HOME
DETAILS

ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളിലെ ഫീസ് വര്‍ധനവിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കി

  
backup
September 08 2016 | 14:09 PM

%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d-2

മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനവിന് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയതായി സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു. ഇതു സംബന്ധിച്ച മാനേജ് മെന്റ് കമ്മറ്റിയുടെ അഭ്യര്‍ഥന മാനിച്ചാണ് മന്ത്രാലയം ഫീസ് വര്‍ധനവിന് അനുമതി നല്‍കിയിരിക്കുന്നത്.
അതേ സമയം, ഓരോ വിദ്യാര്‍ഥിയില്‍ നിന്നും അഞ്ച് ദിനാര്‍ വരെ ഫീസ് ഈടാക്കാനാണ് മന്ത്രാലയത്തിന്റെ അനുമതി. എന്നാല്‍, നിലവിലെ പ്രത്യേക സാഹചര്യത്തില്‍ രക്ഷിതാക്കള്‍ക്ക് അധിക ഭാരം ആകാതിരിക്കാന്‍ ഓരോ ക്ലാസ്സിലും 1.9 ദിനാര്‍ മുതല്‍ 2.5 ദിനാര്‍ വരെ മാത്രമാണ് ഇപ്പോള്‍ ഫീസ് വര്‍ധിപ്പിക്കുകയുള്ളൂവെന്ന് സ്‌കൂള്‍ ഭരണസമിതി അറിയിച്ചിട്ടുണ്ട്.
ഇതിന്റെയടിസ്ഥാനത്തില്‍ പുതുക്കിയ ഫീസ് നിരക്കുകള്‍ ഇപ്രകാരമാണ്

എല്‍.കെ.ജി മുതല്‍ ക്ലാസ് 4 വരെ - 1.9 ദിനാര്‍
ക്ലാസ്: 5 മുതല്‍ ക്ലാസ് 8 വരെ - 2 ദിനാര്‍
ക്ലാസ്: 9 മുതല്‍ ക്ലാസ് 10 വരെ - 2.3 ദിനാര്‍
പ്ലസ്ടു ഹ്യുമാനിറ്റീസ് - 2.3 ദിനാര്‍
സയന്‍സ് - 2.2 ദിനാര്‍
ബയോ ടെക്‌നോളജി - 2.5 ദിനാര്‍

കൂടാതെ ബസ് നിരക്കില്‍ ഒരു ദിനാറും വര്‍ധിപ്പിച്ചിട്ടുണ്ട്. അതേ സമയം ബഹ്‌റൈനില്‍ വൈദ്യുതി, ജല നിരക്കുകള്‍ എന്നിവ ഉയര്‍ത്തിയതും റിഫാ ക്യാംപസ് ലോണ്‍ അടവ് തുടങ്ങിയതുമെല്ലാം ഫീസ് ഉയര്‍ത്തുന്നതിന് കാരണമായി. കൂടാതെ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും ഇന്ത്യന്‍ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും എല്ലാ രക്ഷിതാക്കളുടെയും പിന്തുണ ഉണ്ടാകണമെന്നും ഭരണസമിതി അഭ്യര്‍ഥിച്ചു.

കൂടാതെ, വിദ്യാര്‍ഥികളുട ഫീസ് വര്‍ധനവിന് തങ്ങള്‍ നിര്‍ബന്ധിതരായതാണെന്നും മുന്‍ കമ്മിറ്റി സ്‌കൂളിന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിക്ക് നല്‍കാനുണ്ടായിരുന്ന കട ബാധ്യത 3,45,000 ദിനാറും റിഫാ ക്യാംപസിന് വേണ്ടി ബാങ്കില്‍ പ്രതിമാസം അടയ്‌ക്കേണ്ടുന്ന ലോണ്‍ തുക പലിശ അടക്കം 63,000 ദിനാറും സ്ഥാപനത്തിന് നിലവില്‍ ബാധ്യതയുണ്ടെന്നും ഭരണസമിതി അറിയിച്ചു.

അതേ സമയം, നിലവിലുള്ള ഭരണസമിതിയെ നിശിതമായി വിമര്‍ശിച്ച് മുന്‍ ഭരണസമിതിയായ യു.പി.പി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അതിനിടെയാണിപ്പോള്‍ ഫീസ് വര്‍ധനവും പ്രഖ്യാപിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  2 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  2 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  2 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  2 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago