HOME
DETAILS

ഭൂട്ടാനിൽ നിന്ന് കടത്തിയ വാഹനം വാങ്ങിയവരിൽ കേന്ദ്ര സർക്കാർ ഉന്നത ഉദ്യോഗസ്ഥരും; സിനിമാ താരങ്ങളുടെ വീട്ടിലെ പരിശോധന തുടരുന്നു, 11 വാഹനങ്ങൾ പിടിച്ചെടുത്തു

  
Web Desk
September 23 2025 | 08:09 AM

operation numkhor continues across kerala multiple vehicles seized

കൊച്ചി: ഭൂട്ടാനിലെ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ഇരുന്നൂറോളം ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി കസ്റ്റംസ്. ആകെ 198 വാഹനങ്ങൾ കടത്തിയെന്നാണ് പ്രാഥമിക വിവരം. എന്നാൽ ഇവയിൽ എത്രയെണ്ണം കേരളത്തിൽ എത്തിയിട്ടുണ്ടെന്ന് വ്യക്തമല്ല. ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ് കസ്റ്റംസ്. സിനിമ താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ കൊച്ചിയിലെ വീടുകളിൽ കസ്റ്റംസ് നടത്തിവരുന്ന പരിശോധന പുരോഗമിക്കുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 11 വാഹനങ്ങളിൽ നിന്ന് പിടിച്ചെടുത്തെന്നാണ് വിവരം.

ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചത് അടക്കമുള്ള എസ്‍യുവികളാണ് ഭൂട്ടാനിൽ നിന്ന് ഇറക്കുമതി നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ചത്. വാഹന ഡീലർമാരിൽ നിന്ന് അടക്കം ലഭിച്ച കണക്കുകളിലാണ് 198 വാഹനങ്ങൾ ഇന്ത്യയിലേക്ക് എത്തിയിട്ടുണ്ടെന്ന് കണക്കാക്കുന്നത്. എന്നാൽ ഇത് യഥാർത്ഥ കണക്കാണോ എന്ന് വ്യക്തമല്ല. ഇത് കണ്ടെത്താനാണ് രാജ്യത്താകെ ഓപ്പറേഷൻ നുംഖാർ എന്ന പേരിൽ പരിശോധന നടക്കുന്നത്. കേരളത്തിൽ നിന്ന് ഇതുവരെ 20ഓളം ആഡംബര എസ്‍യുവി വാഹനങ്ങൾ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നു മാത്രമായി 11 വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. സെക്കന്റ് ഹാൻഡ് ആഡംബര വാഹനങ്ങളുടെ ഷോറൂമുകളിലാണ് പരിശോധന. 

ഭൂട്ടാനിൽ നിന്ന് എത്തിയ വാഹനങ്ങൾ വാങ്ങിച്ചവരിൽ സിനിമാ താരങ്ങൾക്ക് പുറമെ കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാഷണൽ ടിബി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സെൻട്രൽ സിൽക്ക് ബോർഡ് മെമ്പർ സെക്രട്ടറി എന്നിവർ വാഹനം വാങ്ങിയെന്ന വിവരവും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇരുവരുടെയും വാഹനങ്ങൾ ബെംഗളൂരുവിലാണ് ഉള്ളത്.

അതേസമയം, മലയാള സിനിമ താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീട്ടിൽ പരിശോധന തുടരുകയാണ്. ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടെയും വീടായ കൊച്ചിയിലെ എലംകുളത്തെ വീട്ടിലും പനമ്പിള്ളി നഗറിലെ പഴയ വീട്ടിലും കാറുകൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥർക്കൊപ്പം കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയിലുണ്ട്. വാഹനപ്രേമിയായ മമ്മൂട്ടിയ്ക്കും ദുൽഖറിനും പഴയ മോഡൽ വിന്റേജ് കാറുകൾ ഉൾപ്പെടെ പുതിയ വാഹനങ്ങൾ ഉൾപ്പെടെ സ്വന്തമായി നിരവധി വാഹനങ്ങൾ ഉണ്ട്.

