HOME
DETAILS

സാലഡ് കഴിക്കുമ്പോള്‍ ഉച്ച ഭക്ഷണത്തിനു മുന്നേ കഴിക്കണമെന്ന് പറയുന്നതിന്റെ അദ്ഭുത ഗുണങ്ങള്‍ എന്താണെന്ന് നോക്കൂ

  
Web Desk
September 12 2025 | 06:09 AM

why eating salad before meals is good for your health

 

ഭക്ഷണ തെരഞ്ഞെടുപ്പില്‍ ഇന്ന് സാലഡുകള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു. മാത്രമല്ല, ഇവയൊക്കെ എല്ലാവരും വീട്ടില്‍ തന്നെ തയ്യാറാക്കുന്നുമുണ്ട്. പലരും ഭക്ഷണത്തോടൊപ്പമോ വിശക്കുന്ന സമയത്തോ ലഘുഭക്ഷണമായോ ഒക്കെ സാലഡുകള്‍ കഴിക്കാറുണ്ട്. പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഈ സാലഡ് ആരോഗ്യകരമായ ഭക്ഷണവുമാണ്. 

എന്തുകൊണ്ടാണ് ആരോഗ്യ വിദഗ്ധര്‍ ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിക്കാന്‍ നിര്‍ദേശിക്കുന്നത്? ഭക്ഷണത്തിനു മുന്‍പായി ആദ്യം പച്ചക്കറികള്‍ കഴിക്കുന്നത് തന്നെ നല്ലൊരു ശീലമാണ്. ദഹനം മെച്ചപ്പെടുത്താനും വിശപ്പ് നിയന്ത്രിക്കാനും ദിവസം മുഴുവന്‍ ഊര്‍ജം നിലനിര്‍ത്താനും ഇത് സഹായകമാവും. 

 

sw2.jpg


വളരെ കുറച്ച് ഭക്ഷണം

സാലഡ് ഉപയോഗിച്ച് ഭക്ഷണം തുടങ്ങുമ്പോള്‍ വിശപ്പ് സ്വാഭാവികമായും നിയന്ത്രിതമാകും. പച്ചക്കറികളിലെ ഉയര്‍ന്ന നാരുകളുടെ അളവ് വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കും. അതുകൊണ്ട് കുറച്ച് മാത്രമേ കഴിക്കാന്‍ പറ്റൂ. ഭക്ഷണത്തിന് മുമ്പ് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൊത്തത്തിലുള്ള കാലറി ഉപഭോഗവും കുറയ്ക്കും. മാത്രമല്ല, ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നു.


രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കും

കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഉച്ചഭക്ഷണത്തിന് മുമ്പ് നാരുകള്‍ അടങ്ങിയ സാലഡുകള്‍ കഴിക്കുന്നത് അന്നജത്തിന്റെയും പഞ്ചസാരയുടെയും ദഹനത്തെ വളരെ മന്ദഗതിയിലാക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ പെട്ടെന്നുള്ള വര്‍ധന തടയാനും സഹായിക്കും. ഇങ്ങനെ കഴിക്കുമ്പോള്‍ ക്ഷീണം തോന്നുന്നതിനു പകരം നിങ്ങള്‍ക്ക് ഭക്ഷണ ശേഷം ഊര്‍ജവും ശ്രദ്ധയും ലഭിക്കുകയും ചെയ്യും.

 

de2.jpg


പോഷകങ്ങളുടെ ആഗിരണം 

പച്ചക്കറികള്‍ ആദ്യം കഴിക്കുന്നതിലൂടെ ശരീരം അവശ്യ വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നു. സ്പിനാച്, കാലെ തുടങ്ങിയ ഇലക്കറികളില്‍ വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ഹൃദയാരോഗ്യം, പ്രതിരോധശേഷി, തിളക്കമുള്ള ചര്‍മം എന്നിവയ്ക്കും കാരണമാകുന്നു. 

 

ദഹനം 

അസംസ്‌കൃത പച്ചക്കറികള്‍ കഴിച്ച് ഭക്ഷണം കഴിച്ചു തുടങ്ങുമ്പോള്‍ ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകളും നാരുകളും ലഭിക്കുന്നു. ഇതിലൂടെ ദഹനം എളുപ്പമാക്കുകയും വയറു വീര്‍ക്കുന്നത് തടയുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യാം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിനും സുഗമമായ മലവിസര്‍ജനത്തിനും സഹായിക്കുന്നു. 

 

pan.jpg

 
ഗുണങ്ങള്‍ 

വെള്ളരിക്ക, ലെറ്റിയൂസ്, സെലറി തുടങ്ങിയ പല സാലഡ് ചേരുവകളിലും ഉയര്‍ന്ന അളവില്‍ ജലാംശവും അടങ്ങിയിട്ടുണ്ട്. ആദ്യം ഇവ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താനും വിഷവസ്തുക്കളെ സ്വാഭാവികമായി പുറന്തള്ളാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ദിവസം മുഴുവന്‍ നിങ്ങളെ ഉന്മേഷത്തോടെ നിലനിര്‍ത്താനും സഹായിക്കുന്നു.

ഭക്ഷണത്തില്‍ നിന്നുള്ള ജലാംശം വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനത്തെയും പിന്തുണയ്ക്കുന്നു. ജലാംശം കൂടുതലുള്ള ഈ പച്ചക്കറികള്‍ പതിവായി കഴിക്കുന്നത് ആരോഗ്യകരമായ ചര്‍മം നിലനിര്‍ത്താനും നിര്‍ജലീകരണം മൂലമുണ്ടാകുന്ന ക്ഷീണം തടയാനും സഹായിക്കും.

Salads have become a favorite food choice for many and are often made at home. People commonly eat them alongside meals or as a light snack. Rich in nutrients and fiber, salads are considered a healthy addition to any diet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്

National
  •  a day ago
No Image

നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്

International
  •  a day ago
No Image

'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി

International
  •  a day ago
No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

Cricket
  •  a day ago
No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  a day ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  a day ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  a day ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  a day ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  a day ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  a day ago