രാജ്യത്തെ ഏറ്റവും വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക പുറത്ത്; ഒന്നാം സ്ഥാനത്ത് ഈ ദക്ഷിണേന്ത്യന്‍ നഗരം
രാജ്യത്തെ വൃത്തിഹീനമായ നഗരങ്ങളുടെ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ മുന്നില്‍. ആദ്യ പത്ത് നഗരങ്ങളില്‍ മൂന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. പുതിയ സ്വച്ഛ് സര്‍വേഷന്‍ 2025 റിപ്പോര്‍ട്ട് പ്രകാരം മാലിന്യം, പൊതുശുചിത്യം, തുടങ്ങിയ കാര്യങ്ങളില്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍ കൂടുതല്‍ വെല്ലുവിളി നേരിടുന്നായി കാണുന്നു.
4823 പോയിന്റോടെ തമിഴ്‌നാട്ടിലെ മധുരൈയാണ് രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരമായി രേഖപ്പെടുത്തിയിരിക്കുന്നത്. 6,822 പോയിന്റോടെ ചെന്നൈ മൂന്നാമതും 6,842 പോയിന്റോടെ ബംഗളുരു അഞ്ചാമതുമാണ്.
അതേസമയം, രാജ്യതലസ്ഥാനമായ ഡല്‍ഹി വൃത്തിയാല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ പത്താമതും ഗ്രേറ്റര്‍ മുംബൈ എട്ടാമതുമാണ്. മാലിന്യസംസ്‌കരണം, പൊതു ശുചിത്വം, പൗരപങ്കാളിത്തെ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.
അതേസമയം, രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇഡോര്‍, സൂററ്റ്, നവി മുംബൈ എന്നിവ ഇടംപിടിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നഗരങ്ങളില്‍ മാലിന്യ ശേഖരണം, പൊതു ശുചിത്വം, പൗരപങ്കാളിത്തം തുടങ്ങിയ മേഖലകളില്‍ മികച്ച പുരോഗതിയാണ് കൈവരിച്ചിട്ടുള്ളത്.
രാജ്യത്തെ വൃത്തിഹീനമായ നഗരങ്ങളുടെ പട്ടിക ഇങ്ങനെ:
| Rank | City | Score |
| 1. | മധുരൈ | 4823 |
| 2. | ലൂധിയാന | 5272 |
| 3. | ചെന്നൈ | 6822 |
| 4. | റാഞ്ചി | 6835 |
| 5. | ബംഗളുരു | 6842 |
| 6. | ധന്‍ബാദ് | 7196 |
| 7. | ഫരീദാബാദ് | 7329 |
| 8. | ഗ്രേറ്റര്‍ മുംബൈ | 7419 |
| 9. | ശ്രീനഗർ | 7488 |
| 10. | ഡല്‍ഹി | 7920 |
English Summary: According to the Swachh Survekshan 2025 report, southern Indian cities dominate the list of the most unhygienic urban centres in the country. At 4823 points, Madurai (Tamil Nadu) is ranked as India’s dirtiest city.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."