ജില്ലയിലെ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ തയാറാകണം
തൃശൂര്‍: അധിക അധ്യാപകരെ പുനര്‍വിന്യസിക്കുന്നതിന് മുമ്പ് സര്‍ക്കാര്‍ ഉത്തരവ് പോലെ ജില്ലയിലെ സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധപ്പെടുത്താന്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ തയാറാകണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നാം ഘട്ട പുനര്‍വിന്യസത്തില്‍ സീനിയോരിറ്റി വ്യാപകമായി മറികടന്നതായി യോഗം വിലയിരുത്തി. എയ്ഡഡ് വിദ്യാലയങ്ങളിലേക്ക് പുനര്‍ വിന്യസിച്ച അധ്യാപകരെ മാനേജര്‍മാര്‍ മടക്കി അയച്ച സാഹചര്യത്തില്‍ മാനേജ്‌മെന്റും സര്‍ക്കാരും സമവായത്തിലെത്തണം.
ശമ്പളം ലഭിക്കാത്ത അധ്യാപകര്‍ക്ക് ശമ്പളം നല്‍കണമെന്നും പുനര്‍വിന്യാസം വരെയുള്ള കാലയളവ് അവധിയായി പരിഗണിക്കണമെന്ന ഉത്തരവ് മരവിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബി.എന്‍.എഡ് ബി.എഡിന് തുല്യമാക്കിയ ഉത്തരവ് പിന്‍വലിച്ചതും ഹയര്‍ സെക്കന്‍ഡിയില്‍ ഭാഷ തെരഞ്ഞെടുക്കുന്നതില്‍ അറബി ഭാഷയെ ഒഴിവാക്കിയതും പ്രതിഷേധാര്‍ഹമാണ്. ഭാഷാധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ മേളകള്‍ ഉള്‍പ്പെടെയുള്ളവ ബഹിഷ്‌കരിക്കേണ്ടി വരുമെന്നും കെ.എ.എം.എ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന ട്രഷറര്‍ എ.എ ജാഫര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ബി അബ്ദുല്‍ ലത്തീഫ് അധ്യക്ഷനായി. ഇ.ഐ മുജീബ്, ടി.എസ്.എ സലീം, ഗഫൂര്‍ കെ.എം, എന്‍.കെ റഹീം, സി.എ സാബിറ, കെ.എ അബ്ദുസമദ്, കെ.എസ് യാസിര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."