യുഎഇയുടെ ആകാശത്ത് അത്ഭുതക്കാഴ്ചകളൊരുക്കാൻ ഇന്ന് ഓറിയോണിഡ്‌സ് ഉൽക്കാവർഷം; അൽ ഖുദ്രയിൽ നിരീക്ഷണത്തിന് അവസരമൊരുക്കി ദുബൈ ആസ്ട്രോണമി ഗ്രൂപ്പ്
ദുബൈ: യുഎഇയുടെ ആകാശത്ത് ഇന്ന് (21/10/2025) ഒരു അതിമനോഹരമായ കാഴ്ച കാണാം, ഓറിയോണിഡ്‌സ് ഉൽക്കാവർഷം. ഉൽക്കാവർഷം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നതോടെ, നിരീക്ഷകർക്ക് മണിക്കൂറിൽ ഏകദേശം 20 ഉൽക്കകൾ വരെ ആകാശത്തിലൂടെ സഞ്ചരിക്കുന്നത് കാണാൻ കഴിയും.
യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ (NASA) പറയുന്നത് പ്രകാരം ഉൽക്കാവർഷം ഇന്ന് അതിന്റെ ഉച്ചസ്ഥായിയിലെത്തും.
ഹാലിയുടെ വാൽനക്ഷത്രത്തിന് പിന്നാലെ അവശേഷിക്കുന്ന അവശിഷ്ടങ്ങളിലൂടെ ഭൂമി കടന്നുപോകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ഈ അവശിഷ്ടങ്ങൾ നമ്മുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുകയും കത്തുകയും ചെയ്യുമ്പോൾ ആകാശത്ത് തിളക്കമുള്ള പ്രകാശരേഖകൾ സൃഷ്ടിക്കപ്പെടുന്നു.
നിരീക്ഷണത്തിന് അവസരം
ഈ സായാഹ്നത്തിനായി ദുബൈ അസ്ട്രോണമി ഗ്രൂപ്പ് (DAG) തയ്യാറെടുത്തിട്ടുണ്ട്. അവർ അൽ ഖുദ്രയിലെ മരുഭൂമി പ്രദേശത്ത് ഒരു പ്രത്യേക നിരീക്ഷണ പരിപാടി ഒരുക്കുന്നുണ്ട്.
സെപ്റ്റംബർ 26 മുതൽ നവംബർ 22 വരെയാണ് ഉൽക്കാവർഷത്തിന്റെ മുഴുവൻ ദൈർഘ്യം. എന്നാൽ, ഇന്ന് അർധരാത്രിക്ക് മുമ്പായി തുടങ്ങി ഏകദേശം നാളെ പുലർച്ചെ 2 മണി വരെയാണ് ഉൽക്കാവർഷം കാണാനുള്ള ഏറ്റവും നല്ല സമയം എന്ന് നാസ നിർദ്ദേശിക്കുന്നു.
ഇതനുസരിച്ച്, ഇന്ന് രാത്രി 10 മണി മുതൽ നാളെ (ഒക്ടോബർ 22) പുലർച്ചെ 2 മണി വരെയാണ് DAG നിരീക്ഷണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ശ്രദ്ധിക്കേണ്ട കാര്യം
ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ജ്യോതിശാസ്ത്ര സംഭവങ്ങളിൽ ഒന്നാണ് ഉൽക്കാവർഷങ്ങൾ. വാൽനക്ഷത്രങ്ങളിൽ നിന്നോ ഛിന്നഗ്രഹങ്ങളിൽ നിന്നോ ഉള്ള പൊടിയും അവശിഷ്ടങ്ങളും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഉണ്ടാകുന്ന പ്രകാശരേഖകളാണ് ഉൽക്കാവർഷങ്ങൾ.
"ഉൽക്കകൾ ആകാശത്തിലൂടെ വളരെ വേഗത്തിൽ സഞ്ചരിക്കുന്നതിനാൽ ടെലിസ്കോപ്പിലൂടെ അവയെ കാണാൻ കഴിയില്ല. അതിനാൽ, നഗ്നനേത്രങ്ങൾ (naked eye) കൊണ്ട് കാണുന്നതാണ് ഏറ്റവും ഉചിതം," DAG വ്യക്തമാക്കി.
The Orionid meteor shower will reach its peak tonight, October 21, 2025, offering stargazers in the UAE a spectacular view of up to 20 meteors per hour streaking across the sky.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."