HOME
DETAILS

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

  
September 18 2025 | 02:09 AM

teachers lose their jobs after children without aadhaar enrolled in school

കോഴിക്കോട്: കൊളത്തറ കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി സ്‌കൂളിലെ അധ്യാപകരായ ഷക്കീറയ്ക്കും  ടി.പി ഷാഹിനയ്ക്കും തങ്ങളുടെ തസ്തിക നിലനിർത്താൻ ക്ളാസിൽ 31 കുട്ടികളുണ്ടായാൽ മതി. എന്നാൽ  36 പേർ ക്ളാസിലുണ്ടായിട്ടും ഇരുവർക്കും  ജോലി നഷ്ടമായി. 

അധ്യയന വർഷാരംഭത്തിന്റെ ആറാം പ്രവൃത്തിദിനത്തിൽ ആധാർ സമർപ്പിക്കാൻ കഴിയാത്ത വിദ്യാർഥികളുടെ എണ്ണം അധ്യാപക തസ്തിക നിർണയത്തിനു പരിഗണിക്കാത്തതിനാൽ ജോലി നഷ്ടപ്പെട്ട അധ്യാപികമാരാണിവർ. ഫറോക്ക് ഉപജില്ലയിലെ കൊളത്തറ കാലിക്കറ്റ് ഓർഫനേജ് എ.എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി തസ്തികയിലാണ് പി.കെ ഷക്കീറ ജോലി ചെയ്തിരുന്നത്.  ജൂനിയർ അറബിക് അധ്യാപക തസ്തികയിലായിരുന്നു ടി.പി ഷാഹിന.  2025-26 അധ്യയന വർഷത്തിൽ ഒന്നാം ക്ലാസിൽ 36 കുട്ടികൾ ഇവിടെ പ്രവേശനം നേടിയിട്ടുണ്ട്. ഇതിൽ 29 കുട്ടികൾക്ക് മാത്രമായിരുന്നു പ്രവേശന സമയത്ത് വാലിഡ് യു.ഐ.ഡി(ആധാർ)ഉണ്ടായിരുന്നുള്ളൂ.



ആകെ 160 വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ ഇവരുടെ തസ്തിക നിലനിൽക്കണമെങ്കിൽ ഒന്നാംക്ലാസിൽ 31 കുട്ടികൾ വാലിഡ് യു.ഐ.ഡിയോടെ പ്രവേശനം നേടണമായിരുന്നു. 36 കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയെങ്കിലും 29 പേർക്ക് മാത്രമേ ആറാം പ്രവൃത്തി ദിന കണക്കെടുപ്പിൽ ആധാർ ഉണ്ടായിരുന്നുള്ളൂ. ഒന്നാം ക്ലാസിൽ ഏഴുപേർ ഉൾപ്പെടെ  10 വിദ്യാർഥികൾക്ക് ഈ കണക്കെടുപ്പിൽ ആധാർ ഉണ്ടായിരുന്നില്ല. ഇതിൽ ഭൂരിഭാഗം പേരും ആധാറിന് അപേക്ഷ സമർപ്പിച്ചിരുന്നുവെങ്കിലും ജൂൺ 10 ന് നടന്ന ആറാം പ്രവൃത്തിദിന കണക്കെടുപ്പിനുമുമ്പായി ആധാർ ലഭ്യമായില്ല. തൊട്ടുപിന്നാലെ ജൂൺ 21 ന് രണ്ട് കുട്ടികളുടെ ആധാർ അപ് ലോഡ് ചെയ്തുവെങ്കിലും ഇക്കാര്യം പരിഗണിക്കാതെയാണ് കഴിഞ്ഞ ജൂലൈ 14 ന് ഇവരെ സർവിസിൽ നിന്ന് പുറത്താക്കിയതെന്നും പറയുന്നു. 

2019 ജൂണിൽ ജോലിയിൽ പ്രവേശിച്ച ഇവർക്ക് പ്രൊട്ടക്ഷൻ ആനുകൂല്യം ലഭ്യമാവാത്തതിനാൽ സംരക്ഷിതാധ്യാപക നിയമനവും സാധ്യമാവാതെ പോയി. ജോലി നഷ്ടപ്പെട്ടതോടെ രണ്ട് അധ്യാപികമാരും കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് അപ്പീൽ നൽകിയെങ്കിലും ഹിയറിങ്ങിന് വിളിച്ചില്ല.  എങ്കിലും ഇവർ ഇപ്പോഴും സ്‌കൂളിലെത്തി പഠിപ്പിക്കുന്നുണ്ട്. തങ്ങളുടേതല്ലാത്ത കാരണത്താൽ തൊഴിൽ നഷ്ടപ്പെട്ടതിനാൽ സംരക്ഷണം നൽകി ജോലി നിലനിർത്തി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി കനിവിനായി കാത്തിരിക്കുകയാണിവർ. സംസ്ഥാനത്ത് ഇത്തരത്തിൽ നാനൂറോളം എയ്ഡഡ് അധ്യാപകരാണ് ആധാറിൻ്റെ സാങ്കേതികത്വം കാരണം ജോലി നഷ്ടമാകുമെന്ന ആശങ്കയിൽ കഴിയുന്നത്.

teachers lose their jobs after children without aadhaar enrolled in school



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  2 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 വയസ്സും പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  2 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  3 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  9 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  10 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  10 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  10 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  10 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  11 hours ago