ഷാർജ ബുക്ക്ഫെയറിലേക്ക് എളുപ്പമെത്താം; ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക ബസ്, ബോട്ട് സർവിസുകൾ
ഷാർജ: ഷാർജ ബുക്ക് ഫെസ്റ്റിന്റെ 44-ാം പതിപ്പ് 2025 നവംബർ 5 മുതൽ 16 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുകയാണ്. ഈ സാഹചര്യത്തിൽ ബുക്ക് ഫെയറിലേക്ക് സന്ദർശകരെ എത്തിക്കുന്നതിനായി ഗതാഗത സൗകര്യങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. ഇതിനായി, ബസ്, ബോട്ട് റൂട്ടുകളും, യാത്രാ സർവിസുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ഗതാഗത പദ്ധതി
ബുക്ക് ഫെയറിലേക്ക് എത്തുന്നതിനായി ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ നിന്ന് യാത്രാ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി (SBA) അറിയിച്ചു.
ദുബൈയിൽ നിന്നും അജ്മാനിൽ നിന്നുമുള്ള ഷട്ടിൽ ബസ് സർവിസുകൾ
ദുബൈയിലെ അൽ റാഷിദിയ ബസ് സ്റ്റേഷനിൽ നിന്നും സിറ്റി സെന്റർ അജ്മാനിൽ നിന്നും എക്‌സ്‌പോ സെന്ററിലേക്ക് പ്രതിദിനം രണ്ട് ഷട്ടിൽ ബസുകൾ സർവിസ് നടത്തും.
എക്‌സ്‌പോ സെന്ററിലേക്ക് ബസ് പുറപ്പെടുന്ന സമയം: രാവിലെ 9 മണി, ഉച്ചയ്ക്ക് 1 മണി, വൈകുന്നേരം 5 മണി.
മടക്കയാത്രാ സമയം: ഉച്ചയ്ക്ക് 12 മണി, വൈകുന്നേരം 4 മണി, രാത്രി 9 മണി.
മറൈൻ റൂട്ടുകളും സൗജന്യ ബോട്ട് കണക്ഷനുകളും
ദുബൈയിൽ നിന്നുള്ള സന്ദർശകർക്ക് FR5 മറൈൻ റൂട്ട് വഴി കടൽ മാർഗ്ഗം ബുക്ക് ഫെയറിലേക്കെത്താം.
റൂട്ട് FR5: ദുബൈയിലെ അൽ ഗുബൈബ മറൈൻ സ്റ്റേഷനെ ഷാർജയിലെ ഷാർജ അക്വേറിയം മറൈൻ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു.
തുടർന്നുള്ള സൗജന്യ കണക്ഷൻ: ഷാർജ അക്വേറിയത്തിൽ നിന്ന് അൽ ഖാസ്ബ, എക്‌സ്‌പോ സെന്റർ എന്നിവിടങ്ങളിലേക്ക് പുസ്തകമേളയുടെ പ്രവർത്തന സമയങ്ങളിൽ സൗജന്യ പരമ്പരാഗത ബോട്ടുകൾ സർവിസ് നടത്തും.
ബോട്ടുകളുടെ സമയക്രമം
ഷാർജ അക്വേറിയം (ഷാർജ) - അൽ ഗുബൈബ (ദുബൈ)
തിങ്കൾ മുതൽ വ്യാഴം വരെ: 7am, 8.30am, 1pm, 4.45pm, 6.15pm.
വെള്ളിയാഴ്ച: 7am, 8.30am, 2 pm, 4pm, 6pm.
വാരാന്ത്യങ്ങൾ (ശനി, ഞായർ): 2pm, 4pm, 6pm, 9pm.
അൽ ഗുബൈബ (ദുബൈ) - ഷാർജ അക്വേറിയം (ഷാർജ)
തിങ്കൾ മുതൽ വ്യാഴം വരെ: 7.45am, 12pm, 4pm, 5.30pm, 7pm.
വെള്ളിയാഴ്ച: 7.45am, 10am, 3pm, 5pm, 7pm.
വാരാന്ത്യങ്ങൾ (ശനി, ഞായർ): 3pm, 5pm, 8pm, 10pm.
The 44th edition of the Sharjah Book Fair is scheduled to take place from November 5 to 16, 2025, at the Sharjah Expo Centre. To accommodate the expected influx of visitors, the organizers have increased transportation services to ensure a smooth and convenient experience for attendees.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."