HOME
DETAILS

കുഞ്ഞുങ്ങള്‍ക്ക് പൗഡര്‍ ഇട്ടു കൊടുക്കാമോ..? എന്താണ് വാസ്തവം - നോക്കാം

  
October 14 2025 | 06:10 AM

is talcum powder safe for babies what parents need to know

 

കുഞ്ഞുങ്ങളെ കുളിപ്പിച്ച് പൗഡറിട്ട് ഒരുക്കുന്നത് അമ്മമാരുടെ ഒരു ശീലമാണ്. അതുപോലെ അമ്മമാരുടെ എപ്പോഴത്തെയും ആശങ്കയാണ് കുഞ്ഞുങ്ങള്‍ക്ക് ടാല്‍കം പൗഡര്‍ ഉപയോഗിക്കുന്നത് ദോഷം ചെയ്യുമോ എന്നതും. കുഞ്ഞുമേനി തിളങ്ങാന്‍ വിപണിയില്‍ ഇഷ്ടം പോലെ ബ്രാന്‍ഡുകളുമുണ്ട്. എന്നാല്‍ ഇവയുടെ ഒക്കെ പാര്‍ശ്വഫലങ്ങള്‍ എന്തായിരിക്കുമെന്നും അറിയേണ്ടതുണ്ട്.

കുഞ്ഞുങ്ങളുടെ ചര്‍മം വളരെ ലോലമാണ്. ആ പൂമേനിയില്‍ എന്തെങ്കിലും ഉപയോഗിക്കുമ്പോള്‍ ഗുണനിലവാരം ഉറപ്പു വരുത്തേണ്ടത് അത്യാവശ്യം തന്നെയാണ്. കുഞ്ഞുങ്ങളുടെ മുഖത്ത് പൗഡര്‍ ഇടണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ വിയര്‍പ്പുണ്ടാകുന്ന ഭാഗങ്ങളില്‍ ഇട്ടുകൊടുക്കാവുന്നതാണ്.

ഡയപ്പര്‍ ധരിക്കുന്നിടത്തും മടക്കുകള്‍ക്കിടയിലും ടാല്‍ക്കം പൗഡര്‍ ഇടുന്നത് ആ ഭാഗത്തെ ഈര്‍പ്പം വലിച്ചെടുക്കാന്‍ സഹായിക്കുന്നതാണ്. എന്നാല്‍ ചില കുഞ്ഞുങ്ങള്‍ക്ക് ടാല്‍കം പൗഡര്‍ ശ്വസിക്കുന്നത് അലര്‍ജിയുണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ അങ്ങനെയുള്ള കുഞ്ഞുങ്ങള്‍ക്ക് ഒരിക്കലും പൗഡര്‍ പഫ് ഉപയോഗിച്ച് ഇട്ടു കൊടുക്കാതിരിക്കുക.

 

new.jpg

 

കൈയിലും കക്ഷത്തിലും ഇട്ടു കൊടുക്കുന്നുണ്ടെങ്കില്‍ തന്നെ വിരല്‍ കൊണ്ട് ഇട്ടു കൊടുക്കുക. ചില ചേരുവകള്‍ കുഞ്ഞുങ്ങളുടെ ചര്‍മത്തില്‍ അസ്വസ്ഥത, അലര്‍ജി, ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കാം. അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എപ്പോഴും മൃദുവും സുഗന്ധദ്രവ്യങ്ങളില്ലാത്തതും ഡെര്‍മറ്റോളജിസ്റ്റ് അംഗീകരിച്ചതുമായ ഉല്‍പ്പന്നങ്ങള്‍ മാത്രം തിരിഞ്ഞെടുക്കാന്‍ ശ്രമിക്കുക. 

പൗഡര്‍

എന്താണ് ടാല്‍കം പൗഡര്‍. പ്രകൃതിയില്‍ ചില പാറകളില്‍ കാണുന്ന ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റാണ് ടാല്‍ക് എന്നു പറയുന്നത്. പ്രകൃതിദത്തമായ ധാതുക്കളുടെ ചെറിയ കണങ്ങളില്‍ നിന്നാണ് ടാല്‍ക്കം പൗഡര്‍ നിര്‍മിക്കപ്പെടുന്നത്.

