അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ പ്രത്യേക സ്‌ക്വാഡ്
തിരുവനന്തപുരം: അവധിദിവസങ്ങളില്‍ നടക്കുന്ന അനധികൃത കെട്ടിടനിര്‍മാണങ്ങള്‍ തടയാന്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.
ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് സെക്രട്ടറിക്കും നഗരസഭകളില്‍ മുനിസിപ്പല്‍ സെക്രട്ടറിക്കുമാണ് അനധികൃത നിര്‍മാണങ്ങള്‍ തടയാനുള്ള ഉത്തരവാദിത്വം. അവധിദിവസങ്ങളിലാണ് അനധികൃത നിര്‍മാണങ്ങള്‍ കൂടുതലായി നടക്കുന്നത്. തദ്ദേശസ്ഥാപന സെക്രട്ടറിയെക്കൂടാതെ കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, നഗരകാര്യ റീജ്യണല്‍ ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സ്‌ക്വാഡ്. സ്‌ക്വാഡ് നോട്ടിസ് നല്‍കിയിട്ടും നിര്‍ത്തിവയ്ക്കാത്ത അനധികൃത നിര്‍മാണങ്ങള്‍ തടയാന്‍ പൊലിസ് സഹായംതേടാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട നടപടികളുടെ പ്രവര്‍ത്തനപുരോഗതി എല്ലാ സ്‌ക്വാഡും അതത് ദിവസംതന്നെ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ഇ-മെയില്‍ മുഖേന അറിയിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."