HOME
DETAILS

ഇവിടെ 'ബിൻ' റോഡാണ്; ഐസ്‌ക്രീം കവറിനായി ഡസ്റ്റ്ബിൻ ചോദിച്ച വിദേശിക്ക് കിട്ടിയ മറുപടി വൈറൽ

  
November 03, 2025 | 1:32 PM

viral video sparks outrage street vendor asks foreigner to litter

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ്. ഒരു ഐസ്‌ക്രീം കച്ചവടക്കാരൻ, ഐസ്‌ക്രീം കവർ കളയാൻ ഡസ്റ്റ്ബിൻ ചോദിച്ച വിദേശിയോട് അത് റോഡിൽ വലിച്ചെറിയാൻ പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

വീഡിയോയിലെ സംഭവം

ഒരു വിദേശിയായ വിനോദസഞ്ചാരി, ഐസ്ക്രീം കഴിച്ച ശേഷം കവർ കളയാനായി കടയുടമയോട് ഒരു ഡസ്റ്റ്ബിൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം "അത് റോഡിലിട്ടോളൂ" എന്ന് മറുപടി നൽകി. ഇത് കേട്ട് അമ്പരന്ന സഞ്ചാരി കവർ തിരികെ കടയുടമക്ക് നൽകി. കടക്കാരൻ അത് വാങ്ങി നിലത്തേക്കിടുകയും ചെയ്തു. ഇതിന് മറുപടിയായി, ആ വിദേശ വനിത കടയുടെ പരിസരത്തും റോഡിലുമായി ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോ എവിടെ നിന്നാണ്, എപ്പോഴാണ് ചിത്രീകരിച്ചത് തുടങ്ങിയ വിവരങ്ങൾ വ്യക്തമല്ല.

സമൂഹ മാധ്യമങ്ങളിലെ പ്രതികരണം

"എന്തുകൊണ്ടാണ് ചില ആളുകൾ ഇങ്ങനെ ചെയ്യുന്നത്?"എന്ന കുറിപ്പോടെ 'അമീന ഫൈൻഡ്‌സ്' എന്ന അക്കൗണ്ടാണ് ഈ വീഡിയോ പങ്കുവെച്ചത്. ഐസ്‌ക്രീം കച്ചവടക്കാരന്റെ പ്രവൃത്തി അശ്രദ്ധവും പൗരബോധമില്ലാത്തതും ആണെന്ന വിമർശനവുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. 

അതേസമയം, "അയാൾ ഇതെല്ലാം ശേഖരിച്ച് പിന്നീട് ഒരുമിച്ച് കളയുന്നതായിരിക്കും, ആരും സ്വന്തം കടയുടെ മുന്നിൽ ചവറ് കൂട്ടിയിടില്ല" എന്നും ചിലർ അഭിപ്രായപ്പെട്ടു. മാലിന്യം സ്വന്തം നിലയ്ക്ക് നീക്കം ചെയ്യുന്നതിന്റെ ഭാഗമായിരിക്കാം ഇതെന്ന വാദവുമായും ചിലർ രം​ഗത്തെത്തി. 

അതേസമയം, ഇന്ത്യയിലെ രീതികൾ ഇങ്ങനെയാണെന്ന് ഇവർ ആദ്യമായി അറിയുകയാണോ, ഇത്തരം വിനോദസഞ്ചാരികളുടെ യഥാർത്ഥ ലക്ഷ്യമെന്താണ് തുടങ്ങിയ ചോദ്യങ്ങളും വീഡിയോക്ക് താഴെ ഉയർന്നു വന്നു. പൊതുവിടങ്ങളിലെ ശുചിത്വത്തെക്കുറിച്ചും പൗരബോധത്തെക്കുറിച്ചുമുള്ള വലിയ സോഷ്യൽ മീഡിയ ചർച്ചകൾക്കാണ് ഈ വീഡിയോ വഴിവെച്ചത്.

A recent video that has gone viral on social media has sparked widespread outrage and debate. The video shows a street vendor selling ice cream asking a foreigner to throw the ice cream wrapper on the road instead of disposing of it properly



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ പെൺകുട്ടിയെ കാറിടിച്ച് നിർത്താതെ പോയ പ്രവാസി അറസ്റ്റിൽ

oman
  •  12 days ago
No Image

ക്ഷേത്രോത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റ് ഉപയോഗിച്ചും ആക്രമണം

crime
  •  12 days ago
No Image

നെടുമങ്ങാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  12 days ago
No Image

കുറ്റ്യാടി കഞ്ചാവ് വേട്ട: ഒളിവിലായിരുന്ന വീട്ടുടമ മാഹിയിൽ പിടിയിൽ; പിടികൂടിയത് 34 കിലോയിലധികം കഞ്ചാവ്

crime
  •  12 days ago
No Image

റമദാനോടനുബന്ധിച്ച് റൗദാ ശരീഫ് സന്ദർശനത്തിന് പുതിയ സമയക്രമം പ്രഖ്യാപിച്ച് അധികൃതർ

Saudi-arabia
  •  12 days ago
No Image

യുഎഇയിൽ ഈദ് അവധി ഒമ്പത് ദിവസമാകുമോ? കണക്കുകൂട്ടലുകൾ ഇങ്ങനെ, ഒമ്പത് ദിവസത്തെ അവധി നേടാൻ ഇതാ വഴി!

uae
  •  12 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം; ജംഷഡ്പൂരിൽ ശാസ്ത്രീയ പരിശോധന, തന്ത്രിക്ക് ആശ്വാസമായി കോടതി നിരീക്ഷണം

crime
  •  12 days ago
No Image

മൈക്രോഫിനാൻസ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

Kerala
  •  12 days ago
No Image

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത പലചരക്ക് കടകൾ; 14 പ്രവാസികൾ പിടിയിൽ

Kuwait
  •  12 days ago
No Image

കുവൈത്തിൽ ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി; 80 വാഹനങ്ങൾ കസ്റ്റഡിയിൽ

Kuwait
  •  12 days ago