300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
സൗത്ത് ആഫ്രിക്ക-ഇംഗ്ലണ്ട് മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം കുട്ടി ക്രിക്കറ്റിന്റെ ചരിത്രം തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. മത്സരത്തിൽ സൗത്ത് ആഫ്രിക്കക്കെതിരെ 304 റൺസിന്റെ കൂറ്റൻ ടോട്ടലാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. ടി-20 ചരിത്രത്തിൽ ഐസിസിയുടെ ഫുൾ മെമ്പർ ടീമിനെതിരെ 300 ടോട്ടൽ നേടുന്ന ആദ്യ ടീമായും ഇംഗ്ലണ്ട് മാറി. ഇന്ത്യയുടെ റെക്കോർഡ് തകർത്താണ് ഇംഗ്ലീഷ് പട ചരിത്രം തിരുത്തിക്കുറിച്ചത്. ഇതിനു മുമ്പ് ഈ നേട്ടത്തിൽ ഉണ്ടായിരുന്നത് ഇന്ത്യ ബംഗ്ലാദേശിനെതിരെ നേടിയ 297 റൺസായിരുന്നു. കഴിഞ്ഞ വർഷം നടന്ന മത്സരത്തിലാണ് ഇന്ത്യ 297 റൺസ് നേടിയത്.
എന്നാൽ ടി-20യിൽ ആദ്യമായി 300 റൺസ് നേടിയ ടീം ഇംഗ്ലണ്ടല്ല. നേപ്പാളാണ് ടി-20യിൽ ആദ്യമായി 300 എന്ന കടമ്പ കടന്ന ആദ്യ ടീം. 2023ൽ മംഗോളിയക്കെതിരെ 314 റൺസാണ് നേപ്പാൾ നേടിയിരുന്നത്. തൊട്ടടുത്ത വർഷം നടന്ന മത്സരത്തിൽ സിംബാബ്വേയും ടി-20യിൽ 300 ടോട്ടൽ നേടി. ഗാമ്പിയക്കെതിരെ 344 റൺസായിരുന്നു സിംബാബ്വേ നേടിയത്. ടി-20 ഫോർമാറ്റിലെ ഒരു ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്.
സെഞ്ച്വറി നേടിയ ഫിൽ സൾട്ടിന്റെയും അർദ്ധ സെഞ്ച്വറി നേടിയ ജോസ് ബട്ലറിന്റെയും കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റൻ ടോട്ടൽ സ്വന്തമാക്കിയത്. സാൾട്ട് 60 പന്തിൽ പുറത്താവാതെ 141 റൺസാണ് അടിച്ചെടുത്തത്. 15 ഫോറുകളും എട്ട് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ബട്ലർ 30 പന്തിൽ എട്ട് ഫോറുകളും ഏഴ് സിക്സുകളും അടക്കം 83 റൺസും നേടി മികച്ചു നിന്നു. ഹാരി ബ്രുക് 21 പന്തിൽ പുറത്താവാതെ 41 റൺസും നേടി. അഞ്ചു ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
മത്സരത്തിൽ ഇംഗ്ലണ്ട് 146 റൺസിന്റെ വമ്പൻ വിജയമാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ സൗത്ത് ആഫ്രിക്ക 158 റൺസിനാണ് ഓൾ ഔട്ടായത്. ഇംഗ്ലണ്ട് ബൗളിങ്ങിൽ ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റും സാം കറൻ, ലിയാം ഡോസൺ, വിൽ ജാക്സ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മിന്നും പ്രകടനം നടത്തിയപ്പോൾ സൗത്ത് ആഫ്രിക്കൻ ബാറ്റിംഗ് നിര തകരുകയായിരുന്നു.
20 പന്തിൽ 41 റൺസ് നേടിയ ക്യാപ്റ്റൻ ഏയ്ഡൻ മാർക്രം മാത്രമാണ് സൗത്ത് ആഫ്രിക്കൻ നിരയിൽ പിടിച്ചു നിന്നത്.
The second match of the three-match South Africa-England T20 series has changed the history of cricket. England posted a mammoth total of 304 runs against South Africa in the match. England also became the first team in T20 history to score a total of 300 against a full member team of the ICC.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."