
ബിജെപിയെ തറപറ്റിക്കും; താനെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഉദ്ധവ്, രാജ് താക്കറെമാർ ഒരുമിച്ച് പോരിനിറങ്ങും

മുംബൈ: താനെ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ താക്കറെ സഹോദരങ്ങൾ ഒരുമിച്ച് പോരിനിറങ്ങുമെന്ന് റിപ്പോർട്ട്. ബിജെപിയെ തുരത്താൻ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനക്കൊപ്പം ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എംപി സഞ്ജയ് റാവത്ത് പറഞ്ഞു. 75ലേറെ സീറ്റുകൾ പിടിച്ചെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും റാവത്ത് പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശിവസേന ഷിൻഡെ വിഭാഗം നേതാവുമായ ഏക്‌നാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമാണ് താനെ. നിലവിൽ കോർപ്പറേഷൻ ഭരിക്കുന്നതും ഷിൻഡെ വിഭാഗം സേനയും, ബിജെപിയും ചേർന്ന സഖ്യമാണ്. ഈ കൂട്ടുകെട്ട് പൊളിച്ച് ഭരണം പിടിച്ചെടുക്കാനാണ് താക്കറെ വിഭാഗക്കാർ ശ്രമിക്കുന്നത്.
“താനെയിൽ ശിവസേനയും എം.എൻ.എസും ഒന്നിച്ച് മത്സരിച്ച് വിജയം പിടിക്കും. ‘75 ലേറെ’ എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. ഏതാനും മാസങ്ങളായി ഉദ്ധവ് താക്കറെയും രാജ് താക്കറെയും തമ്മിലുള്ള അടുപ്പം കൂടുകയാണ്. ഇത് പുതിയ സഖ്യത്തിനുള്ള അടിത്തറയായി. മുൻകാല ഭിന്നതകൾ മറന്ന് മറാത്തികൾക്കും മഹാരാഷ്ട്രക്കുമായി ഒന്നുചേർന്ന് പ്രവർത്തിക്കാൻ ഇരുവരും തീരുമാനിച്ചു. ഈ സഖ്യം താനെയിലും സംസ്ഥാനത്താകെയും മറാത്ത പ്രാതിനിധ്യം ശക്തമാക്കും. ബാൽ താക്കറെയുടെ പൈതൃകത്തെ ചതിച്ചവർക്ക് താനെയിലെ ജനം തെരഞ്ഞെടുപ്പിലൂടെ അർഹമായ മറുപടി നൽകും” -റാവത്ത് പറഞ്ഞു.
അതേസമയം 2017 ലെ തിരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗം ശിവസേന 67 സീറ്റിലും, ബിജെപി 23 സീറ്റിലും വിജയം നേടിയിരുന്നു. ആകെ 131 സീറ്റുകളാണ് താനെ മുനിസിപ്പൽ കോർപ്പറേഷനിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സഖ്യം ഉപേക്ഷിച്ച് ഒറ്റക്ക് മത്സരിക്കണമെന്ന് ഷിൻഡെ വിഭാഗം നേതാക്കൾ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് താക്കറെ കുടുംബത്തിന്റെ ഒത്തുചേരൽ. ഇത് മഹാരാഷ്ട്രയിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ രചിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മഹാരാഷ്ട്ര പ്രൈമറി ക്ലാസുകളിൽ ഹിന്ദി ഭാഷ നിർബന്ധമാക്കിയ കേന്ദ്ര തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെയും, രാജ് താക്കറെയും ഒരുമിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പതിറ്റാണ്ട് നീണ്ട വൈര്യം മറന്ന് ഇരു താക്കറെ കുടുംബങ്ങളും ഒരുമിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായത്. തുടർന്ന് മുംബൈ ശിവജി പാർക്കിൽ നടന്ന എംഎൻഎസ് ദീപോത്സവത്തിൽ ഉദ്ധവും, രാജ് താക്കറെയും ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിരുന്നു.
