HOME
DETAILS

സുഡാനില്‍ നടക്കുന്നത് വംശഹത്യ; കൊന്നൊടുക്കിയത് 1500 മനുഷ്യരെ 

  
Web Desk
October 30, 2025 | 7:59 AM

genocide in sudan over 1500 people killed in ongoing violence


ഖാര്‍ത്തൂം: സുഡാനിലെ പടിഞ്ഞാറന്‍ ദാര്‍ഫര്‍ മേഖലയിലെ എല്‍-ഫാഷര്‍ നഗരം പിടിച്ചടക്കുന്നതിനിടെ വിമത സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) നടത്തിയ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ നിയന്ത്രണത്തിനായി സുഡാന്‍ സൈന്യവുമായി പോരാടുന്ന ആര്‍.എസ്.എഫ് നടത്തിയ വെടിവെപ്പില്‍ 1500ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ആര്‍.എസ്.എഫിന്റെ കനത്ത ഉപരോധങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് നേരെയാണ് വെടിവെപ്പ് നടത്തിയത്. മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും സുഡാന്‍ ഡോക്ടര്‍മാരുടെ നെറ്റ്വര്‍ക്കിനെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ആഭ്യന്തരയുദ്ധം നിരീക്ഷിക്കുന്ന ഡോക്ടര്‍മാരുടെ സംഘം സ്ഥിതിഗതികളെ 'ഒരു യഥാര്‍ത്ഥ വംശഹത്യ' എന്നാണ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 26,000 പേരെങ്കിലും നഗരം വിട്ട് 70 കിലോമീറ്റര്‍ പടിഞ്ഞാറുള്ള തവിലയിലേക്ക് പലായനം ചെയ്തതായാണ് യു.എന്‍ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. എല്‍-ഫാഷറില്‍ ഏകദേശം 1,77,000 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്ക്. 
കഴിഞ്ഞ 18 മാസമായി എല്‍-ഫാഷറിലേക്കുള്ള ഭക്ഷണത്തിന്റെയും അവശ്യവസ്തുക്കളുടെയും പ്രവേശനം വിമത സംഘം തടഞ്ഞിരിക്കുകയാണ്.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് എല്‍-ഫാഷറില്‍ നടന്നതിന്റെ തുടര്‍ച്ചയാണ് ഇന്ന് ലോകം കാണുന്ന കൂട്ടക്കൊലകളും ബോംബാക്രമണങ്ങളെന്ന് ഡോക്ടര്‍മാരുടെ സംഘം പറയുന്നു. പട്ടിണി, നിയമവിരുദ്ധമായ വധശിക്ഷ എന്നിവയിലൂടെ 14,000-ത്തിലധികം സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്നും സംഘം ചൂണ്ടിക്കാട്ടുന്നു. 

സുഡാനീസ് സൈന്യത്തിനും സഖ്യകക്ഷികള്‍ക്കുമെതിരായ ക്രൂരമായ ആഭ്യന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആര്‍.എസ്.എഫിന്റെ കയ്യിലാണിപ്പോള്‍ നഗരം. രാജ്യത്തിന്റെ വിശാലമായ പടിഞ്ഞാറന്‍ മേഖലയായ ദാര്‍ഫുറിലെ സുഡാനീസ് സൈന്യത്തിന്റെ അവസാന ശക്തികേന്ദ്രത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ആര്‍.എസ്.എഫ് കഴിഞ്ഞ 18 മാസമായി തലസ്ഥാനമായ എല്‍ ഫാഷറില്‍ ഉപരോധം ഏര്‍പ്പെടുത്തിവരികയായിരുന്നു. യഥാര്‍ത്ഥ ജനാധിപത്യത്തിന് കീഴില്‍ സുഡാനെ ഏകീകരിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ആര്‍.എസ്.എഫ് പറയുന്നത്.

നഗരം പിടിച്ചെടുക്കുന്നതിനിടെ ആര്‍.എസ്.എഫ് പള്ളികളിലുള്ള സാധാരണക്കാരെ ആക്രമിച്ചതായി സുഡാനിലെ സൈന്യവുമായി ചേര്‍ന്ന സര്‍ക്കാര്‍ ആരോപിച്ചു. 

''പള്ളികളിലെയും റെഡ് ക്രസന്റിലെയും സന്നദ്ധപ്രവര്‍ത്തകരെ ലക്ഷ്യമിട്ട് എല്‍-ഫാഷറിലെ മിലിഷ്യ ആക്രമണം നടത്തി.  അധിനിവേശത്തിനിടെ 2,000-ത്തിലധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടു,'' സുഡാന്‍ സര്‍ക്കാരിന്റെ മാനുഷിക സഹായ ഓഫിസര്‍ മോണ നൂര്‍ അല്‍-ദേം പറഞ്ഞു.

