HOME
DETAILS

ഗർഭിണിയായിരിക്കെ തുടങ്ങിയ പാലം പണി മകന് എട്ട് വയസ്സായിട്ടും പൂർത്തിയായില്ല; അല്പം കാത്തിരിക്കൂ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം: വൈറലായി യുവതിയുടെ കുറിപ്പ്

  
Web Desk
October 15 2025 | 17:10 PM

viral note by woman on bridge started during pregnancy still unfinished after sons 8th birthday wait a bit he might grow up to be an engineer and complete it goes viral

ബെംഗളൂരു: "പണി തുടങ്ങുമ്പോൾ ഗർഭിണി, ഇന്ന് മകന് എട്ട് വയസ്സ്, എന്നിട്ടും പണി തീരാതെ..." എന്ന് തുടങ്ങിയ രണ്ട് വാക്കുകളാണ് യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. കുറിപ്പ് നിമിഷങ്ങൾക്കകം സമൂഹമാധ്യമത്തിൽ വൈറലായി. ബെം​ഗളൂരു കോറമംഗലയിലെ തിരക്കേറിയ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി 2017-ൽ ആരംഭിച്ച ഈജിപുര ഫ്ലൈഓവർ നിർമാണം എട്ട് വർഷമായിട്ടും പൂർത്തിയാകാതെ കിടക്കുകയാണ്. പണി തുടങ്ങിയ സമയത്ത് ഗർഭിണിയായിരുന്ന താൻ ഇന്ന് എട്ട് വയസ്സുള്ള മകന്റെ അമ്മയായിട്ടും റോഡ് പ്രവൃത്തി എങ്ങുമെത്താതെ ഇഴഞ്ഞ് നീങ്ങുകയാണ് യുവതി പറഞ്ഞു. 

കോറമംഗലയിലേക്ക് താമസം മാറിയപ്പോൾ ഗർഭിണിയായിരുന്ന സൗമ്യ വരുണ് അഗർവാളി എന്ന യുവതിയാണ് പഴയ കുറിപ്പ് പങ്കുവച്ചത്. "തമാശയല്ല, എന്റെ മകൻ ജനിക്കുന്നതിന് മുമ്പ് തുടങ്ങിയ ഫ്ലൈഓവർ പണി ഇപ്പോഴും തുടരുന്നു. അവൻ രണ്ടാം ക്ലാസിലെത്തിയിപ്പോഴും പണിക്കാർ അവിടെത്തന്നെയുണ്ട്." യുവതി കൂട്ടിച്ചേർത്തു.

2025-10-1522:10:84.suprabhaatham-news.png
 
 

ഒറ്റ ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം ആളുകളാണ് പോസ്റ്റ് കണ്ടത്. ബെംഗളൂരു നിവാസികളുടെ ​ഗതാ​ഗത കുരുക്ക് പ്രശ്നം പ്രകടിപ്പിക്കുന്നതിന് ഇത്രയും വലിയ തെളിവ് ഇനി ഇല്ല എന്നാണ് അധികം പേരും പോസ്റ്റിന് താഴെ പങ്കുവെച്ചത്. "ചിലപ്പോൾ നിങ്ങളുടെ മകൻ വളർന്ന് എഞ്ചിനീയറായി പണി പൂർത്തിയാക്കിയേക്കാം" എന്ന് ഒരാളും പറഞ്ഞു. കോറമംഗലയിലെ ​ഗതാ​ഗതകുരുക്ക് ഏറ്റവും മോശമായത് പണി തുടങ്ങിയതുമുതലാണെന്നാണ് നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്.

