HOME
DETAILS

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

  
Web Desk
September 17 2025 | 18:09 PM

russian opposition leader alexei navalnys death was a murder claims wife

മോസ്‌കോ: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നാവല്‍നിയുടെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് വിധവ യൂലിയ നാവല്‍നിയ. രഹസ്യമായി കടത്തിയ സാമ്പിളുകള്‍ വെച്ച് രണ്ട് വിദേശ ലബോറട്ടറികളില്‍ നടത്തിയ പരിശോധനകളില്‍, വിഷബാധയേറ്റതിന്റെ തെളിവുകളുണ്ടെന്നാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍. റഷ്യന്‍ ഭരണകൂടം നാവല്‍നിയെ കൊലപ്പെടുത്തിയതാകാമെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

2024 ഫെബ്രുവരി 16നാണ് രാഷ്ട്രീയ തടവുകാരനായിരുന്ന നാവല്‍നി ജയിലില്‍വെച്ച് മരണപ്പെടുന്നത്. ആര്‍ടിക് മേഖലയിലെ ജയിലിലായിരുന്നു നാവല്‍നിയെ പാര്‍പ്പിച്ചിരുന്നത്. 24 മണിക്കൂറും സിസിടിവി നിരീക്ഷണമുള്ള അതീവ സുരക്ഷ ജയിലിലായിരുന്നു നാവല്‍നി. എന്നാല്‍ മരണത്തിന് തലേദിവസത്തെ ദൃശ്യങ്ങള്‍ അപ്രത്യക്ഷമായതായി യൂലിയ ആരോപിച്ചു. 

നാവല്‍നിയുടെ മരണത്തിന് പിന്നാലെ പുറത്തുവന്ന ഫോട്ടോകളില്‍ തറയില്‍ ഛര്‍ദ്ദിയും, രക്തവും ഉള്ളതായി വ്യക്തമായിരുന്നു. തുടക്കം മുതല്‍ തന്നെ ആരോപണം റഷ്യന്‍ ഭരണകൂടം നിഷേധിച്ചിരുന്നെങ്കിലും മുന്‍പും പ്രതിപക്ഷ നേതാക്കളെ കൊലപ്പെടുത്തിയ ചരിത്രം റഷ്യക്കുണ്ടെന്നാണ് ആരോപണമുയരുന്നത്. 

295 ദിവസത്തെ ഏകാന്ത തടവിന് ശേഷമാണ് റഷ്യയിലെ ഏറ്റവും ജനപ്രീതിയുള്ള രാഷ്ട്രീയ നേതാക്കളിലൊരാളായ അലക്‌സി നാവല്‍നി മരണപ്പെടുന്നത്. നാവല്‍നിയുടെ മരണത്തില്‍ തുടക്കത്തില്‍ തന്നെ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. പുടിന്റെ ഏറ്റവും വലിയ വിമര്‍ശകനായിരുന്ന നാവല്‍നിയെ ഭരണകൂടം കൊലപ്പെടുത്തിയെന്നാണ് ഭാര്യ ആരോപിക്കുന്നത്. 2021ല്‍ നാവല്‍നിക്കെതിരെ വിഷപ്രയോഗം നടന്നിരുന്നെന്നും എന്നാല്‍ നാവല്‍നി ഇത് അതിജീവിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

നാവല്‍നിയുടെ മരണത്തിന് പിന്നാലെ ഭാര്യ യൂലിയ വിദേശത്തേക്ക് ചേക്കേറി. റഷ്യയില്‍ തിരിച്ചെത്തിയാല്‍ രാജ്യദ്രോഹ കുറ്റമടക്കം ഗുരുതര വകുപ്പുകള്‍ യൂലിയക്കെതിരെ ചുമത്താന്‍ സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ വിദഗ്ദര്‍ പറയുന്നത്.

Russian opposition leader Alexei Navalny’s death was a murder claims wife 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  2 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  2 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  2 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  3 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  3 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  3 hours ago
No Image

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി

Kerala
  •  3 hours ago
No Image

വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്‌കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  3 hours ago
No Image

പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും

uae
  •  4 hours ago
No Image

ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്

crime
  •  4 hours ago