HOME
DETAILS

'പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയത് വര്‍ഗീയമായ ഇടപെടല്‍; മകള്‍ ഇനി ആ സ്‌കൂളിലേക്കില്ല' പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി പിതാവ്

  
Web Desk
October 17 2025 | 02:10 AM

palluruthy hijab controversy girl to switch schools father cites no interest minister slams management harshly

കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ ഹിജാബ് വിവാദത്തെ തുടര്‍ന്ന് സ്‌കൂളില്‍ തുടരാന്‍ മകള്‍ക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി പെണ്‍കുട്ടിയുടെ പിതാവ്. തികച്ചും ന്യായമായ ഈ ആവശ്യത്തോട്  സ്‌കൂള്‍ അധികൃതരില്‍ നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ വളരെ വേദനയുണ്ടാക്കുന്നതാണെന്നും പി.ടി.എ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വിഷയത്തില്‍ വര്‍ഗീയമായ ഇടപെടലുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

'സ്‌കൂളിലെ ജഠഅ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ഗീയമായ ഇടപെടല്‍ എനിക്കുംഎന്റെ മകള്‍ക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. അതിനാല്‍ ഈ സ്‌കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്. ടി.സി വാങ്ങി മറ്റേതെങ്കിലും സ്‌കൂളില്‍ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം. അതോടെ ദുര്‍വാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകുമെന്ന് കരുതട്ടെ' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. വിഷയത്തില്‍ സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും വളരെ പോസിറ്റിവ് ആയാണ് പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പോസ്റ്റിന്റെ പൂര്‍ണരൂപം 
എന്റെ മകളുടെ  മൗലികാവകാശമായ  തലമറച്ച് സ്‌കൂളില്‍ പോകാന്‍ അനുവദിക്കണമെന്ന മകളുടെ ആവശ്യത്തോട് വളരെ പോസിറ്റീവായാണ് കേരള സര്‍ക്കാറും വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചത്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണവും അതിന്റെ റിപ്പോര്‍ട്ടും മകള്‍ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വ്യക്തമാക്കുന്നതുമാണ്. എന്നാല്‍ തികച്ചും ന്യായമായ ഈ ആവശ്യത്തോട്  സ്‌കൂള്‍ അധികൃതരില്‍ നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ വളരെ വേദനയുണ്ടാക്കുന്നതാണ്. നാട്ടിലെ സമാധാനം തകര്‍ക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ  മാനസികമായി തകര്‍ത്തു. മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര്‍ പറഞ്ഞത് മകളെ അങ്ങേയറ്റം തളര്‍ത്തി. ചില രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിന്‍വലിക്കാന്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഇത്തരം സമ്മര്‍ദങ്ങള്‍ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങള്‍. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരില്‍ രാഷ്ട്രീയവും വര്‍ഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളില്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. അതില്‍ സ്‌കൂളിലെ PTA പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ വര്‍ഗീയമായ ഇടപെടല്‍ എനിക്കുംഎന്റെ മകള്‍ക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. അതിനാല്‍ ഈ സ്‌കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്. ടി.സി വാങ്ങി മറ്റേതെങ്കിലും സ്‌കൂളില്‍ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം. അതോടെ ദുര്‍വാശിയും ദുരഭിമാനവും മാറ്റിവച്ച് മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാന്‍ സ്‌കൂള്‍ അധികൃതര്‍ തയാറാകുമെന്ന് കരുതട്ടെ. നാട്ടിലെ സമാധാനം തകര്‍ക്കാന്‍ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതില്‍നിന്ന് സ്‌കൂള്‍ അധികൃതരം പി ടി എയും മറ്റ് തത്പര കക്ഷികളും പിന്‍മാറണമെന്നും അഭ്യര്‍ഥിക്കുന്നു.

