HOME
DETAILS
MAL
എം.കെ വിഷ്ണു കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍
backup
September 08 2016 | 00:09 AM
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ചെയര്‍മാനായി തലശ്ശേരി ക്യാംപസിലെ എം.കെ വിഷ്ണുവിനെ തെരഞ്ഞെടുത്തു. പയ്യന്നൂര്‍ കോളജിലെ ശരത്ത് കെ ശശിയാണു വൈസ് ചെയര്‍മാന്‍. മറ്റു ഭാരവാഹികള്‍: ലേഡി വൈസ് ചെയര്‍മാന്‍ -കെ റിഷ്ണ (കണ്ണൂര്‍ കൃഷ്ണമേനോന്‍ കോളജ്), സെക്രട്ടറി-ജിമ്മി വര്‍ഗീസ് (ഇ.കെ.എന്‍.എം കോളജ്, എളേരിത്തട്ട്), ജോയിന്റ് സെക്രട്ടറി-കെ റാഹില്‍ (പീപിള്‍സ് കോഓപ്പറേറ്റീവ് കോളജ്, മുന്നാട്), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം (കാസര്‍കോട്)-വി രഹിത്ത് (ജി.പി.എം ഗവ. കോളജ്, മഞ്ചേശ്വരം), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം (കണ്ണൂര്‍)-ലിനിഷ (മാടായി കോളജ്), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം (വയനാട്) ജോമോന്‍ ജോണ്‍ (മാനന്തവാടി കോളജ്). തെരഞ്ഞെടുപ്പ് വിജയത്തോടനുബന്ധിച്ച് ആഹ്ലാദ പ്രകടനം നടന്നു. പൊതുയോഗം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."