ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിനെതിരെയുള്ള പ്രദേശവാസികളുടെ സമരം: വിജയിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് എം.എൻ കാരശ്ശേരി
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരസമിതിയുടെ സമരം വിജയം കണ്ടില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്‌കരിക്കണമെന്ന് സാമൂഹ്യ നിരീക്ഷകൻ എം.എൻ. കാരശ്ശേരി. സമരക്കാർ പൊരുതുന്നത് പണത്തോടാണെന്നും സ്ഥലത്ത് അക്രമം നടത്തിയവരെ കണ്ടെത്തേണ്ടത് പൊലിസിന്റെ പണിയാണെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറി തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയതിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തിൽ സംസാരിച്ചുക്കവെയാണ് അദ്ദേഹം തുറന്നടിച്ചത്. സംഭവത്തിൽ പൊലിസിന്റെ നിഷ്‌ക്രിയത്വത്തെയും നടപടികളെയും കാരശ്ശേരി രൂക്ഷമായി വിമർശിച്ചു.
"ബാഹ്യ ശക്തികൾ എന്ന് പറഞ്ഞാൽ പോര. കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത പൊലിസിന് എന്തിനാണ് ശമ്പളം കൊടുക്കുന്നത്? സമരം സിവിൽ സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കണം. പൊലിസ് നരനായാട്ടിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, പ്ലാന്റിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.
ഒക്ടോബർ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷമുണ്ടായത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും പ്ലാന്റിന് തീയിടുകയും മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. കല്ലേറിൽ പൊലിസുകാർക്ക് പരുക്കേറ്റതിനെ തുടർന്ന് പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ചു.
സംഘർഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ പ്ലാന്റ് നിബന്ധനകളോടെ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെയും പ്ലാന്റ് തുറന്നിട്ടില്ല. പ്ലാന്റ് തുറന്നാൽ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് പ്രദേശത്ത് നേരത്തെയും പ്രതിഷേധങ്ങൾ നടന്നിരുന്നു.
The ongoing protest by local residents against the Fresh Cut animal waste treatment plant in Thamarassery, Kozhikode, turned violent on October 21st, leading to clashes with the police, property damage (including setting fire to the plant and vehicles), and injuries to several people, including police officers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍
uae
• 13 days agoവിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ
National
• 13 days agoനടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്
Kerala
• 13 days agoഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു
Kerala
• 13 days agoകേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി
Kerala
• 13 days agoകോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ
organization
• 13 days agoവന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം
National
• 13 days agoപ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
National
• 13 days agoതെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി
Kerala
• 13 days agoകേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു
Kerala
• 13 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ ആര് വാഴും; തത്സമയം ഫലമറിയാന്‍ ഈ വെബ്സൈറ്റ് ഉപയോഗിക്കാം
Kerala
• 13 days agoനടിയെ ആക്രമിച്ച കേസ്: വിധിക്കെതിരായ പ്രതികരണങ്ങൾ തെറ്റ്; ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്
Kerala
• 13 days agoപ്രവാസി ബിസിനസ്സുകാർക്ക് കറന്റ് അക്കൗണ്ട് തുടങ്ങാൻ ഇനി കൂടുതൽ സ്വാതന്ത്ര്യം; നിർണായക നീക്കവുമായി RBI
National
• 13 days agoനടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം
Kerala
• 13 days agoയുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ
uae
• 13 days agoനടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും
Kerala
• 13 days agoകണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം
crime
• 13 days agoപാസ്പോർട്ട് വിട്ടുകിട്ടണം; ആവശ്യവുമായി നടൻ ദിലീപ് കോടതിയിൽ; എതിർത്ത് പ്രോസിക്യൂഷൻ
latest
• 13 days agoലോകോത്തര താരങ്ങളാകാൻ യുവ കളിക്കാർ മാതൃകയാക്കേണ്ടത് മെസ്സിയെ അല്ല, കഠിനാധ്വാനിയായ റൊണാൾഡോയെ ന്ന്; യുവന്റസ് ഇതിഹാസ താരം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കളിയോടുള്ള അഭിനിവേശം പിന്തുടരാൻ കളിക്കാരോട് ആവശ്യപ്പെട്ട് ക്ലോഡിയോ മാർച്ചിസിയോ