
നിങ്ങള്‍ പാക്കറ്റ് പാല് തിളപ്പിക്കാറുണ്ടോ ..? ഇതു കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും

ഏതു പാല് വാങ്ങിയാലും തിളപ്പിക്കുക എന്നതാണ് നമ്മുടെ രീതി. പാലും പാലുല്പന്നങ്ങളും കഴിക്കാത്ത ഒരു ദിവസം പോലും നമ്മുടെ ജീവിതത്തിലുണ്ടാകില്ല. പ്രത്യേകിച്ച് രാത്രി കുട്ടികളെ ഒരു ഗ്ലാസ് പാല് കൊടുത്ത് ഉറക്കുന്ന രീതിയാണ് നമ്മുടെ നാട്ടിലധികവും.
പണ്ട് നാട്ടിന്‍പുറങ്ങളില്‍ നാടന്‍ പശുവിന്റെ പാലുകള്‍ സുലഭമായി കിട്ടിയിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല. ഇവയുടെ ലഭ്യത കുറഞ്ഞു വന്നു. കൂടുതല്‍ പേരും പാക്കറ്റ് പാലുകളെയാണ് ആശ്രയിക്കുന്നത്. പാക്കറ്റ് പാലാണെങ്കിലും ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി തിളപ്പിക്കുകയെന്നതാണ് നമ്മുടെ ശീലവും.
എന്നാല്‍ എല്ലാ പാക്കറ്റ് പാലുകളും തിളപ്പിച്ച് കുടിക്കേണ്ടതുണ്ടോ? ഇല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. പാക്കറ്റ് പാലുകള്‍ നിശ്ചിത താപനിലയില്‍ ചൂടാക്കിയ ശേഷം അണു വിമുക്തമാക്കുന്നതിനെയാണ് പാസ്ചറൈസേഷന് എന്ന് പറയുന്നത്. പാസ്ചറൈസ്ഡ് പാലാണോ എന്നത് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ടാകും.
ഇത്തരത്തിലുള്ള പാക്കറ്റ് പാല് തിളപ്പിക്കേണ്ടതേ ഇല്ല. ഇത് തിളപ്പിച്ചില്ലെങ്കിലും കുടിക്കുന്നത് കൊണ്ട് പ്രശ്നമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പാസ്ചറൈസ് ചെയ്യുന്നതിലൂടെ പാലിലുണ്ടാകുന്ന ഇ.കോളി, കോക്സിയെല്ലെ, ലിസ്റ്റീരിയ, കാംപിലോബോക്റ്റര് തുടങ്ങിയ അപകടകാരികളായ എല്ലാ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കപ്പെടും.
മാത്രമല്ല, പാല് കേടാവാതെ ഇരിക്കാനും ഇത് സഹായിക്കുന്നതാണ്. പാല് ചൂടോടെ കുടിക്കണം എന്ന് നിര്ബന്ധമുള്ളവരോ കുട്ടികള്‍ക്ക് കൊടുക്കുന്നവരോ പാല് വെറുതെ ഒന്ന് ചൂടാക്കിയാല്‍ മാത്രം മതി, തിളപ്പിക്കേണ്ടതില്ല.
പാസ്ചറൈസ് ചെയ്ത പാല് 10 മിനിറ്റില്‍ കൂടുതല്‍ തിളപ്പിക്കുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും അളവ് കുറയുന്നതാണ്.
100 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ പാക്കറ്റ് പാല് തിളപ്പിക്കുമ്പോള്‍ വിറ്റമിന്‍ ബി-1, ബി-3, ബി-6, ഫോളിക് ആസിഡ്, വിറ്റമിന്‍ ഡി എന്നിവയുള്‍പ്പെടെ പല വിറ്റാമിനുകളും നഷ്ടമാകുമെന്ന് ചില പഠനങ്ങള്‍ പറയുന്നുണ്ട്.
എന്നാല്‍ പാസ്ചറൈസ് ചെയ്ത പാലാണെങ്കിലും ഇത് ശരിയായ രീതിയില്‍ സംഭരണം നടന്നിട്ടില്ലെന്ന് നിങ്ങള്‍ക്ക് സംശയം തോന്നുണ്ടെങ്കില്‍ അവ നന്നായി തിളപ്പിച്ച് തന്നെ ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഇതിന് പുറമെ പാലിന്റെ പാക്കറ്റില്‍ എന്തെങ്കിലും കേടുപാടുകള്‍ തോന്നുന്നുണ്ടെങ്കിലും തിളപ്പിക്കുന്നത് തന്നെയാണ് നല്ലത്.