 

മന്ത്രിയുടെ രൂക്ഷ വിമർശനം: രാഷ്ട്രീയവൽക്കരണത്തിന് മുന്നറിയിപ്പ്

വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു: "സ്കൂൾ മാനേജ്മെന്റ് സർക്കാരിനെ കുറ്റപ്പെടുത്തി പ്രശ്നം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നു. ഇത്തരം ആസൂത്രിത പ്രവർത്തനങ്ങൾ അനുവദിക്കില്ല. അഭിഭാഷകയുടെ പരാമർശങ്ങൾ പ്രശ്നം വഷളാക്കുന്നതാണ്. സർക്കാരിനെ വെല്ലുവിളിക്കാൻ ശ്രമിക്കരുത്." മന്ത്രി സ്കൂൾ അധികൃതരോട് പ്രകോപനപരമായ പ്രതികരണങ്ങളിൽ നിന്ന് പിൻമാറാൻ നിർദേശിച്ചു.

കേരള ഹൈക്കോടതി വിവാദത്തിൽ ഇടപെട്ട് "മതവിശ്വാസത്തെ ബഹുമാനിക്കണം, പക്ഷേ സ്കൂൾ നിയമങ്ങൾ പാലിക്കണം" എന്ന് നിർദേശിച്ചിരുന്നു. എന്നാൽ, മാനേജ്മെന്റ് തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നതോടെ പ്രശ്നം രൂക്ഷമായി. ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എൻഎച്ച്ആർസി) സ്വന്തംതലത്തിൽ അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരഞ്ഞെടുത്ത ബിസിനസുകൾക്ക് രണ്ട് വർഷത്തേക്ക് വാണിജ്യ ലൈസൻസ് ഇളവ്; പ്രഖ്യാപനവുമായി റാസൽഖൈമ ഭരണാധികാരി

uae
  •  2 hours ago
No Image

ബസ് ഫീസടക്കാന്‍ വൈകി; അഞ്ചുവയസുകാരനെ വഴിയില്‍ ഉപേക്ഷിച്ച് സ്‌കൂള്‍ അധികൃതര്‍, പരാതി

Kerala
  •  2 hours ago
No Image

ഡെലിവറി ജീവനക്കാരനെ ഇടിക്കാൻ ശ്രമം; അശ്രദ്ധമായി വാഹനമോടിച്ചയാളുടെ കാർ പിടിച്ചെടുത്ത് ദുബൈ പൊലിസ്

uae
  •  2 hours ago
No Image

കൊളസ്ട്രോളിനുള്ള ഈ മരുന്നുകൾ സുരക്ഷിതം; തെറ്റായ പ്രചാരണങ്ങൾക്കെതിരെ സഊദി ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  4 hours ago
No Image

ബാഗിന്റെ വള്ളി ഡോറില്‍ കുടുങ്ങി; കെ.എസ്.ആര്‍.ടി.സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് വീണ് വിദ്യാര്‍ഥിക്ക് പരുക്ക്

Kerala
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച വൈറ്റ് ബോൾ ക്രിക്കറ്റർ ഇന്ത്യൻ മുൻ നായകനെന്ന് ട്രാവിസ് ഹെഡ്

Cricket
  •  4 hours ago
No Image

'സ്‌കൂള്‍ നിയമം പാലിച്ച് വന്നാല്‍ വിദ്യാര്‍ഥിയെ പൂര്‍ണ മനസ്സോടെ സ്വീകരിക്കുമെന്ന്  പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ 

Kerala
  •  4 hours ago
No Image

ജീവൻ പോകുമ്പോഴും അവൻ വിളിച്ചത് രാഹുൽ ഗാന്ധിയുടെ പേര്; യുപിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ദലിത് യുവാവിന്റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി 

National
  •  5 hours ago
No Image

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയെ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  5 hours ago
No Image

മെട്രോ ഫുഡ് അവാർഡ് ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്ക്കാരം ഹാപ്പി ജാം ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ എം ഖാലിദിന് 

Business
  •  5 hours ago