
ഏഷ്യാ കപ്പ് 2025, ഇന്ത്യ-പാക് മത്സരം; സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബൈ പൊലിസ്

ദുബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് മുന്നോടിയായി, ആരാധകരോട് സ്പോർട്സ്മാൻ സ്പിരിറ്റ് നിലനിർത്താനും സ്റ്റേഡിയം നിയമങ്ങൾ അനുസരിക്കാനും ആവശ്യപ്പെട്ട് ദുബൈ ഇവന്റ്സ് സെക്യൂരിട്ടി കമ്മിറ്റി (ESC).
സുരക്ഷാ സജ്ജീകരണങ്ങൾ
2025 ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് സുരക്ഷയൊരുക്കാൻ പ്രത്യേക പൊലിസ് സംഘങ്ങൾ പൂർണമായും തയ്യാറാണെന്ന് ദുബൈ പൊലിസിന്റെ ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡർ-ഇൻ-ചീഫും ESC ചെയർമാനുമായ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂഇ വ്യക്തമാക്കി. സുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന ഏതൊരു പ്രവൃത്തിയും കർശനമായി കൈകാര്യം ചെയ്യുമെന്നും ആരാധകരുടെയും സ്റ്റേഡിയത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കർശനമായ ശിക്ഷകൾ
നിയമലംഘകർ കർശന ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് സ്‌പോർട്‌സ് ഫെസിലിറ്റീസ് ആൻഡ് ഇവന്റ്‌സിന്റെ സുരക്ഷ സംബന്ധിച്ച ഫെഡറൽ നിയമം ഉദ്ധരിച്ച് അൽ മസ്‌റൂഇ വ്യക്തമാക്കി. അനുവാദമില്ലാതെ ഗ്രൗണ്ടിൽ പ്രവേശിക്കുക, നിരോധിത വസ്തുക്കൾ സ്റ്റേഡിയത്തിലേക്ക് കൊണ്ടുവരികയോ ചെയ്താൽ ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും 5,000 മുതൽ 30,000 ദിർഹം വരെ പിഴയും ലഭിക്കാം.
അക്രമ വാസന, വസ്തുക്കൾ എറിയുക, വർഗീയമോ അസഭ്യമോ ആയ ഭാഷ ഉപയോഗിക്കുക തുടങ്ങിയവയ്ക്ക് തടവും 10,000 മുതൽ 30,000 ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കും.
ആരാധകർക്കുള്ള നിർദേശങ്ങൾ
ESC കാണികൾക്ക് ചില മാർഗ നിർദേശങ്ങൾ നൽകിയിട്ടുണ്ട്:
1) മത്സരം തുടങ്ങുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും സ്റ്റേഡിയത്തിൽ എത്തുക.
2) ഒരു ടിക്കറ്റിന് ഒരു തവണ മാത്രം സ്റ്റേഡിയത്തിൽ പ്രവേശിക്കുക.
3) ടിക്കറ്റുകൾ സാധുവാണെന്ന് ഉറപ്പാക്കുക.
4) നിരോധിത വസ്തുക്കളുടെ പട്ടിക അനുസരിക്കുക.
5) റോഡുകൾ തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക.
നിരോധിത വസ്തുക്കൾ
പടക്കങ്ങൾ, കത്തുന്ന വസ്തുക്കൾ, ലേസർ, കുടകൾ, വലിയ ക്യാമറകൾ, സെൽഫി സ്റ്റിക്കുകൾ, മൂർച്ചയുള്ള വസ്തുക്കൾ, പതാകകൾ, ബാനറുകൾ, വളർത്തുമൃഗങ്ങൾ, റിമോട്ട്-നിയന്ത്രിത ഉപകരണങ്ങൾ, സൈക്കിളുകൾ, സ്‌കൂട്ടറുകൾ, സ്‌കേറ്റ്‌ബോർഡുകൾ, ഗ്ലാസ് വസ്തുക്കൾ എന്നിവയെല്ലാം നിരോധിത വസ്തുക്കളിൽ ഉൾപ്പെടുന്നു.
കാണികൾ, കളിക്കാർ, ഒഫീഷ്യലുകൾ, സ്പോൺസർമാർ തുടങ്ങി എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാനാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അൽ മസ്‌റൂഇ വ്യക്തമാക്കി.
