HOME
DETAILS

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക്കു പാഞ്ഞു കയറിയ യുവതി പിടിവിട്ട് താഴേക്ക് ; സാഹസികമായി രക്ഷപ്പെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

  
November 04, 2025 | 3:35 AM

heroic rescue at erode railway station

 

ഈറോഡ്: തമിഴ്‌നാട്ടിലെ ഈറോഡ് ജങ്ഷനിലാണ് സംഭവം. ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട് വീണ യാത്രക്കാരിയെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) ജീവനക്കാരന്‍ അതിസാഹസികമായി രക്ഷപ്പെടുത്തുകയാണ്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയം അവരുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പങ്കിടുകയും ചെയ്തു.  ഉദ്യോഗസ്ഥന്റെ സമയോചിതമായ നടപടിയെ റെയില്‍വേ മന്ത്രാലയം പ്രശംസിക്കുകയും  ചെയ്തു.

വിഡിയോ ദൃശ്യങ്ങളില്‍ പ്ലാറ്റ്‌ഫോമില്‍ നിന്നു പുറപ്പെട്ട ഒരു ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്ന ഒരു യുവതിയെയാണ് കാണുന്നത്. പെട്ടെന്ന് അവര്‍ കാല്‍ വഴുതി ട്രെയിനിനും റെയില്‍വേ പ്ലാറ്റ്‌ഫോമിനും ഇടയിലേക്ക് വീണുപോകുന്നു.

ഈ സമയത്ത് പ്ലാറ്റ്‌ഫോമിലൂടെ നടന്നു വരുകയായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ പെട്ടെന്നുള്ള ഇടപെടല്‍ രക്ഷയായി. ഓടിയെത്തിയ ഇദ്ദേഹം യുവതിയെ സുരക്ഷിതമായ സ്ഥലത്തേക്ക് വലിച്ച് മാറ്റുന്നതാണ് വിഡിയോയില്‍ കാണുന്നത്.

യഥാര്‍ത്ഥ നായകന്‍

വിഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ആയിരക്കണക്കിന് ആളുകള്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ മനസ്സാന്നിധ്യത്തെയും വേഗത്തിലുള്ള പ്രതികരണത്തെയും പ്രശംസിച്ചു. റെയില്‍വേ അപകടങ്ങള്‍ തടയുന്നതില്‍ സേനയുടെ ജാഗ്രത എത്രത്തോളം നിര്‍ണായകമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ സംഭവം.

 നിരവധി ഉപയോക്താക്കള്‍ അദ്ദേഹത്തെ 'യഥാര്‍ത്ഥ ജീവിതത്തിലെ നായകന്‍' എന്ന് വിശേഷിപ്പിച്ചു. ഈ ഉദ്യോഗസ്ഥന്റെ പേരോ മറ്റ് വിവരങ്ങളോ സമൂഹ മാധ്യമ പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല.

അപകടങ്ങള്‍ തുടര്‍ക്കഥ 
യാത്രക്കാര്‍ ഓടുന്ന ട്രെയിനുകളില്‍ കയറാനോ അതില്‍ നിന്ന് ചാടാനോ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട നിരവധി സംഭവങ്ങളാണ് സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഓരോ അപകടങ്ങള്‍ സംഭവിക്കുമ്പോഴും യാത്രക്കാര്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും റെയില്‍വേ മന്ത്രാലയം ഓര്‍മിപ്പിക്കാറുണ്ടെങ്കിലും വീണ്ടും വീണ്ടും അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.

ഈ സംഭവത്തിന് പിന്നാലെയും റെയില്‍വേ മന്ത്രാലയം യാത്രക്കാരോട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ കയറുകയോ ഇറങ്ങുകയോ ചെയ്യരുതെന്ന് വീണ്ടും ആവശ്യപ്പെടുന്നുണ്ട്.

 

 

At Erode Junction in Tamil Nadu, a Railway Protection Force (RPF) officer performed a heroic rescue after a woman fell between a moving train and the platform while trying to board it. CCTV footage of the incident, shared by the Ministry of Railways on its official X handle, shows the woman slipping as she attempts to jump onto the departing train. The alert RPF officer, who happened to be nearby, rushed forward and pulled her to safety just in time, preventing a possible tragedy.The Ministry praised the officer’s quick and courageous action, calling him the “real hero.”



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രത

uae
  •  5 days ago
No Image

സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ; ഹോസ്റ്റലിൽ നിന്ന് ഇറങ്ങാൻ നിർദേശം, അധികൃതരും നഴ്‌സുമാരും തമ്മിൽ ഉന്തുംതള്ളും

Kerala
  •  5 days ago
No Image

സഞ്ജുവിലൂടെ ചരിത്രം ആവർത്തിച്ചു; ലോകം കീഴടക്കണമെങ്കിൽ മലയാളി നിർബന്ധം!

Cricket
  •  5 days ago
No Image

സ്വകാര്യ ബസുകൾ ലാഭത്തിലാണല്ലോ, പിന്നെന്തേ അതേ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിക്ക് മാത്രം നഷ്ടം?; കടുത്ത ചോദ്യങ്ങളുമായി സുപ്രിം കോടതി

National
  •  5 days ago
No Image

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാനില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  5 days ago
No Image

യുഎഇയിൽ വീണ്ടും ഇറാൻ ആക്രമണം: ആകാശത്ത് പ്രതിരോധം തീർത്ത് വ്യോമസേന; സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ തകർത്തതിന്റേതെന്ന് സ്ഥിരീകരണം

uae
  •  5 days ago
No Image

'ഇസ്‌റാഈല്‍ ലെബനാനില്‍ നിരോധിത രാസായുധമായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു' ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

International
  •  5 days ago
No Image

സിഗരറ്റ് നൽകാൻ വൈകി; കടയ്ക്കുള്ളിൽ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ച് മൂന്നംഗ സംഘം, മർദ്ദിച്ച് അവശനാക്കിയ ശേഷം സിഗരറ്റ് എടുപ്പിച്ചു

Kerala
  •  5 days ago
No Image

ഇത് ഗംഭീര യുഗം; പുതിയ ചരിത്രമെഴുതി സഞ്ജുവിന്റെ ആശാൻ 

Cricket
  •  5 days ago
No Image

മലയാളികളുടെ അഭിമാനം; സഞ്ജുവിന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  5 days ago