കോറമംഗലയിലെ ട്രാഫിക് പ്രശ്നം കുറയ്ക്കാനാണ് കർണാടക സംസ്ഥാന റോഡ് അധികൃതർ (KSRTC) ഈജിപുര ഫ്ലൈഓവർ ആസൂത്രണം ചെയ്തത്. 2017-ൽ സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് പ്രവ‍ത്തിയുടെ ചുമതല നൽകി പണി ആരംഭിച്ചെങ്കിലും 2022-ൽ പണി നിർത്തി. ഇതുവരെ 40 ശതമാനം പ്രവൃത്തി മാത്രമാണ് പൂർത്തിയാക്കിയത്. അതേസമയം ഫ്ലൈഓവറിന്റെ പലഭാഗങ്ങളും ഇതിനോടകം പൊളിഞ്ഞുപോകുന്നതായി പരാതികളും ഉയർന്നിരുന്നു. 2023 നവംബറിൽ പദ്ധതിയെ ബിഎസ്‌സിപിഎൽ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ഏറ്റെടുത്തു. അടുത്ത വർഷം മാർച്ചോടെ പൂർത്തീകരിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യം.

 

 

A pregnant woman's bridge construction project remains incomplete even after 8 years, as her son has now grown to that age. In a viral social media note, the woman sarcastically urges officials to wait, joking that her son could become an engineer and finish the delayed work himself. The post highlights chronic infrastructure delays and bureaucratic inefficiency in the region. koramangala flyover. egipura flyover. egipura flyover troll post for women. egipura flyover troll post for pregnent women



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാഹസികതയുടെ ആൾരൂപം; പാം ജുമൈറയ്ക്ക് മുകളിലൂടെ സ്കൈഡൈവ് ചെയ്യുന്ന ഷെയ്ഖ് ഹംദാന്റെ പുതിയ വീഡിയോ വൈറൽ

uae
  •  3 hours ago
No Image

വീണ്ടും ഇടിഞ്ഞ് ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം; വിസയില്ലാതെ സഞ്ചരിക്കാവുന്ന രാജ്യങ്ങൾ കുറഞ്ഞു, അമേരിക്ക ആദ്യ പത്തിൽ നിന്ന് പുറത്ത്

National
  •  3 hours ago
No Image

ഓട്ടോകൂലിയായി 30 രൂപ ചില്ലറ ആവശ്യപ്പെട്ടതിന് ഡ്രൈവറെ കുത്തിക്കൊല്ലാൻ ശ്രമം; ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  3 hours ago
No Image

യൂത്ത്‌ഫെസ്റ്റിവലിന് എത്തിയ പെൺകുട്ടികൾ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി; സെക്രട്ടറി ഉൾപ്പെടെ മൂന്ന് എബിവിപി നേതാക്കൾ അറസ്റ്റിൽ

National
  •  3 hours ago
No Image

മക്ക വികസനത്തിൽ പുതിയ അധ്യായം: കിങ് സൽമാൻ ഗേറ്റ് പ്രഖ്യാപിച്ച്‌ സഊദി കിരീടവകാശി

Saudi-arabia
  •  3 hours ago
No Image

ഷാർജ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം; തീയണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

uae
  •  4 hours ago
No Image

ഷോപ്പിങ് മാളുകളില്‍ കൂട്ടത്തല്ല്; പ്രവാസികളടക്കം 20 പേര്‍ പൊലിസ് പിടിയില്‍

Kuwait
  •  4 hours ago
No Image

വെട്ടിച്ചുരുക്കിയ ചില യുഎഇ സർവീസുകൾ പുനഃസ്ഥാപിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

uae
  •  4 hours ago
No Image

'മൂക്കിന്റെ പാലമേ ഇപ്പോൾ പോയിട്ടുള്ളൂ, കയ്യൂക്കുള്ള സഖാക്കൾ ഉണ്ടെങ്കിൽ വന്ന വഴിക്ക് പോകില്ല' - ഷാഫി പറമ്പിലിനെതിരെ ഭീഷണി പ്രസംഗവുമായി ഇ.പി ജയരാജൻ

Kerala
  •  5 hours ago
No Image

ബ്രഹ്മഗിരി ഡെവലപ്പ്മെന്റ് സൊസൈറ്റി തട്ടിപ്പ്: വഞ്ചിക്കപ്പെട്ട നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്ന് കോടതി ഉത്തരവ്

Kerala
  •  5 hours ago