HOME
DETAILS

ഷോപ്പിങ് മാളുകളില്‍ കൂട്ടത്തല്ല്; പ്രവാസികളടക്കം 20 പേര്‍ പൊലിസ് പിടിയില്‍

  
October 15 2025 | 16:10 PM

group disturbances in shopping malls lead to 20 arrests including expatriates kuwait moi launches security sweep

കുവൈത്ത് സിറ്റി: പൊതു ഇടങ്ങളിൽ വർധിച്ചുവരുന്ന കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങളും മറ്റ് സംഘർഷങ്ങളും തടയുന്നതിനായി ഷോപ്പിം​ഗ് മാളുകളിൽ സുരക്ഷാപരിശോധന നടത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വകുപ്പും പരിസ്ഥിതി പൊലിസ് വകുപ്പും.

പൊതു ക്രമസമാധാനം തകർക്കാൻ ശ്രമിച്ച പ്രവാസികളടക്കം നിരവധി പേരെ പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തു. പൊതു സമാധാനം നിലനിർത്തുന്നതിനും മോശം പെരുമാറ്റങ്ങൾ ചെറുക്കുന്നതിനുമുള്ള ക്രിമിനൽ സുരക്ഷാ സെക്ടറിൻ്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിനെന്ന് മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നിയമലംഘകർക്കെതിരെ കർശന നടപടി

സംഘർഷത്തിന് പ്രേരിപ്പിക്കുകയും കുഴപ്പങ്ങൾ സൃഷ്ടിക്കുകയും ചെയ്ത 20 വ്യക്തികളെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം വെളിപ്പെടുത്തി. നിയമം ലംഘിച്ച പ്രവാസികളെ ഉടൻ നാടുകടത്തുകയും കുവൈത്തി പൗരന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

ഇതിനു പുറമെ, പൊതു ധാർമ്മികത ലംഘിച്ചതിന് നാല് വ്യക്തികളെയും പൊതുസ്ഥലങ്ങളിൽ (ഷോപ്പിംഗ് മാളുകൾ) പുകവലിച്ചതിന് മറ്റ് നാല് പേരെയും അറസ്റ്റ് ചെയ്യുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഷോപ്പിംഗ് മാളുകളിലും പൊതു ഇടങ്ങളിലും കലാപകാരികളെയും നിയമലംഘകരെയും പിടികൂടുന്നതിനായി ബന്ധപ്പെട്ട അധികാരികൾ ഫീൽഡ് കാമ്പെയ്‌നുകൾ ശക്തമാക്കുന്നത് തുടരുമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ഷോപ്പിംഗ് മാളുകളിലെ വഴക്കുകളും, സോഷ്യൽ മീഡിയയിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നവയും സുരക്ഷാ ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടെന്ന് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ഇത്തരം സംഭവങ്ങൾ സ്ഥിരീകരിച്ച ശേഷം, രാജ്യത്ത് കലഹങ്ങളും കുഴപ്പങ്ങളും സൃഷ്ടിക്കുന്ന പ്രവാസികളെ അറസ്റ്റ് ചെയ്ത് ഉടൻ നാടുകടത്തുമെന്നും പൗരന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു.

kuwait's general department of criminal investigation, alongside environment police, targeted shopping malls hit by recent brawls involving knives and public morals breaches. twenty people were nabbed for fights and disturbances, four for moral violations, and four more for indoor smoking. expatriate offenders face deportation while citizens undergo legal action, as authorities vow stricter patrols to maintain public order.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെട്ടിച്ചുരുക്കിയ ചില യുഎഇ സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

uae
  •  3 hours ago
No Image

നോട്ട് ബുക്കിൽ ഫലസ്തീൻ പതാക വരച്ചു; കാസർകോട് വിദ്യാർഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി 

Kerala
  •  4 hours ago
No Image

'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല' - ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ

Kerala
  •  4 hours ago
No Image

ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്

Kerala
  •  4 hours ago
No Image

ഗതാഗത നിയമലംഘനങ്ങൾ മിന്നൽ വേ​ഗത്തിൽ കണ്ടെത്താൻ എഐ സംവിധാനം; പുത്തൻ സാങ്കേതിക വിദ്യയുമായി ദുബൈ പൊലിസ്

uae
  •  4 hours ago
No Image

ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി 

Kerala
  •  5 hours ago
No Image

കെട്ടിടങ്ങളുടെ വിസ്തൃതി പരി​ഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

Kerala
  •  5 hours ago
No Image

ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്

Kerala
  •  5 hours ago
No Image

ഫ്‌ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്

uae
  •  5 hours ago
No Image

പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്

International
  •  6 hours ago

No Image

ചട്ടവിരുദ്ധമായി ബാലറ്റ് പേപ്പര്‍ നല്‍കി; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റല്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി വി.സി

Kerala
  •  7 hours ago
No Image

കളിക്ക് മുന്നേ ഉടക്കുമായി ഓസീസ്; 'ഇന്ത്യൻ താരങ്ങൾക്ക് എങ്ങനെ കൈകൊടുക്കാം?'; ഹസ്‌തദാനവിവാദത്തിന് പിന്നാലെ ഓസീസ് താരങ്ങൾ ഇന്ത്യയെ പരിഹസിച്ച് വീഡിയോയുമായി രം​ഗത്ത്

Cricket
  •  7 hours ago
No Image

ടാങ്കര്‍ ലോറിയില്‍ നിന്ന് സള്‍ഫ്യൂരിക്ക് ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രികന് ഗുരുതര പൊള്ളല്‍

Kerala
  •  8 hours ago
No Image

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി കൈകൂട്ടിപ്പിടിച്ച് കമ്മലൂരാൻ ശ്രമിച്ചു; ബഹളംവെച്ച വയോധികയുടെ മുഖത്തമർത്തി സ്വർണകവർച്ച; മഞ്ചേരിയിൽ യുവതി അറസ്റ്റിൽ, മകൾ ഒളിവിൽ

crime
  •  8 hours ago