HOME
DETAILS

'സ്വന്തം നഗ്നത മറയ്ക്കാന്‍ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം':  അപവാദ പ്രചാരണത്തിനെതിരേ പരാതി നല്‍കുമെന്ന് കെ ജെ ഷൈന്‍ ടീച്ചര്‍

  
Web Desk
September 18 2025 | 11:09 AM

cpm leader and candidate file a complaint-against-defamation-campaign-new

തിരുവനന്തപുരം: തനിക്കെതിരേ നടക്കുന്ന അപവാദ പ്രചരണത്തിനെതിരേ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്ന് എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിപിഎം നേതാവുമായ കെ.കെ ഷൈന്‍.എന്നെക്കുറിച്ചും എന്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തില്‍ വ്യപകമായി വ്യാജ കുപ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ടെന്ന് കെ.കെ ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെ നിയമപരമായി നേരിടുമെന്നും ഷൈന്‍ ടീച്ചര്‍ വ്യക്തമാക്കി. 

രാഷ്ട്രീയമായും വ്യക്തിപരമായും തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീര്‍ണ്ണതയുടെ, ഭീരുത്വത്തിന്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. ആന്തരിക ജീര്‍ണ്ണതകള്‍ മൂലം കേരള സമൂഹത്തിന് മുന്നില്‍ തല ഉയര്‍ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ പ്രചാരണങ്ങള്‍. സ്ത്രീവിരുദ്ധതയുടെ ജീര്‍ണ്ണിച്ച രാഷ്ട്രീയമാണ് പുറത്തുവരുന്നത് എന്നും ഷൈന്‍ ടീച്ചര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

സ്ത്രീവിരുദ്ധതയുടെ ജീർണ്ണിച്ച രാഷ്ട്രീയത്തെ കേരള സമൂഹം പരാജയപ്പെടുത്തുക തന്നെ ചെയ്യും.
പൊതു പ്രവർത്തക എന്ന നിലയിൽ കോളേജ് കാലഘട്ടം മുതൽ പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് ഞാൻ. കേരള സമൂഹം എന്നെ കൂടുതലായി അറിയാൻ തുടങ്ങിയത് കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പ് മുതലാണ്.
രാഷ്ട്രീയ പ്രവര്ത്തക, ജനപ്രതിനിധി, അദ്ധ്യാപക സംഘടനാ നേതാവ് എന്നീ തലങ്ങളില് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എന്നെക്കുറിച്ചും എൻ്റെ ജീവിത പങ്കാളിയെക്കുറിച്ചും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, വ്യക്തിപരമായും കുടുംബപരമായും തോജോവധം ചെയ്യുന്ന തരത്തിൽ വ്യപകമായി വ്യാജ കുപ്രചാരണങ്ങള് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടക്കുന്നുണ്ട്. ഇന്ന് ഒരു പത്രവും ഈ വ്യാജ വലതുപക്ഷ പ്രചാരണം ഏറ്റെടുത്തിട്ടുണ്ട്.
രാഷ്ട്രീയമായും വ്യക്തിപരമായും തകർക്കുക എന്ന ലക്ഷ്യം വച്ച് നടത്തുന്ന നെറികെട്ട, ജീർണ്ണതയുടെ, ഭീരുത്വത്തിൻ്റെ രാഷ്ട്രീയത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പൊതുപ്രവർത്തനത്തിനിറങ്ങുന്ന സ്ത്രീകൾക്കെതിരായി മ്ലേച്ഛമായ കുപ്രചാരണം നടത്തുന്നവർ എത്ര വികൃത മനസ്ക്കരാണ്? സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്ന അപവാദങ്ങള് മാനസികമായും സാമൂഹ്യമായും ഒരു വ്യക്തിയെ മാത്രമല്ല വേദനിപ്പിക്കുന്നത്, കൂടെയുള്ള ജീവിത പങ്കാളിയെയും മക്കളെയും ബന്ധുക്കളെയും സ്നേഹിതരെയും സഹപ്രവര്ത്തകരെയും ഒക്കെയാണ്. സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്ന രാഷ്ട്രീയ പാപ്പരത്തം അവസാനിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ചവർ തയ്യാറാവണം. കൂടാതെ പൊതുപ്രവര്ത്തനം നടത്തുന്നത് സ്ത്രീകളുടെ കൂടി അവകാശമാണെന്ന ബോധ്യം വരുന്ന തരത്തില് പൊതുസമൂഹവും ഭരണകൂടവും വേണ്ട ഇടപെടല് നടത്തുമെന്ന വിശ്വാസം ഉണ്ട്.
ഒരു കാരണവശാലും പൊതു പ്രവർത്തനരംഗത്ത് നിൽക്കുന്ന ഒരു സ്ത്രീയും ഭയപ്പെടരുത്. എത്രയോ പ്രയാസങ്ങളും അപവാദ പ്രചരണങ്ങളും നേരിട്ടവരാണ് നമ്മുക്ക് മുമ്പേ സഞ്ചരിച്ചവര്. ഈ സാഹചര്യവും നാമൊരുമിച്ച് നേരിടും, മുന്നേറും.
ആന്തരിക ജീര്ണ്ണതകള് മൂലം കേരള സമൂഹത്തിന് മുന്നില് തല ഉയര്ത്താനാവാത്ത വലതുപക്ഷ രാഷ്ട്രീയത്തെ രക്ഷിക്കാനായിഎന്റെ പേരും ചിത്രവും വെച്ച് അപമാനിക്കാന് ശ്രമിച്ച വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാന്ഡിലുകള്ക്കും മാധ്യമങ്ങള്ക്കും എതിരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സഹിതം ബഹു മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി, സംസ്ഥാന വനിതാ കമ്മീഷന് എന്നിവര്ക്ക് പരാതി നല്കുകയാണ്.
- കെ.ജെ ഷൈന് ടീച്ചർ

