ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം
ഷാർജ: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായതെന്ന് ദൃക്സാക്ഷികൾ 'ഖലീജ് ടൈംസി'നോട് വ്യക്തമാക്കി.
"ഇന്ന് രാവിലെ ഏകദേശം ഒമ്പത് മണിയോടെ പഴയ സഫീർ മാളിന് പിന്നിലുള്ള ഒരു പ്രദേശത്ത്, അൽ ഖാൻ പാലത്തിന് സമീപമാണ് തീപുടത്തമുണ്ടായത്" സംഭവത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച ഒരു വാഹനയാത്രികൻ അറിയിച്ചു.
അതേസമയം, ഈ സംഭവത്തെക്കുറിച്ച് അധികൃതർ ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും പുറത്തിറക്കിയിട്ടില്ല.
കഴിഞ്ഞ ആഴ്ചയും ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. തീപിടിത്തത്തെ തുടർന്ന് സമീപ പ്രദേശങ്ങളിലേക്ക് കനത്ത പുകപടലങ്ങൾ ഉയർന്നിരുന്നു. വെയർഹൗസുകളുടെ ഇടയിൽ നിന്ന് പടർന്ന തീ അതിവേഗം രൂക്ഷമാവുകയായിരുന്നു. അൽ വഹ്ദ സ്ട്രീറ്റിന് സമീപമായിരുന്നു സംഭവമെന്നാണ് മെഗാ മാളിനടുത്ത് താമസിക്കുന്നവരിൽ ചിലർ അന്ന് അറിയിച്ചത്.
A fire broke out in Sharjah's industrial area on Tuesday morning. However, according to available information, a similar incident occurred in Kuwait's Shuaikh Industrial Area, where firefighters successfully controlled a fire in a garage's basement. No specific details are available about the Sharjah incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."