, ആര്‍.എസ്.എഫ് എടുത്ത സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ പോരാളികള്‍ 'ഓടാന്‍ ശ്രമിക്കുന്ന സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നത്'' കാണിച്ചതായി ഖാര്‍ത്തൂമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത അല്‍ ജസീറയുടെ ഹിബ മോര്‍ഗന്‍ പറയുന്നു.

കുറഞ്ഞത് 500 പേരെങ്കിലും ആശുപത്രിയില്‍ അഭയം തേടിയിരുന്നു എന്നാണ് നഗരത്തില്‍ നിന്ന് പലായനം ചെയ്ത അതിജീവിച്ചവര്‍ പറഞ്ഞത്. കൊല്ലപ്പെട്ടവരില്‍ ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നുവെന്ന് മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

സഊദി മെറ്റേണിറ്റി ആശുപത്രിയില്‍ 460 ല്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ (WHO) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

സ്ത്രീകള്‍ക്കും  പെണ്‍കുട്ടികള്‍ക്കുമെതിരെ ലൈംഗിക അതിക്രമങ്ങള്‍ വരെയുണ്ടായെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ആര്‍.എസ്.എഫുകാര്‍ നഗരത്തിലേക്ക് കൂടുതല്‍ അതിക്രമിച്ച് കയറി സാധാരണക്കാര്‍ക്ക് രക്ഷപ്പെടാനുള്ള വഴികള്‍ അടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളില്‍ കടുത്ത ആശങ്കയുണ്ടെന്നും യു.എന്‍ ഹ്യുമാനിറ്റേറിയന്‍ മേധാവി ടോം ഫ്‌ളെച്ചര്‍ കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആ റയൽ താരം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്'; ബാഴ്‌സലോണ ഇതിഹാസം റിവാൾഡോ

Football
  •  3 hours ago
No Image

ഓടുന്ന കാറിന്റെ ഗിയര്‍ ബോക്‌സ് ഊരിപ്പോയി.... നീതിക്കായുള്ള നീണ്ട പോരാട്ടത്തിന്റെ ഒടുവില്‍ സംഭവിച്ചതോ...

Kerala
  •  3 hours ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ അഞ്ചിന് ആരംഭിക്കും; ഫെസ്റ്റിവലിലെത്തുന്ന ഭാ​ഗ്യശാലിക്ക് ലഭിക്കുക 4 ലക്ഷം ദിർഹത്തിന്റെ ​ഗ്രാൻഡ് പ്രൈസ്

uae
  •  3 hours ago
No Image

നവജാതശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്തു; കൊലപാതക സാധ്യതയെന്ന് പൊലിസ്

crime
  •  3 hours ago
No Image

ബെംഗളൂരു ബാങ്കിലെ വൈ-ഫൈ നെയിം 'പാകിസ്ഥാൻ സിന്ദാബാദ്'; ടെക്നീഷ്യന്റെ ഫോൺ സ്വിച്ച് ഓഫ്; കേസെടുത്ത് പൊലിസ്

National
  •  3 hours ago
No Image

സിസിടിവി ദൃശ്യങ്ങൾ വഴിത്തിരിവായി; ഭക്ഷണ വിതരണ ജീവനക്കാരന്റെ മരണം കൊലപാതകം; കളരിപ്പയറ്റ് പരിശീലകനും ഭാര്യയും പിടിയിൽ

crime
  •  4 hours ago
No Image

മന്ത്രി ജി.ആര്‍ അനില്‍ അപമാനിച്ചു; എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് മുദ്രാവാക്യവും പ്രവര്‍ത്തികളും വേദനിപ്പിച്ചു: വി. ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

പ്രണയാഭ്യർഥന നിരസിച്ചു; സ്കൂൾ അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; പ്രതി അറസ്റ്റിൽ

crime
  •  4 hours ago
No Image

തേനീച്ച അത്ര നിസാരക്കാരനല്ല; തേനീച്ചകളെ സംരക്ഷിക്കാൻ പുതിയ പദ്ധതിക്ക് തുടക്കമിട്ട് അബൂദബി

uae
  •  4 hours ago
No Image

മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ ചമക്കുന്നു; ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍, രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് നോട്ടിസ്

Kerala
  •  4 hours ago