അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന് തലവനാകാന്‍ നരീന്ദര്‍ ബത്രയും
ലോസന്നെ: അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ അധ്യക്ഷ പദവിയിലേക്ക് ഹോക്കി ഇന്ത്യ തലവന്‍ നരീന്ദര്‍ ബത്രയും മത്സരിക്കും. നിലവിലെ അധ്യക്ഷന്‍ ലിയാന്‍ഡ്രൊ നെഗ്രെയുടെ കാലാവധി തീരുന്നതോടെ വരുന്ന ഒഴിവിലേക്കാണ് ബത്രയും മത്സരിക്കുന്നത്.
ബത്രയടക്കം മൂന്നു പേരാണ് മത്സര രംഗത്തുള്ളത്. ആസ്ത്രേലിയയില്‍ നിന്നുള്ള കെന്‍ റീഡ്, അയര്‍ലന്‍ഡില്‍ നിന്നുള്ള ഡേവിഡ് ബാല്‍ബിര്‍നി എന്നിവരാണ് മറ്റു രണ്ടു സ്ഥാനാര്‍ഥികള്‍.
നവംബര്‍ 11, 12 തിയതികളില്‍ ദുബൈയില്‍ വച്ച് നടക്കുന്ന ഹോക്കി റവല്യൂഷന് കോണ്‍ഫറന്‍സില്‍ വച്ചാണ് തെരഞ്ഞെടുപ്പ്. നവംബര്‍ 12നു നടക്കുന്ന യോഗത്തില്‍ പുതിയ പ്രസിഡന്റിനേയും കമ്മിറ്റി അംഗങ്ങളേയും തെരഞ്ഞെടുക്കും. നിലവില്‍ എക്സിക്യൂട്ടിവ് അംഗമായ ബത്ര പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എക്സിക്യൂട്ടിവ് കമ്മിറ്റിയില്‍ അഞ്ചൊഴിവുകളും ബത്ര തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ നാലൊഴിവുകളും ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."