വ്യാജ രജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള റെയ്ഡാണ് ഓപ്പറേഷൻ നുംഖോർ. ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നർത്ഥം വരുന്ന വാക്കാണ് നുംഖോർ. ഭൂട്ടാനില്‍ നിന്ന് പട്ടാളം ഉപേക്ഷിച്ച വാഹനങ്ങള്‍ ഇന്ത്യയിലേക്ക് കടത്തി എന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. നിരവധി ആഡംബര വാഹനങ്ങളാണ് ഇത്തരത്തിൽ എത്തിയതെന്നാണ് കണക്കാക്കുന്നത്. വാഹനങ്ങള്‍ ഹിമാചല്‍ പ്രദേശിലെത്തിച്ച് രജിസ്ട്രേഷന്‍ ചെയ്ത് രാജ്യമെമ്പാടും വില്‍പ്പന നടത്തിയെന്നാണ് പരാതി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

20000 ചോദിച്ചു 11000 കൊടുത്തു എന്നിട്ടും ഭീഷണി; കൊച്ചിയിൽ വ്യാജ പൊലിസ് ഓഫീസർ പിടിയിൽ

crime
  •  7 hours ago
No Image

പാശ്ചാത്യ രാജ്യങ്ങൾ ഫലസ്തീനെ അം​ഗീകരിക്കുന്നതിൽ വിറളി പൂണ്ട് ഇസ്റാഈൽ; വെസ്റ്റ് ബാങ്കിനെ ജോർദാനുമായി ബന്ധിപ്പിക്കുന്ന അലൻബി പാലം അടച്ചിടും

International
  •  7 hours ago
No Image

ചൈനയുടെ പുരാതന തന്ത്രത്തിൽ ഇന്ത്യ വീഴരുത്; മുന്നറിയിപ്പുമായി ടിബറ്റൻ നേതാവ്

International
  •  7 hours ago
No Image

സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; പോസ്റ്റർ ഡേ 26 ന്

organization
  •  8 hours ago
No Image

യുഎഇയിൽ വാടക കുതിച്ചുയരുന്നു: ഹൗസിംഗ് അലവൻസ് 4% വർധിപ്പിച്ച് തൊഴിലുടമകൾ; പ്രവാസികൾക്ക് ആശ്വാസം

uae
  •  8 hours ago
No Image

'തിരഞ്ഞെടുപ്പുകൾ മോഷ്ടിക്കപ്പെടുന്ന കാലത്തോളം രാജ്യത്ത് തൊഴിലില്ലായ്മയും അഴിമതിയും വർധിക്കും'; മോദി വോട്ട് മോഷണത്തിലൂടെ അധികാരത്തിൽ തുടരുന്നുവെന്ന് രാഹുൽ ഗാന്ധി

National
  •  9 hours ago
No Image

പ്രവാസികളുടെ അനുവാദമില്ലാതെ തൊഴിലുടമയ്ക്ക് പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാനാകില്ല; ഒമാനില്‍ പുതിയ നിയമം പ്രാബല്യത്തിൽ

oman
  •  9 hours ago
No Image

ഇന്ത്യയെ തോൽപിക്കണമെങ്കിൽ പാകിസ്താൻ സൈനിക മേധാവിയും, ക്രിക്കറ്റ് ബോർഡ് ചെയർമാനും ഓപ്പണർമാരാകണം; പരിഹാസവുമായി മുൻ പാക് പ്രധാനമന്ത്രി

National
  •  9 hours ago
No Image

'ഒടുവില്‍ അദ്ദേഹത്തിന് നീതി ലഭിച്ചു'; രണ്ട് വര്‍ഷത്തിന് ശേഷം സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ ജയില്‍മോചിതനായി

National
  •  9 hours ago
No Image

രാഷ്ട്രപതിയില്‍ നിന്നും ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങി മോഹന്‍ലാല്‍; മലയാളത്തിന് അഞ്ച് പുരസ്‌കാരങ്ങള്‍

Kerala
  •  10 hours ago