HOME
DETAILS

മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം

  
October 21, 2025 | 3:48 AM

kollam native srirags body found after mozambique boat accident

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തേവലക്കര നടുവിലക്കര ഗംഗാഭവനിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകനായ ശ്രീരാഗിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബന്ധുക്കൾക്ക് ദുരന്ത വാർത്ത ലഭിച്ചത്.

ഇറ്റലി ആസ്ഥാനമായ സ്കോർപ്പിയോ ഷിപ്പിങ് കമ്പനിയുടെ 'സ്വീ ക്വസ്റ്റ്' കപ്പലിലെ ഇലക്ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്. കഴിഞ്ഞ ഏഴുവർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം, ആറുമാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് മൊസാംബിക്കിലേക്ക് മടങ്ങിയത്.

മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിനടുത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് പോയ 21 അംഗ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഈ സംഘത്തിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ടവരിൽ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. തുടക്കത്തിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ശേഷിച്ച മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത്.

ശ്രീരാഗിനെ കാണാതായതിനെ തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ട് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ശ്രീരാഗിൻ്റേതാണ് മൃതദേഹമെന്ന് ഷിപ്പിങ് ഡയറക്ടർ ജനറൽ അധികൃതർ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചിട്ടുണ്ട്. മൃതദേഹം ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ നാട്ടിൽ എത്തിക്കുമെന്നും കുടുംബത്തിന് ധനസഹായം നൽകുമെന്നും അധികൃതർ ഉറപ്പ് നൽകിയതായി എം.പി. അറിയിച്ചു.

ശ്രീരാഗിന്റെ ഭാര്യ ജിത്തുവും മക്കളായ അതിഥി, അനശ്വർ എന്നിവരും ഉൾപ്പെടുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വീട്ടിലെത്തി കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ന്യൂസിലൻഡിനെ വീഴ്ത്തി ഇംഗ്ലണ്ടിന്റെ മാസ്മരിക തിരിച്ചുവരവ്; പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾക്ക് പുതുജീവൻ

Cricket
  •  15 days ago
No Image

കൗൺസിലിംഗിനെത്തിയ 16കാരിയെ പീഡിപ്പിച്ച കേസ്; ഫിലിപ്പ് മമ്പാട് പൊലFസ് കസ്റ്റഡിയിൽ, നാളെ തെളിവെടുപ്പ്

Kerala
  •  15 days ago
No Image

ക്ഷേത്ര ഉത്സവത്തിനിടെ പൊലിസിനെ ആക്രമിച്ചു; രണ്ട് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  15 days ago
No Image

'നിനക്ക് അടിക്കണോടാ?'; തിരുവനന്തപുരത്ത് പൊലിസിനെ തടഞ്ഞ് ഡിവൈഎഫ്ഐ, എസ്ഐക്ക് നേരെ ആക്രമണ ശ്രമം

crime
  •  15 days ago
No Image

പഞ്ചാബിന്റെ ഒന്നൊന്നര പഞ്ച്; ഐഎസ്എല്ലിൽ ഛേത്രിയുടെ ബെംഗളൂരു വീണു

Football
  •  15 days ago
No Image

മുസ്‌ലിങ്ങള്‍ക്ക് പ്രവേശനമില്ല; യുപിയില്‍ എക്‌സ്പ്രസ് വേയില്‍ ഹിന്ദുരക്ഷാ ദളിന്റെ ചുവരെഴുത്ത്; കേസെടുത്ത് പൊലിസ്

Kerala
  •  15 days ago
No Image

'കുരങ്ങിനെ കാണിച്ചുതരാം' എന്ന് പറഞ്ഞ് വിളിച്ച് 11 വയസുകാരനെ ക്രൂരമായി പീഡിപ്പിച്ചു; 53-കാരന് 30 വർഷം കഠിനതടവ്

crime
  •  15 days ago
No Image

ഐപിഎൽ പുതിയ സീസണിന് കളമൊരുങ്ങുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ

Cricket
  •  15 days ago
No Image

സച്ചിന്റെ വിക്കറ്റിനായി പന്തയം; വേദന സംഹാരികൾ കുത്തിവെച്ച് ഇന്ത്യക്കെതിരെ പോരാട്ടം: വെളിപ്പെടുത്തലുമായി പാക് ഇതിഹാസം

Cricket
  •  15 days ago
No Image

കളിക്കളത്തിൽ നേരിട്ടതിൽ ഏറ്റവും മികച്ച എതിരാളി അദ്ദേഹമാണ്: റോഡ്രിഗോ

Football
  •  15 days ago