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കടക്കം ഉപയോഗിക്കാം; ഇടക്കാല ഉത്തരവുമായി ഹൈകോടതി

Kerala
  •  2 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ്: ടിക്കറ്റുകൾ വാ​ഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകൾ വർധിച്ചുവരുന്നു; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  2 hours ago
No Image

ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പും അനധികൃത പണമിടപാടും; സഊദിയിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Saudi-arabia
  •  2 hours ago
No Image

'ഓണ്‍ലൈനായി ആര്‍ക്കും വോട്ട് നീക്കാനാവില്ല' രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

National
  •  2 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 11കാരിക്ക് രോഗമുക്തി, ആശുപത്രി വിട്ടു 

Kerala
  •  3 hours ago
No Image

'യുദ്ധാനന്തരം ഗസ്സ എങ്ങനെയൊക്കെ വിഭജിക്കണമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ അമേരിക്കയുമായി നടക്കുന്നത്' ഫലസ്തീനികളെ കുടിയൊഴിപ്പിച്ച് റിയല്‍ എസ്റ്റേറ്റില്‍ വന്‍ ലാഭം കൊയ്യുമെന്നും ഇസ്‌റാഈല്‍ ധനമന്ത്രി

International
  •  3 hours ago
No Image

കുവൈത്ത് ഗാർഹിക തൊഴിലാളികളുടെ ശമ്പള വർദ്ധനവ്? പ്രചരിക്കുന്ന വാർത്ത വ്യാജം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

latest
  •  3 hours ago
No Image

അധിക ഫീസില്ല, നികുതിയില്ല; മിതമായ നിരക്കില്‍ ഭക്ഷണമെത്തിക്കാന്‍ 'ടോയിംഗ്'  ആപ്പുമായി സ്വിഗ്ഗി

National
  •  4 hours ago
No Image

യുറോപ്പിലെ പ്രമുഖ ലക്ഷ്യസ്ഥാനത്തേക്ക് സർവിസ് ആരംഭിച്ച് ഫ്ലൈദുബൈ; സർവിസുകൾ ബുധൻ, ഞായർ ദിവസങ്ങളിൽ

uae
  •  4 hours ago
No Image

ഒരു കോഫി കുടിച്ചാലോ? വെറും കോഫിയല്ല; ലോകത്തെ ഏറ്റവും വിലകൂടിയ കോഫി; വിലയെത്രയെന്നല്ലേ 2700 ദിർഹം; നാട്ടിലെ ഏതാണ്ട് 64,780 രൂപ

uae
  •  5 hours ago