HOME
DETAILS
MAL
ഓണസദ്യക്ക് ജൈവപച്ചക്കറിയുമായി വിദ്യാര്‍ഥികള്‍
backup
September 08 2016 | 23:09 PM
കൊയിലാണ്ടി: സ്കൂള്‍ കെട്ടിടത്തിനു മുകളില്‍ വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയ ജൈവപച്ചക്കറി ഇത്തവണ ഓണസദ്യയ്ക്ക് ഉപയോഗിക്കും. നൂറോളം ഗ്രോബാഗുകളിലായി വെണ്ട, പയര്‍, പച്ചമുളക്, വഴുതന തുടങ്ങിയവയാണ് നട്ടുവളര്‍ത്തിയത്.
എന്‍.എസ്.എസ് യൂനിറ്റ് നടപ്പാക്കുന്ന 'മണ്ണും മനുഷ്യനും' പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് ജൂണില്‍ പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചത്. രണ്ടാംഘട്ടമായി ടെറസിനു മുകളില്‍ മുഴുവ നായി കൃഷി നടത്താനുള്ള ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍.
കൃഷിയുടെ വിളവെടുപ്പ് പ്രിന്‍സിപ്പല്‍ പി. വല്‍സല ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എ. സുഭാഷ് കുമാര്‍ ആണ് നേതൃത്വം നല്‍കുന്നത്. കെ. അമര്‍നാഥ്, മായ പി.നായര്‍, ടി.കെ അഖില്‍, പി. ആദിത്ത്, പി. ഹൃദുല്മോഹന്, എസ്.വി അനുലയ, പി.വി അജന്യ എന്നിവരാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."