The Dubai Events Security Committee (ESC) has appealed to fans to maintain a high level of sportsmanship and adhere to stadium rules during the highly anticipated India-Pakistan match in the Asia Cup 2025. This match is scheduled to take place on September 14, 2025, at 7:30 PM IST in Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചു
Kerala
• 3 hours ago
വേനൽച്ചൂടിൽ തൊഴിലാളികൾക്ക് ആശ്വാസമായ പദ്ധതിക്ക് വിട; സെപ്റ്റംബർ 15 മുതൽ ഉച്ചസമയത്തെ ജോലി നിരോധനം അവസാനിപ്പിക്കാൻ യുഎഇ
uae
• 3 hours ago
കൊല്ലത്ത് നാലരവയസുകാരനെ അങ്കണവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി
Kerala
• 3 hours ago
സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസ്: രണ്ടാം പ്രതി ആന്ധ്രയില്‍ പിടിയില്‍
Kerala
• 3 hours ago
സംസ്ഥാനത്ത് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം; ചോദ്യങ്ങളുടെ എണ്ണവും, പാസ് മാർക്കും വർധിപ്പിച്ചു; മാറ്റം ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ
Kerala
• 3 hours ago
മസ്കത്ത് വിമാനത്താവളത്തിൽ 8 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യക്കാരി പിടിയിൽ; പിടിച്ചെടുത്തത് ബിസ്കറ്റ് പാക്കറ്റുകളിലും ലഘുഭക്ഷണ ടിന്നുകളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കഞ്ചാവ്
oman
• 4 hours ago
തമിഴകത്തെ ഇളക്കി മറിക്കാൻ വിജയ്; സംസ്ഥാന പര്യടനയാത്രയ്ക്ക് തുടക്കം, കാത്ത് നിന്ന് ആയിരങ്ങൾ
National
• 5 hours ago
കുവൈത്തിൽ സുരക്ഷാ പരിശോധനകൾ ശക്തം; 269 നിയമലംഘകരെ പിടികൂടി
Kuwait
• 5 hours ago
നായ കുറുകെ ചാടി; ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മലപ്പുറം സ്വദേശിനിക്ക് ദാരുണാന്ത്യം
Kerala
• 5 hours ago
പരമിത ത്രിപാഠി; കുവൈത്തിലേക്കുള്ള ഇന്ത്യയുടെ അടുത്ത അംബാസഡർ
Kuwait
• 6 hours ago
വാടക വീട്ടിൽ നിയമവിരുദ്ധ ഭക്ഷ്യനിർമ്മാണ യൂണിറ്റ്; രണ്ട് പേർ അറസ്റ്റിൽ
latest
• 6 hours ago
'പണ്ടത്തെ പോലെ എല്ലാം പൊറുക്കില്ല, ഇനി ഞങ്ങൾ ഓർത്തുവെക്കും! ഒറ്റ ഒരുത്തൻ കാക്കിയിട്ട് നടക്കില്ല' - കെഎസ്യു നേതാക്കൾക്കെതിരായ പൊലിസ് നടപടിയിൽ പ്രതികരിച്ച് വി.ഡി സതീശൻ
Kerala
• 6 hours ago
സ്വർണവിലയിൽ നേരിയ കുറവ്; 22 കാരറ്റിന് 406.25 ദിർഹം, 24 കാരറ്റിന് 438.75 ദിർഹം
uae
• 6 hours ago
'ജയിച്ചവര്‍ തോറ്റവരെ കളിയാക്കരുത്' മൂന്നാംക്ലാസുകാരന്റെ ഉത്തരക്കടലാസിലെ വലിയ പാഠം; പങ്കുവെച്ച് മന്ത്രി വി. ശിവന്‍കുട്ടി
Kerala
• 7 hours ago
കസ്റ്റഡിയില്‍ അനുഭവിച്ച പീഡനത്തിന് 9 കോടി നഷ്ടപരിഹാരം വേണമെന്ന് മുംബൈ ട്രെയിന്‍ സ്ഫോടന കേസില്‍ ശിക്ഷയനുഭവിച്ച അബ്ദുല്‍ വാഹിദ് ഷെയ്ഖ് ; മനുഷ്യാവകാശ കമ്മീഷന് ഹരജി
National
• 8 hours ago
പാലക്കാട് മീനാക്ഷിപുരം ചെക്ക്പോസ്റ്റ് പ്രവര്‍ത്തിക്കുന്നത് വാടക നല്‍കാതെ; ഒമ്പതു വര്‍ഷമായിട്ടും വാടക നല്‍കിയില്ലെന്ന് ഉടമ
Kerala
• 9 hours ago
ഗുണ്ടാ പൊലിസിന്റെ 'മൂന്നാംമുറ' അന്വേഷിക്കാൻ രണ്ടുപേർ മാത്രം; 14 ജില്ലകളുടെ ചുമതല രണ്ട് ചെയർപഴ്സൺമാർക്ക്
Kerala
• 10 hours ago
പിപി തങ്കച്ചന്റെ സംസ്കാരം ഇന്ന്; അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാട് ഒന്നാകെ ഒഴുകിയെത്തി
Kerala
• 10 hours ago
ഒടുവിൽ അമീബിക്ക് മസ്തിഷ്ക ജ്വര കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 17 മരണം, 66 പേർക്ക് രോഗം ബാധിച്ചു
Kerala
• 7 hours ago
റഷ്യയില്‍ വീണ്ടും ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
International
• 7 hours ago
ജോലിസ്ഥലത്തുണ്ടായ അപകടം; ഭാഗികമായി തളർന്ന തൊഴിലാളിക്ക് 15 ലക്ഷം ദിർഹം നഷ്ടപരിഹാരം വിധിച്ച് കോടതി
uae
• 7 hours ago