HOME
DETAILS

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു; ഒരു മാസത്തിനിടെ ആറ് മരണം 

  
Web Desk
September 11 2025 | 05:09 AM

kerala-man-dies-from-amoebic-meningoencephalitis-six-deaths-in-one-month

കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം (ജൃശാമൃ്യ അാീലയശര ങലിശിഴീലിരലുവമഹശശേ)െ  ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി(47) യാണ് മരിച്ചത്. രണ്ടാഴ്ച്ചയായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആഗസ്ത് ഒന്‍പതിനാണ് ഷാജിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്. ഇദ്ദേഹത്തിന് എവിടെനിന്നാണ് അണുബാധയുണ്ടായതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചത്. നിലവില്‍ പത്ത് പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

ഇന്നലെ രണ്ട് പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. രാമനാട്ടുകര സ്വദേശിനിയായ 30-വയസ്സുകാരിക്കും മലപ്പുറം സ്വദേശിനിയായ ഒരു പെണ്‍കുട്ടിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 

30വയസ്സുകാരി കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് യുവതിയുടെ ഫലം പോസിറ്റീവായത്. മലപ്പുറം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രോഗവും മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി പെണ്‍കുട്ടിയുടെ സ്രവ സാമ്പിള്‍ തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വണ്ടൂര്‍ തിരുവാലി സ്വദേശിയായ എം.ശോഭന (56) സെപ്റ്റംബര്‍ 8ന് മരിച്ചിരുന്നു. സെപ്റ്റംബര്‍ ആറിന് വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുബാറക്കിയ മാർക്കറ്റിൽ ഫയർഫോഴ്സ് പരിശോധന; 20 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Kuwait
  •  6 hours ago
No Image

പൊലിസ് ആക്രമണത്തിനെതിരെ വീണ്ടും പരാതി; കണ്ണൂരിൽ വർക്ക്‌ഷോപ്പ് ഉടമയുടെ കർണപുടം അടിച്ചു തകർത്തു

Kerala
  •  6 hours ago
No Image

ഹമാസ് നേതാക്കളെ നിങ്ങള്‍ രാജ്യത്ത് നിന്ന് പുറത്താക്കുക, അല്ലെങ്കില്‍ ഞങ്ങളത് ചെയ്യും' ഖത്തറിനോട് നെതന്യാഹു

International
  •  6 hours ago
No Image

ഖത്തറില്‍ തലബാത്തിന് ഒരാഴ്ചത്തെ വിലക്ക്; നടപടി ഉപഭോക്താക്കളുടെ പരാതികളെത്തുടര്‍ന്ന്

qatar
  •  6 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; അറ്റകുറ്റ പണികള്‍ കാരണം സംസ്ഥാനത്ത്  ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുന്നു 

info
  •  7 hours ago
No Image

മുതലമടയിൽ പ്ലസ് ടു വിദ്യാർഥിനിയുടെ കത്തിക്കരിഞ്ഞ മൃതദേഹം; പാറയിൽ മരണകാരണം എഴുതിയ നിലയിൽ

Kerala
  •  7 hours ago
No Image

'വേലി തന്നെ...'; മദ്യപിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വാഹന പരിശോധനയും ഡ്രൈവിങ്ങും; അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  7 hours ago
No Image

രാജ്യവ്യാപക എസ്ഐആർ; 2025-ൽ പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ; ബിഹാർ മാതൃക പരീക്ഷിക്കും

National
  •  7 hours ago
No Image

ആയുർവേദ ചികിത്സക്കായി അരവിന്ദ് കെജ്‌രിവാൾ കേരളത്തിൽ

Kerala
  •  7 hours ago
No Image

വീട് വളഞ്ഞ് അറസ്റ്റ്; 5 കിലോ കഞ്ചാവുമായി യുവതി പൊലിസ് പിടിയിൽ

crime
  •  8 hours ago