ഒരു കൗതുകത്തിന് ചെയ്തതാ!!; റണ്‍വേയിലൂടെ നീങ്ങവെ വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം, യാത്രക്കാരന്‍ കസ്റ്റഡിയില്‍
ലഖ്‌നോ: വിമാനം റണ്‍വേയിലൂടെ നീങ്ങവെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ കസ്റ്റഡിയില്‍. അകാസ എയര്‍ലൈനിന്റെ വാരണാസി-മുംബൈ ക്യുപി 1497 വിമാനത്തില്‍ തിങ്കളാഴ്ച്ചയാണ് സംഭവം. ജോന്‍പൂര്‍ സ്വദേശിയായ സുജിത് സിങ് എന്നയാണ് പൊലിസ് പിടിയിലായത്.
ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെടേണ്ടതായിരുന്നു വിമാനം. സുജിത്, വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നത് കണ്ട ജീവനക്കാര്‍ എയര്‍ കണ്‍ട്രോളില്‍ വിവരമറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെയും പുറത്തിറക്കുകയും സുജിത്തിനെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
കൗതുകം കൊണ്ടാണ് വാതില്‍ തുറക്കാന്‍ ശ്രമിച്ചതെന്നാണ് സുജിത് സിങ് നല്‍കിയ മൊഴി. സുരക്ഷാ പരിശോധനകള്‍ക്ക് പിന്നാലെ ആറേമുക്കാലോടെ പുറപ്പെടേണ്ട വിമാനം ഏഴേമുക്കാലോടെയാണ് മുംബൈയിലേക്ക് യാത്ര തിരിച്ചത്.
A passenger aboard a Akasa Air flight (from Varanasi to Mumbai) was detained after attempting to open one of the aircraft’s emergency exit doors while the plane was taxiing toward the runway.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."