തീ കത്തിപ്പടര്‍ന്ന വീട്ടില്‍ നിന്നും കുട്ടിയെ സാഹസികമായി രക്ഷിച്ച് യുവാവ്; അഭിനന്ദനം കൊണ്ട് മൂടി സോഷ്യല്‍ മീഡിയ
റിയാദ്: ചുറ്റിലും പടര്‍ന്ന തീ ചാടിക്കടന്ന് വീടിനകത്തുണ്ടായിരുന്ന പെണ്‍കുട്ടിയെ സാഹസികമായി രക്ഷിച്ച് സഊദി പൗരന്‍. അല്‍ ഖര്‍ജിലെ അല്‍ ഹദാ ജില്ലയിലാണ് സംഭവം. സഊദി പൗരനായ മുഅമ്മര്‍ സഖര്‍ അല്‍റൂഖിയാണ് തീ ആളിപ്പടര്‍ന്ന വീട്ടില്‍ നിന്നും അതിസാഹസികമായി പെണ്‍കുട്ടിയെ രക്ഷിച്ചത്.
മക്കളുമായി പുറത്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയ മുഅമ്മറിനെ പ്രവാസി തൊഴിലാളികള്‍ തടഞ്ഞു നിര്‍ത്തി അഗ്നിശമനാ സേനയുടെ നമ്പര്‍ ചോദിക്കുന്നുണ്ടായിരുന്നു. തീ പടര്‍ന്നു പിടിച്ച വീടിന് മുന്നില്‍ ഒരു സ്ത്രീ ആശങ്കയോടെ നില്‍ക്കുന്നുണ്ടെന്നും ഇവരുടെ സഹോദരി വീട്ടില്‍ ഉറങ്ങുകയാണെന്നും പ്രവാസി തൊഴിലാളികള്‍ മുഅമ്മറിനോട് പറഞ്ഞു. ഉടന്‍ അഗ്നിശമനാ സേനയ്ക്ക് ഫോണ്‍ ചെയ്ത മുഅമ്മര്‍ വേഗത്തില്‍ വീടിനടുത്തേക്ക് എത്തി. വീടിന്റെ ജനലുകളും വാതിലുകളും അടച്ച നിലയിലായിരുന്നു. അപ്പോഴേക്കും വീടിനകം കറുത്ത പുക കൊണ്ട് മൂടിയിരുന്നു.
വസ്ത്രം കൊണ്ട് തലയും മുഖവും മൂടിയ ശേഷം ഫോണിന്റെ അരണ്ട പ്രകാശവുമായി വീടിനകത്തേക്ക് കടന്ന മുഅമ്മര്‍ ശ്വാസം കിട്ടാതെ പെട്ടെന്ന് തന്നെ പുറത്തേക്കോടി. കാറില്‍ നിന്ന് കൂടുതല്‍ വെളിച്ചമുള്ള ടോര്‍ച്ചെടുത്ത ശേഷം മുഅമ്മര്‍ വീണ്ടും വീടിനകത്തേക്ക് പ്രവേശിച്ചു. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയതെന്ന് യുവാവ് പറഞ്ഞു. ഇരുട്ടും പുകയും കാരണം ഏറെ നേരം പണിപ്പെട്ടാണ് യുവാവ് കുട്ടിയുമായി പുറത്തുകടന്നത്. മുഅമ്മറിന്റെ ധൈര്യത്തെ ഏറെ പേരാണ് സോഷ്യല്‍ മീഡിയയിലൂടെ അഭിനന്ദിക്കുന്നത്.
brave youth risks life to save trapped toddler from blazing inferno in saudi home. social media hailing his quick thinking and courage. community lauds the everyday hero turning tragedy into triumph.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."