ഓണോത്സവത്തിന് ഇന്നുതുടക്കം
മണ്ണഞ്ചേരി : മണ്ണഞ്ചേരിയില്‍ ഓണോത്സവത്തിന് ഇന്നുതുടക്കമാകും. വ്യാപാരിവ്യവസായി സമിതി മണ്ണഞ്ചേരി യൂണിറ്റിന്റെ നേതൃത്വത്തിലാണ് പത്തുദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങള്‍ നടത്തുന്നത്. നിരവധി ഉല്‍പ്പന്നസ്റ്റാളുകള്‍,പെറ്റ്‌ഷോ,എല്ലാദിവസവും വ്യത്യസ്തങ്ങളായ കലാപരിപാടികള്‍,വിവിധതരം സമ്മേളനങ്ങള്‍ എന്നിവയാണ് മണ്ണഞ്ചേരിയിലെ ഓണോത്സവത്തിന് മാറ്റുകൂട്ടുന്നത്. ഇന്നുവൈകുന്നേരം 3 ന് നടക്കുന്ന സാംസ്‌ക്കാരിക ഘോഷയാത്ര മണ്ണഞ്ചേരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിക്കും.
ഉദ്ഘാടനസമ്മേളനത്തില്‍ അഡ്വ.ആര്‍.റിയാസ് അദ്ധ്യക്ഷതവഹിക്കും തദ്ദേശസ്വയംഭരണവകുപ്പുമന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.സി.വേണുഗോപാല്‍ എം.പി മുഖ്യാതിഥിയായിരിക്കും. ഓണോത്സവം മെഗാബമ്പര്‍ നറുക്കെടുപ്പ് കൂപ്പണ്‍ വില്‍പ്പന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 7 ന് സീരിയല്‍,സിനിമാ താരം പ്രദീപ് പ്രഭാകര്‍ നയിക്കുന്ന മെഗാഷോ നടക്കും. 10 -ാം തിയതി സംഘടിപ്പിച്ചിരിക്കുന്ന ആദരം പരിപാടി മന്ത്രി പി.തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 7 ന് ഇപ്റ്റയുടെ കേരളോത്സവം നാടന്‍കലകള്‍ അവതരിപ്പിക്കും.11 -ാം തിയതി പഴയങ്ങാടിയുടെ ഓര്‍മ്മകള്‍ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച നടക്കുന്ന പെരുന്നാള്‍നിലാവ് ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും തുടര്‍ന്ന് മാപ്പിളകലകളുടെ അവതരണം പട്ടുറുമാല്‍.വെള്ളിയാഴ്ച നടക്കുന്ന മതേതരസമ്മേളനം എം.എം.ആരീഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സമാപനസമ്മേളനം ശനിയാഴ്ച മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."