
'യുദ്ധാനന്തരം ഗസ്സ എങ്ങനെയൊക്കെ വിഭജിക്കണമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ അമേരിക്കയുമായി നടക്കുന്നത്' ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് റിയല്‍ എസ്റ്റേറ്റില്‍ വന്‍ ലാഭം കൊയ്യുമെന്നും ഇസ്‌റാഈല്‍ ധനമന്ത്രി

തെല്‍ അവീവ്: ഗസ്സയില്‍ വന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആണ് ഇസ്‌റാഈല്‍ ലക്ഷമിടുന്നതെന്ന് തുറന്നു പറഞ്ഞ് ധനമന്ത്രിയും തീവ്രവലതുപക്ഷനേതാവുമായ ബെസാലേല്‍ സ്‌മോട്രിച്ച്. ഗസ്സ എന്ന തീരദേശ ഭൂമിയെ എങ്ങനെ വിഭജിക്കണമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ അമേരിക്കക്കാരുമായി നടക്കുന്നതെന്നും സ്‌മോട്രിച്ച് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ ഭാഗ്യമാണ്. വന്‍ ലാഭം നല്‍കുന്ന ഭാഗ്യം. സ്‌മോട്രിച്ച് ചൂണ്ടിക്കാട്ടി.
'ഈ യുദ്ധത്തിനായി ഞങ്ങള്‍ ധാരാളം പണം ചെലവഴിച്ചു. ഭൂമി എങ്ങനെ ശതമാനമായി വിഭജിക്കുന്നുവെന്നതിനെ കുറിച്ചാണ് ഇനി ചിന്തിക്കോണ്ടത്. സ്‌മോട്രിച്ച് പറയുന്നു, 'നഗരത്തിന്റെ നവീകരണത്തിന്റെ ആദ്യ ഘട്ടമായ പൊളിക്കല്‍ ഞങ്ങള്‍ ഇതിനകം ചെയ്തു കഴിഞ്ഞു. ഇനി നിര്‍മാണമാണ്- ധനമന്ത്രി വ്യക്തമാക്കി.
യു.എസ് നിയന്ത്രണത്തിലുള്ള ഒരു പ്രദേശമാക്കി ഗസ്സയെ മാറ്റുന്നതിനുള്ള ആഗ്രഹം നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഈ ആഗ്രഹത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ഫലസതീനികളും അറബ് രാജ്യങ്ങളും ലോക രാജ്യങ്ങളില്‍ വലിയൊരു വിഭാഗവും രംഗത്തെത്തി.
എന്നാല്‍ ഗസ്സ മുനമ്പ് പുനഃസ്ഥാപിക്കാനുള്ള യാതൊരു പദ്ധതിയും ഇസ്‌റാഈലിന് ഇല്ലെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. എന്നാല്‍ സ്‌മോട്രിച്ച് ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ സര്‍ക്കാരിലെ തീവ്ര വലതുപക്ഷ അംഗങ്ങള്‍ അതിനുള്ള പദ്ധതികളുമായി സജീവമായി മുന്നോട്ട് പോവുകയും ചെയ്തു.
ഇസ്‌റാഈല്‍ വര്‍ദ്ധിച്ചുവരുന്ന ഒറ്റപ്പെടലിനെ നേരിടുകയാണെന്നും ഒരു സ്വാശ്രയ സമ്പദ്വ്യവസ്ഥയായി മാറേണ്ടിവരുമെന്നുമുള്ള നെതന്യാഹുവിന്റെ പ്രസ്താവനയെ സ്‌മോട്രിച്ച് നിരാകരിക്കുകയും ചെയ്തിരുന്നു.
'പ്രധാനമന്ത്രിയുടെ വാക്കുകളോട് ഞാന്‍ യോജിക്കുന്നില്ല, സ്പാര്‍ട്ടയുമായുള്ള താരതമ്യം എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടില്ല,' സ്‌മോട്രിച്ച് പറയുന്നു.
നെതന്യാഹുവിന്റെ അഭിപ്രായങ്ങള്‍ പ്രതിപക്ഷ നേതാക്കളില്‍ നിന്ന് മാത്രമല്ല ബിസിനസുകാരില്‍ നിന്നും കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു. ടെല്‍ അവീവ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരികളുടെ മൂല്യത്തില്‍ ഇടിവ് ഉണ്ടാവാന്‍ വരെ ഈ പരാമര്‍ശം ഇടയാക്കിയിരുന്നു.