അതുപോലെ പാക്കറ്റുകളില്‍ ലഭിക്കുന്ന ഫുള്‍ ക്രീം പാലും നന്നായി തിളപ്പിച്ച് ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. അതുപോലെ കറന്നെടുത്ത പാലാണെങ്കിലും നന്നായി തിളപ്പിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ.
Boiling milk is a common household practice in India, especially when using packet milk. However, health experts say not all packet milk needs boiling. Most packet milk available today is pasteurized, meaning it has already been heated to a specific temperature to eliminate harmful bacteria like E. coli, Listeria, Campylobacter, and Coxiella.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജാതിവെറി; ദുരഭിമാനക്കൊലകൾക്കെതിരെ നിയമം പാസാക്കാൻ തമിഴ്നാട്; പ്രത്യേക കമ്മീഷൻ രൂപീകരിച്ച് സ്റ്റാലിൻ
National
• 11 hours ago
മൊസാംബിക്കിൽ കപ്പലിലേക്ക് ജീവനക്കാരുമായി പോയ ബോട്ട് മറിഞ്ഞ് അപകടം: ഏഴ് നാവികരെ കാണാതായി; തിരച്ചിൽ ഊർജിതം
International
• 11 hours ago
കുവൈത്ത് വിസ പ്ലാറ്റ്ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ
Kuwait
• 12 hours ago
യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്
Kerala
• 12 hours ago
ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്
Kerala
• 12 hours ago
ഓസ്ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ
Cricket
• 12 hours ago
സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്
Kerala
• 12 hours ago
ഇനി സേവനങ്ങൾ കൂടുതൽ വേഗത്തിൽ; വാട്ട്സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്
uae
• 13 hours ago
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസംഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം
Kerala
• 13 hours ago
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ
Cricket
• 13 hours ago.png?w=200&q=75)
5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?
National
• 14 hours ago
സ്വകാര്യ മേഖലയിലെ ജോലി സമയം, വേതനം, അവധി തുടങ്ങിയവ സംബന്ധിച്ച പ്രധാന നിയമങ്ങൾ; ഗൈഡ് പുറത്തിറക്കി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 14 hours ago
100 സെഞ്ച്വറിയടിച്ച സച്ചിനെ മറികടക്കാൻ ഒറ്റ സെഞ്ച്വറി മതി; ചരിത്രനേട്ടത്തിനരികെ കോഹ്ലി
Cricket
• 14 hours ago
അമേരിക്കയുടെ തലയ്ക്ക് മീതെ നിഗൂഢ ബലൂണുകൾ: ഭൂരിഭാഗവും സർക്കാർ ഏജൻസികളുടേതെന്ന് റിപ്പോർട്ടുകൾ
International
• 14 hours ago
ഇന്ത്യൻ ടീമിൽ അവസരമില്ല, മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറി; തകർത്തടിച്ച് സൂപ്പർതാരം
Cricket
• 15 hours ago
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ സ്കൂളില്‍ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേയില്ല
Kerala
• 15 hours ago
വഖഫ് ദാതാക്കൾക്ക് യുഎഇ ഗോൾഡൻ വിസ; കരാർ ഒപ്പുവച്ച് ജിഡിആർഎഫ്എ ദുബൈയും, ഔഖാഫ് ദുബൈയും
uae
• 15 hours ago
ഓരോ ഹിന്ദു കുടുംബത്തിൽ നിന്നും മൂന്നിൽ കുറയാത്ത കുട്ടികൾ വേണം: നാല് കുട്ടികൾ ഉണ്ടായാൽ ഒരാളെ സന്യാസത്തിലേക്കും പറഞ്ഞയക്കണം; സ്വാമി ചിദാനന്ദപുരി
National
• 15 hours ago
ഓസ്ട്രേലിയക്കെതിരെ ആ താരം രണ്ട് സെഞ്ച്വറികൾ നേടും: പ്രവചനവുമായി ഇന്ത്യൻ ഇതിഹാസം
Cricket
• 14 hours ago
കേരളത്തില്‍ ഏഴ് ദിവസം മഴ കനക്കും; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം
Kerala
• 15 hours ago
ഹൈദരാബാദ് എയർപോർട്ടിൽ വൻ സ്വർണവേട്ട; കുവൈത്തിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത് 1.8 കിലോഗ്രാം സ്വർണം
Kuwait
• 15 hours ago