HOME
DETAILS

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 വയസ്സും പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

  
September 18 2025 | 01:09 AM

congress reminds prime minister narendra modi about his retirement age

ന്യൂഡൽഹി: ബി.ജെ.പിയിലെ വിരമിക്കൽ പ്രായമായ 75 വയസ്സ് പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചന നൽകാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. 75 മത്തെ ജന്മദിനമായ ഇന്നലെ പ്രധാന ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെയുള്ള അച്ചടി പത്രങ്ങളെല്ലാം മോദിയുടെ മുഴുനീളം ചിത്രസഹിതമുള്ള ഒന്നാം പുറം പരസ്യവുമായാണ് ഇറങ്ങിയത്. മുതിർന്ന വ്യക്തികളെ 75 വയസ്സ് ചൂണ്ടിക്കാട്ടി മാറ്റിനിർത്താൻ മുന്നിൽനിൽക്കുകയും അതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്ത മോദി, പാർട്ടിയിലെ അലിഖിത വിരമിക്കൽ പ്രായത്തോട് നീതി കാണിച്ച് സ്വയം വിരമിക്കുമോയെന്ന് രാഷ്ട്രീയനിരീക്ഷകരും ഉറ്റുനോക്കിയിരുന്നു.

75 വയസ്സായാൽ സന്തോഷത്തോടെ മറ്റുള്ളവർക്ക് വഴിമാറിക്കൊടുക്കണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തോടെയാണ് മോദിയുടെ വിരമിക്കൽ ചർച്ചയായത്. അടുത്തിടെ നാഗ്പൂരിലെ ആസ്ഥാനത്തുവച്ച് ആർ.എസ്.എസ് നേതാവായിരുന്ന മോറോപന്ത് പിംഗ്ലയെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കവെയാണ്, നരേന്ദ്രമോദിയുടെ പേര് പരാമർശിക്കാതെ, അദ്ദേഹത്തോട് വഴിമാറാൻ ഭാഗവത് പരോക്ഷമായി ആവശ്യപ്പെട്ടത്. 75 വയസ്സ് തികഞ്ഞ് ഷാൾ നൽകി ആദരിക്കുകയാണെങ്കിൽ, അതിനർഥം നിങ്ങൾക്ക് വയസ്സായിട്ടുണ്ടെന്നും മറ്റുള്ളവർക്കായി വഴിയൊരുക്കുക എന്നുമാണെന്ന പിംഗ്ലെയുടെ വാക്ക് ഭാഗവത് ഓർമിപ്പിക്കുകയായിരുന്നു. പ്രസംഗം പ്രതിപക്ഷം ഏറ്റുപിടിച്ചതോടെ, തന്റെ പരാമർശങ്ങൾ ഇപ്പോഴത്തെ നേതാക്കളെ ഉദ്ദേശിച്ചുള്ളതായി വ്യാഖ്യാനിക്കരുതെന്നും ഭഗവത് പിന്നീട് ആവശ്യപ്പെടുകയായിരുന്നു.

മോഹൻ ഭാഗവതിനും മോദിക്കും ഒരേ പ്രായമാണ്. 1950 സെപ്റ്റംബർ 11 നാണ് ഭാഗവത് ജനിച്ചത്. അതേ വർഷം സെപ്റ്റംബർ 17നാണ് മോദിയുടെ ജനനം. എന്നാൽ മോദിക്ക് ആറുദിവസം മുമ്പ് 75 തികഞ്ഞ ഭാഗവത് സ്ഥാനം ഒഴിഞ്ഞിരുന്നില്ല. എന്നാൽ ആർ.എസ്.എസിൽ ചുമതലകൾക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലെന്നും ചുമതലകൾ നിർവഹിക്കാൻ സാധിക്കുന്നിടത്തോളം തുടരാമെന്നതാണ് സംഘടനയിലെ നയമെന്നാണ് പറയുന്നത്. അതേസമയം, ബി.ജെ.പിയിൽ പ്രായപരിധി കൊണ്ടുവന്നത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് പിന്നാലെ 2014 ഓഗസ്റ്റിലാണ്. ആ സമയത്തെ പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളായിരുന്ന എൽ.കെ അദ്വാനി, മുരളി മനോഹർ ജോഷി ഉൾപ്പെടെയുള്ളവരെ 75 കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി മാറ്റിനിർത്തി. ഇവരെ പിന്നീട് മാർഗനിർദേശ് മണ്ഡൽ എന്ന സമിതി രൂപീകരിച്ച് അതിൽ നിയമിക്കുകയാണ് ചെയ്തത്. 

75 തികഞ്ഞിട്ടും വിരമിക്കൽ സൂചന നൽകാതിരുന്നതോടെ, മോദിയെ വിരമിക്കൽ പ്രായം ഓർമിപ്പിച്ച് കോൺഗ്രസ് രംഗത്തുവന്നു. മോദിക്ക് 75 വയസ്സ് തികഞ്ഞതോടെ അദ്ദേഹം രാജിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മറ്റ് നേതാക്കൾക്ക് അദ്ദേഹം നിശ്ചയിച്ച പ്രായപരിധി എത്തിയിരിക്കുന്നുവെന്നും കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.

Despite having crossed the BJP's unofficial retirement age of 75, Prime Minister Narendra Modi has given no indication of stepping down.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  2 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  9 hours ago
No Image

റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ

International
  •  9 hours ago
No Image

ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി

International
  •  10 hours ago
No Image

തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍

Kerala
  •  10 hours ago
No Image

ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്‌ഫോടനം; വീട്ടുജോലിക്കാരി അതീവ ​ഗുരുതരാവസ്ഥയിൽ

uae
  •  10 hours ago
No Image

അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി

uae
  •  10 hours ago
No Image

ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍

National
  •  11 hours ago
No Image

‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം

Kerala
  •  11 hours ago