഫിസുകളും ഒരു കെട്ടിടത്തിലേക്ക് മാറ്റുന്നതിന് കോടികള്‍ ചെലവിട്ട് കെട്ടിടം നിര്‍മിക്കുന്നത്.
നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലായിരിക്കെയാണ് കെട്ടിടം തകര്‍ന്നുവീണത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."