israel’s finance minister reveals ongoing discussions with the us about how to divide gaza after the war. he claims the plan involves displacing palestinians to generate massive profits through real estate development.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഓണ്‍ലൈനായി ആര്‍ക്കും വോട്ട് നീക്കാനാവില്ല' രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
National
• an hour ago
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു
Kerala
• 2 hours ago
കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ
latest
• 2 hours ago
അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്' ആപ്പുമായി സ്വിഗ്ഗി
National
• 2 hours ago
യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ
uae
• 3 hours ago
ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ
uae
• 3 hours ago
സംസ്ഥാനത്ത് പാല്‍വില വര്‍ധിപ്പിക്കും; അധികാരം മില്‍മയ്ക്ക്: മന്ത്രി ജെ.ചിഞ്ചുറാണി
Kerala
• 4 hours ago
'നിതീഷ്... നിങ്ങള്‍ ചീഫ് മിനിസ്റ്ററല്ല, ചീറ്റ് മിനിസ്റ്റര്‍' തേജസ്വി യാദവ്
National
• 4 hours ago
' പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും'; വിലക്കയറ്റത്തോതില്‍ കേരളം നമ്പര്‍ വണ്‍: പി.സി വിഷ്ണുനാഥ്
Kerala
• 4 hours ago
ഒമാൻ ദേശീയ ദിനം: രാജകീയ ചിഹ്നങ്ങൾ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്
oman
• 4 hours ago
രാത്രിയിൽ ഒറ്റയ്ക്ക് നടക്കാൻ ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ; പട്ടികയിൽ മറ്റ് നാല് ജിസിസി രാജ്യങ്ങളും
uae
• 5 hours ago
മുബാറക് അൽ-കബീറിൽ ഉപേക്ഷിക്കപ്പെട്ട 31 വാഹനങ്ങൾ നീക്കം ചെയ്ത് കുവൈത്ത് മുൻസിപാലിറ്റി
Kuwait
• 6 hours ago
കൊല്ലത്ത് സ്കൂള്‍ ബസിന്റെ അപകട യാത്ര; ഊരിത്തെറിക്കാറായ ടയര്‍; നിറയെ കുട്ടികളുമായി ബസ്
Kerala
• 6 hours ago
മദീനയിലെ വിമാനത്താവള റോഡ് അറിയപ്പെടുക സൗദി കിരീടാവകാശിയുടെ പേരില്‍
Saudi-arabia
• 6 hours ago
'വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു മാപ്പ് പറഞ്ഞാല്‍ കൊടിയ പീഡനത്തിന്റെ മുറിവുണങ്ങില്ല'; എ.കെ ആന്റണിക്ക് മറുപടിയുമായി സി.കെ ജാനു
Kerala
• 6 hours ago
ടീച്ചര്‍ ബാഗ് കൊണ്ട് തലയ്ക്കടിച്ചു; ആറാം ക്ലാസുകാരിയുടെ തലയോട്ടിയില്‍ പൊട്ടല്‍ - പരാതി നല്കി മാതാപിതാക്കള്‍
National
• 6 hours ago
യുഎഇ മലയാളികൾക്ക് ഇത് സുവർണാവസരം...2025-ൽ യുഎസ് പൗരത്വത്തിന് അപേക്ഷിക്കാം; ഇക്കാര്യങ്ങൾ അറിഞ്ഞാൽ മതി
uae
• 6 hours ago
17 വയസുള്ള കുട്ടികള്‍ റസ്റ്ററന്റില്‍ വച്ച് സൂപ്പില്‍ മൂത്രമൊഴിച്ചു; നഷ്ടപരിഹാരമായി മാതാപിതാക്കളോട് കോടതി ആവശ്യപ്പെട്ടത് 2.71 കോടി
Kerala
• 7 hours ago
'പൊട്ടുമോ ഹൈഡ്രജന്‍ ബോംബ്?' രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താസമ്മേളനത്തിന് ഇനി മിനിറ്റുകള്‍, ആകാംക്ഷയോടെ രാജ്യം
National
• 8 hours ago
ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ
International
• 8 hours ago
തുടര്‍ച്ചയായി മൂന്നാം ദിവസവും സഭയില്‍ അടിയന്തര പ്രമേയം; വിലക്കയറ്റം ചര്‍ച്ച ചെയ്യും
Kerala
• 6 hours ago
രാജ്യത്ത് വ്യാപക വോട്ട് വെട്ടല്‍ തെളിവ് നിരത്തി രാഹുല്‍; ലക്ഷ്യം വെക്കുന്നത് ദലിത് ന്യൂനപക്ഷങ്ങളെ, ഹൈഡ്രജന്‍ ബോംബ് വരാനിരിക്കുന്നേയുള്ളു
National
• 6 hours ago
ദുബൈയിൽ സ്വർണ വില മാറ്റമില്ലാതെ തുടരുന്നു; 24 കാരറ്റിന് 439.50 ദിർഹം, 22 കാരറ്റിന് 407 ദിർഹം
uae
• 6 hours ago