HOME
DETAILS

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്

  
September 13 2025 | 17:09 PM

Reports are coming out that  Shubman Gill has suffered an injury ahead of tomorrows Asia Cup match against Pakistan

ഏഷ്യ കപ്പിൽ ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ പാക്കിസ്ഥാൻ പോരാട്ടം സെപ്റ്റംബർ 14നാണ് നടക്കുന്നത്. ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ നേടിയ വമ്പൻ വിജയത്തിന്റെ കരുത്തിലാണ് സൂര്യകുമാർ യാദവും സംഘവും രണ്ടാം മത്സരത്തിനിറങ്ങുന്നത്. മറുഭാഗത്ത് ഒമാനെ കീഴടക്കിയാണ് പാകിസ്താൻ എത്തുന്നത്.

ഇപ്പോൾ നാളെ നടക്കുന്ന ആവേശകരമായ മത്സരത്തിന് മുന്നോടിയായി ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‌ പരിശീലനത്തിനിടെ പരുക്ക് പറ്റിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. പരിശീലനത്തിനിടെ പരുക്ക് പറ്റിയ ഗില്ലിന് ടീം ഫിസിയോ അടിയന്തര ചികിത്സ നൽകിയെങ്കിലും ഗിൽ പരിശീലനത്തിൽ നിന്നും കുറച്ചു സമയം വിട്ടു നിന്നെന്നും എന്നാൽ കുറച്ചു കഴിഞ്ഞു താരം വീണ്ടും പരിശീലനത്തിനായി തിരിച്ചെത്തിയെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

നാളെ നടക്കുന്ന മത്സരത്തിൽ ഗിൽ കളിച്ചില്ലെങ്കിൽ മലയാളി സൂപ്പർതാരം സഞ്ജു സാംസൺ ഓപ്പണിങ് റോളിലേക്ക് തിരിച്ചെത്തിയേക്കും. ആദ്യ മത്സരത്തിൽ ഗിൽ ഓപ്പണറായി ഇറങ്ങിയതോടെ സഞ്ജു ഫിനിഷിങ് റോളിലാണ് കളിച്ചിരുന്നത്.

ആദ്യ മത്സരത്തിൽ യുഎഇക്കെതിരെ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.  മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎഇ വെറും 58 റൺസിന്‌ പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ്ങിന്നിറങ്ങിയ ഇന്ത്യ 4.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

India has suffered a major setback ahead of tomorrow's Asia Cup match against Pakistan. Reports are coming out that Indian vice-captain Shubman Gill has suffered an injury during training.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്

Kerala
  •  2 hours ago
No Image

'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി

National
  •  2 hours ago
No Image

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍

Kerala
  •  2 hours ago
No Image

"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ 

uae
  •  3 hours ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക

Cricket
  •  3 hours ago
No Image

യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ​ചിലവ് വരുന്നത് ലക്ഷങ്ങൾ

uae
  •  3 hours ago
No Image

മെസിയുടെ വിരമിക്കൽ മത്സരം ആ ടീമിനൊപ്പം ആയിരിക്കണം: മുൻ സഹതാരം

Football
  •  3 hours ago
No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  4 hours ago
No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  4 hours ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  4 hours ago