ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഐടി യുവതിയെ ബലാത്സംഗത്തിനിരയാക്കി; കേസെടുത്ത് പൊലിസ്
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിക്കുള്ളില്‍ അതിക്രമിച്ചു കയറി ബലാത്സംഗത്തിനിരയാക്കി. 25 കാരിയായ ഐടി യുവിതിയാണ് അക്രമത്തിനിരയായത്. ഇന്നലെ രാത്രി യുവതി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. ഹോസ്റ്റല്‍ പ്രവര്‍ത്തിച്ചിരുന്നത് ഇരു നില കെട്ടിടത്തിലാണ്. ഇവരുടെ റൂം മേറ്റ് നൈറ്റ് ഡ്യൂട്ടി കാരണം ഓഫിസിലായതിനാല്‍ യുവതി മാത്രമായിരുന്നു അപ്പോള്‍ മുറിയിലുണ്ടായിരുന്നത്. എന്നാല്‍ അടുത്ത മുറികളിലെല്ലാം ആളുകള്‍ താമസമുണ്ടായിരുന്നു.
രക്ഷപ്പെട്ടോടിയ പ്രതിയെ പിടികൂടാനായിട്ടില്ല. ഇയാളെ തിരിച്ചറിയാനും സാധിച്ചിട്ടില്ലെന്നാണ് കിട്ടുന്ന വിവരം. തനിക്ക് അറിയാവുന്ന വ്യക്തി അല്ല ഇയാള്‍ എന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. പ്രത്യേകസംഘത്തെ രൂപീകരിച്ച് സംഭവത്തില്‍ പ്രതിക്കായി അന്വേഷണം വ്യാപിച്ചിരിക്കുകയാണ് പൊലിസ്. ഹോസ്റ്റല്‍ കെട്ടിടത്തില്‍ സിസിടിവി ഇല്ലാത്തതിനാല്‍ സമീപമുള്ള കാമറകളെല്ലാം പരിശോധിക്കുകയാണ് പൊലിസ്.
n a deeply disturbing incident in Kazhakootam, Thiruvananthapuram, a 25-year-old woman working in the IT sector was allegedly raped inside her hostel room after an intruder broke in during the night. The assault took place while the victim was asleep. Her roommate was away on night duty, leaving her alone in the room. The hostel is a two-storey building with several other occupants in nearby rooms.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."