HOME
DETAILS

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതരെ സഹായിക്കാൻ 2500 ടൺ മാനുഷിക സഹായവുമായി യുഎഇ

  
September 12 2025 | 05:09 AM

a uae aid ship to assist the afghan people in distress following the recent earthquake has set sail for the gwadar port in pakistan

ദുബൈ: സമീപകാലത്തുണ്ടായ ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായ അഫ്ഗാൻ ജനതയെ സഹായിക്കാനായുള്ള യു.എ.ഇ സഹായകപ്പൽ പാകിസ്ഥാനിലെ ഗ്വാദർ തുറമുഖത്തേക്ക് പുറപ്പെട്ടു. അവിടെനിന്ന് കരമാർഗം അഫ്ഗാനിസ്താനിലേക്ക് സാധനങ്ങൾ എത്തിക്കും.

2,500 ടൺ ഭക്ഷണം, താമസസൗകര്യം, മെഡിക്കൽ സാമ​​ഗ്രികൾ എന്നിവയാണ് കപ്പലിലുള്ളത്. യു.എ.ഇ. പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശ പ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 

അഫ്ഗാനിസ്താന്റെ കിഴക്കൻ മേഖലകളിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് ദുരിതത്തിലായ അഫ്ഗാൻ ജനതയെ സഹായിക്കുന്നതിനുള്ള യു.എ.ഇ.യുടെ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായാണ് ഈ ദൗത്യം.

യു.എ.ഇ.യിലെ വിവിധ ജീവകാരുണ്യ, മാനുഷിക സംഘടനകളും, സ്ഥാപനങ്ങളും യു.എ.ഇ. എയ്ഡ് ഏജൻസിയുമായി സഹകരിച്ചാണ് ഈ കപ്പൽ തയ്യാറാക്കിയത്. ഇത് ദേശീയ ഐക്യത്തെയും വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നുവെന്ന് ജോയിന്റ് ഓപ്പറേഷൻസ് കമാൻഡ് വ്യക്തമാക്കി.  

അഫ്ഗാൻ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായം ശക്തിപ്പെടുത്താനുള്ള യു.എ.ഇ.യുടെ താൽപര്യത്തിന്റെ ഭാഗമാണ് ഈ സഹായകപ്പൽ. അസാധാരണ സാഹചര്യങ്ങളെ അതിജീവിക്കാനും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും ഈ ദൗത്യം സഹായിക്കും.

സെപ്തംബർ ഒന്നിന് പുലര്‍ച്ചെ 12.57ഓടെയാണ് ഭൂചലനമുണ്ടായത്. 160 കിലോ മീറ്റര്‍ ആഴത്തിലാണ് റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വന്‍ നാശനഷ്ടങ്ങളാണ് ഭൂചലനത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി വീടുകള്‍ തകര്‍ന്നു. ഒരു ഗ്രാമം മുഴുവനായും നശിച്ചെന്നും ഔദ്യോഗിക വക്താക്കള്‍ വ്യക്തമാക്കുന്നു. അതേസമയം, വടക്കേ ഇന്ത്യയിലും പാകിസ്താനിലും ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായി.

A UAE aid ship to assist the Afghan people in distress following the recent earthquake has set sail for the Gwadar port in Pakistan. From there, supplies will be transported to Afghanistan by land.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസില്‍ ഭാര്യയും മകനും നോക്കിനില്‍ക്കേ ഇന്ത്യക്കാരന്റെ തലയറുത്ത് മാലിന്യക്കൂമ്പാരത്തില്‍ തള്ളി; സംഭവം വാഷിങ് മെഷീനെ ചൊല്ലി

National
  •  13 hours ago
No Image

ഫ്ലൈ ബെറ്റർ വാക്കിൽ മാത്രമല്ല; തുടർച്ചയായ ആറം തവണയും APEX വേൾഡ് ക്ലാസ് പുരസ്കാരം സ്വന്തമാക്കി എമിറേറ്റ്സ് എയർലൈൻസ്

uae
  •  13 hours ago
No Image

അച്ഛനും മക്കളും ടിവി കണ്ടു കൊണ്ടിരിക്കെ പെട്ടെന്ന് കുട്ടികള്‍ക്ക് ഛര്‍ദ്ദി; അവശരായി കുട്ടികള്‍ മരിച്ചു, കടിച്ചത് ഉഗ്രവിഷമുള്ള പാമ്പ്

Kerala
  •  13 hours ago
No Image

'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം

International
  •  14 hours ago
No Image

ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ

oman
  •  14 hours ago
No Image

'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു

International
  •  14 hours ago
No Image

എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം

Football
  •  14 hours ago
No Image

അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി

qatar
  •  14 hours ago
No Image

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്

Kerala
  •  15 hours ago
No Image

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

National
  •  15 hours ago