പോഷകാഹാര ദിനം; ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു
ആലപ്പുഴ: ദേശീയ ആരോഗ്യദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയ പോഷകാഹാരദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവത്കരണപരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഡി വസന്തദാസ് ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്സ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ആര്.സി.എച്ച്. ഓഫീസര്‍ ഡോ. കെ. ബി. മോഹന്‍ദാസ് ആധ്യക്ഷ്യം വഹിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി. അരുണ്‍, ജനറല്‍ ആശുപത്രി ആര്.എം.ഒ. ഡോ. അനസ് സാലിഹ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജി. ശ്രീകല, ഐ.സി.ഡി. എസ്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഇ. അബ്ദുള്‍ റഷീദ്, ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഹരികുമാര്‍, പിഡീയാട്രിഷ്യന് ഡോ. എസ്. രമാദേവി, ഡയറ്റീഷ്യന്ജീന വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."