HOME
DETAILS
MAL
ബസ് വെയ്റ്റിങ്ങ് ഷെല്‍ട്ടറിനു വിള്ളല്‍; കൗണ്‍സലര്‍ ഇടപെട്ടു നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചു
backup
September 07 2016 | 22:09 PM
നീലേശ്വരം: നഗരസഭയിലെ പാലാത്തടത്ത് നിര്‍മിക്കുന്ന ബസ് വെയ്റ്റിങ്ങ് ഷെല്‍ട്ടറിനു വിള്ളല്‍. ഇതേ തുടര്‍ന്ന് കൗണ്‍സലര്‍ പി മനോഹരന് ഇടപെട്ട് നിര്‍മാണം നിര്‍ത്തിവയ്പ്പിച്ചു. നിര്‍മിച്ച ഭാഗം പൊളിച്ചു നീക്കുകയും ചെയ്തു. ഒരു ദിവസം കൊണ്ടാണു ഷെല്‍ട്ടറിന്റെ ചുമര് വരെയുള്ള ഭാഗം നിര്‍മിച്ചത്.
കൗണ്‍സലര്‍ നിര്‍മാണ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണു വിള്ളല്‍ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍തന്നെ സംഭവം നഗരസഭയിലെ ബന്ധപ്പെട്ട വിഭാഗത്തിലറിയിക്കുകയും തറവരെ പൊളിച്ചു നീക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഒന്നേകാല്‍ ലക്ഷം രൂപയാണ് ഇതിനായി നഗരസഭ നീക്കിവച്ചിരിക്കുന്നത്.
കോണ്‍ക്രീറ്റിനു പകരം ഷീറ്റിട്ട് ഷെല്‍ട്ടര്‍ പണിയണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം കൗണ്‍സലര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."