“റീട്ടെയിൽ സുകൂക്” സംരംഭത്തിന് തുടക്കമിട്ട് യുഎഇ; പൗരന്മാർക്കും താമസക്കാർക്കും ഇനി സർക്കാർ പിന്തുണയുള്ള ട്രഷറി സുകൂക്കിൽ നിക്ഷേപം നടത്താം
അബൂദബി: “റീട്ടെയിൽ സുകൂക്” സംരംഭത്തിന് തുടക്കമിട്ട് യുഎഇ ധനമന്ത്രാലയം. ഇത് പൗരന്മാർക്കും താമസക്കാർക്കും സർക്കാർ പിന്തുണയുള്ള ട്രഷറി സുകൂക്കിൽ (ടി-സുകൂക്) നിക്ഷേപം നടത്താൻ അവസരം ഒരുക്കുന്നു.
ചെറുകിട നിക്ഷേപകർക്ക് പുതിയ പദ്ധതിയിലൂടെ സർക്കാരിൻ്റെ സാമ്പത്തിക ഉപകരണങ്ങളിൽ നേരിട്ട് നിക്ഷേപം നടത്താൻ സാധിക്കും.
ദേശീയ ബാങ്കുകളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുക. അതായത്, പദ്ധതിയുമായി സഹകരിക്കുന്ന ബാങ്കുകൾ വഴിയാവും റീട്ടെയിൽ ടി-സുകൂക്കിലുള്ള നിക്ഷേപങ്ങൾ ലഭ്യമാവുക. പദ്ധതിയിൽ പങ്കാളിയാവുന്ന ആദ്യ ബാങ്കിൻ്റെ പേര് 2025 നവംബർ 3-ന് പ്രഖ്യാപിക്കും.
സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാനും, സാമ്പത്തിക വളർച്ചയിൽ വ്യക്തിഗത പങ്കാളിത്തം വർധിപ്പിക്കാനും ഈ സംരംഭം ലക്ഷ്യമിടുന്നു. കൂടാതെ, യുഎഇയുടെ ദേശീയ വികസന യാത്രയിൽ നേരിട്ട് സംഭാവന നൽകുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കുണ്ട്.
The UAE Ministry of Finance has introduced the Retail Sukuk program, allowing citizens and residents to invest in government-backed Treasury Sukuk (T-Sukuk). This initiative provides individuals with a direct opportunity to contribute to the nation's fiscal growth and long-term financial stability while promoting a culture of saving and investment.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."