ഇത് കുഞ്ഞുങ്ങളുടെ ചര്‍മത്തിന് സുരക്ഷിതം തന്നെയാണ്. മാത്രമല്ല, ടാല്‍ക് ഭക്ഷ്യവിഭവങ്ങളിലും സൗന്ദര്യത്തിനും ഉപയോഗിക്കുന്നുണ്ട്. അരിമണികള്‍ പോളിഷ് ചെയ്യാനും ചൂയിങ്ങത്തിലുമൊക്കെ ടാല്‍ക് ഉപയോഗിക്കാറുണ്ട്. കോസ്‌മെറ്റിക് ടാല്‍ക്കുകള്‍ സുരക്ഷിതമാണെന്നാണ് ശാസ്ത്രപഠനങ്ങള്‍ പറയുന്നത്. ചില ബേബി പൗഡറുകള്‍ ക്ലിനിക്കലി തെളിയിക്കപ്പെട്ടിട്ടുമുണ്ട്.

 


ആന്റിബാക്ടീരിയല്‍ സോപ്പുകള്‍

ആന്റിബാക്ടീരിയല്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി തിരഞ്ഞെടുക്കും. ഇത് നല്ലതാണെന്ന് തോന്നാമെങ്കിലും അതില്‍ വലിയ അപകടങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. ഇത്തരം സോപ്പുകള്‍ ചര്‍മത്തിലെ സ്വാഭാവിക സൂക്ഷ്മജീവികളെയും നശിപ്പിക്കുന്നതാണ്.
നമ്മുടെ ചര്‍മത്തില്‍ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കുന്ന നല്ല ബാക്ടീരിയകളുമുണ്ട്.

ആന്റി ബാക്ടീരിയല്‍ ഉല്‍പ്പന്നങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ഈ സന്തുലിതാവസ്ഥയെ തകിടം മറിക്കുകയും ഇത് വരള്‍ച്ച, പ്രകോപനം, അണുബാധകള്‍ക്കുള്ള സാധ്യത എന്നിവയും വര്‍ധിപ്പിക്കും.

 

 

Applying talcum powder after a baby’s bath is a common habit among many parents. However, concerns remain about its safety. Pediatricians warn that a baby’s delicate skin requires extra care, and not all powders are suitable. While it’s not necessary to apply powder on a baby’s face, using it in sweat-prone areas or skin folds (like diaper regions) can help absorb moisture. Still, caution is essential—inhalation of talcum powder particles may trigger allergies or breathing issues in some infants. It is recommended to avoid using puff applicators and instead apply with fingers to prevent airborne powder.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കൊച്ചി കോര്‍പ്പറേഷന്‍ പരിധിയില്‍ ആറായിരത്തിലധികം കള്ളവോട്ടുകള്‍; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

Kerala
  •  2 days ago
No Image

ഷൂസിന് പകരം സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തി; ഡ്രസ് കോഡ് തെറ്റിച്ചതിന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനം; പ്ലസ് ടു വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു

National
  •  2 days ago
No Image

നെടുമ്പാശേരി എയർപോർട്ടിൽ യുവതിയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

Kerala
  •  2 days ago
No Image

കാഴ്ചയിൽ ഒറിജിനലിനെ വെല്ലും! പ്രമുഖ ബ്രാൻഡിന്റെ വ്യാജ ടൂത്ത്പേസ്റ്റുകളും നിത്യോപയോഗ വസ്തുക്കളും പിടിയിൽ, ഒരാൾ പിടിയിൽ

Kerala
  •  2 days ago
No Image

നാളെയും മഴ തന്നെ; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്; പ്രത്യേക ജാ​ഗ്രത നിർദേശം 

Kerala
  •  2 days ago
No Image

ഞെട്ടിച്ച് യുഎഇ: പാസ്‌പോർട്ട് ഇൻഡക്‌സിൽ വൻ കുതിച്ചുചാട്ടം; അമേരിക്കയെ പുറത്താക്കി ആദ്യ പത്തിൽ ഇടം നേടി

uae
  •  2 days ago
No Image

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

National
  •  2 days ago
No Image

സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ

uae
  •  2 days ago
No Image

വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്

National
  •  2 days ago
No Image

ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  2 days ago