Uddhav and Raj Thackeray may unite for the Thane civic polls to fight against the BJP, as per Shiv Sena MP Sanjay Raut.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ
Football
• 2 hours ago
ലഹരിക്കടത്തും വിതരണവും: കുവൈത്തിൽ രണ്ട് പ്രവാസികൾ അറസ്റ്റിൽ
latest
• 3 hours ago
മലയാളി സൈനിക ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
National
• 3 hours ago
ജിമ്മിന്റെ മറവിൽ രാസലഹരി വിൽപന; 48 ഗ്രാം എംഡിഎംഎയുമായി ഫിറ്റ്‌നസ് സെന്റർ ഉടമ അറസ്റ്റിൽ
crime
• 3 hours ago
യുഎഇയിലും ലോകമെമ്പാടുമുള്ള എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ്
uae
• 4 hours ago
ഇന്ത്യയിൽ ആദ്യത്തേത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ന്യൂക്ലിയർ മെഡിസിൻ പി.ജി; കേരളത്തിന് 81 പുതിയ പിജി സീറ്റുകൾ
Kerala
• 4 hours ago
ഒമാൻ: എനർജി ഡ്രിങ്കുകൾക്ക് 'ടാക്സ് സ്റ്റാമ്പ്' നിർബന്ധം; നിയമം നവംബർ ഒന്നു മുതൽ പ്രാബല്യത്തിൽ
latest
• 4 hours ago
വെറും 7 മിനിറ്റിനുള്ളിൽ പാരീസിനെ നടുക്കിയ മോഷണം; ലുവർ മ്യൂസിയത്തിൽ നിന്ന് കവർന്നത് അമൂല്യ ആഭരണങ്ങൾ
crime
• 4 hours ago
അറബ് റീഡിംഗ് ചാലഞ്ച്: വിജയികൾക്ക് ഒക്ടോബർ 23 ന് ദുബൈ ഭരണാധികാരി കിരീടം സമ്മാനിക്കും
uae
• 4 hours ago
ഭാര്യക്ക് അവിഹിത ബന്ധം; തന്ത്രപരമായി കൊണ്ടുവന്ന് ക്രൂരമായ കൊലപാതകം, കാണാതായെന്ന് പരാതിയും നൽകി
crime
• 5 hours ago
മിഡ്-ടേം അവധിക്ക് ശേഷം യുഎഇയിലെ പൊതു-സ്വകാര്യ സ്കൂളുകൾ നാളെ (20/10/2025) തുറക്കും
uae
• 5 hours ago
അതിരപ്പിള്ളി എസ് സി ഹോസ്റ്റലിൽ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; 9-ാം ക്ലാസുകാരൻ 10 വയസ്സുകാരന്റെ കാലൊടിച്ചു
Kerala
• 6 hours ago
മാങ്കുളത്ത് കൊടുംവളവിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്
Kerala
• 6 hours ago
വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച 62-കാരനായ പിതാവ് അറസ്റ്റിൽ
crime
• 6 hours ago
തേജസ്വി അഹങ്കാരി, ടിക്കറ്റ് നല്‍കുമെന്ന് പറഞ്ഞ് പറ്റിച്ചു' ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതിന് പൊട്ടിക്കരഞ്ഞ് ആര്‍ജെഡി നേതാവ് ലാലു പ്രസാദിന്റെ വീടിന്റെ മുന്നില്‍
National
• 7 hours ago
വരും ദിവസങ്ങളില്‍ മഴ കനക്കും; വിവിധ ജില്ലകളില്‍ ഓറഞ്ച്,യെല്ലോ അലര്‍ട്ടുകള്‍
Kerala
• 7 hours ago
ഭാര്യയെ കാണാനില്ലെന്ന് പരാതി; ചോദ്യം ചെയ്യലില്‍ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭര്‍ത്താവ്; അറസ്റ്റ്
Kerala
• 8 hours ago
കൊല്ലം കടയ്ക്കലില്‍ സി.പി.ഐയില്‍ കൂട്ടരാജി; 700 ലധികം അംഗങ്ങള്‍ രാജിവെച്ചെന്ന് നേതാക്കള്‍
Kerala
• 8 hours ago
കടലിലേക്ക് അപകടകരമാംവിധം താഴ്ന്ന് എയർ അറേബ്യ വിമാനം; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
uae
• 6 hours ago
പ്രസവാനന്തരം യുവതി മരിച്ച സംഭവം; ചികിത്സാപ്പിഴവെന്ന് കുടുംബം, നിഷേധിച്ച് ആശുപത്രി അധികൃതര്‍
Kerala
• 6 hours ago
പെര്‍ത്തിൽ ഇന്ത്യക്ക് പാളി; ഒന്നാം ഏകദിനത്തിൽ ഓസീസിന് 7 വിക്കറ്റ് ജയം
Cricket
• 6 hours ago