HOME
DETAILS

100 കോടിയുടെ ക്രമക്കേട്: സി.പി.എമ്മിന് കുരുക്കായി നേമം സര്‍വീസ് സഹകരണ ബാങ്കില്‍ ഇ.ഡി റെയ്ഡ്

  
November 07, 2025 | 7:18 AM

ed-raid-nemom-cooperative-bank-cpm-scam-kerala

തിരുവനന്തപുരം: സി.പി.എം ഭരണസമിതിയുടെകാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടുനടന്നെന്ന് കണ്ടെത്തിയ നേമം സഹകരണബാങ്കില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) പരിശോധന. കൊച്ചിയില്‍ നിന്നുള്ള ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. 

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് പിന്നാലെ മുന്‍ ബാങ്ക് സെക്രട്ടറിമാരായ എ.ആര്‍ രാജേന്ദ്ര കുമാര്‍, എസ് .ബാലചന്ദ്രന്‍ നായര്‍, മുന്‍ പ്രസിഡന്റ് ആര്‍ .പ്രദീപ്കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ബാങ്ക് ഭരണസമിതിയും മുന്‍ സെക്രട്ടറിമാരുമാണ് ബാധ്യതയ്ക്കിടയാക്കിയ നടപടിക്ക് പിന്നിലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപം അമിതമായി ലഭിക്കാന്‍ സ്ഥിരനിക്ഷേപത്തിന് അധിക പലിശ നല്‍കുകയും വേണ്ടപ്പെട്ടവര്‍ക്ക് രേഖകളില്ലാതെ വായ്പ അനുവദിക്കുകയും ചെയ്തതാണ് വലിയ ബാധ്യതയുണ്ടാക്കിയത്. 34.26 കോടി രൂപ ലോണ്‍ നല്‍കിയ ഇനത്തില്‍ ബാങ്കിലേക്ക് തിരിച്ചടവ് കിട്ടാനുണ്ടെങ്കിലും 15.55 കോടി രൂപയ്ക്ക് മാത്രമേ ഈടായി രേഖയുള്ളൂവെന്നാണ് സമിതിയുടെ കണ്ടെത്തല്‍. പ്രതിമാസ നിക്ഷേപ പദ്ധതിയിനത്തില്‍ ആകെ 1.73 കോടിയും കിട്ടാനുണ്ട്. ഇതില്‍ 4.83 കോടി രൂപയ്ക്ക് മാത്രമേ രേഖകളുള്ളൂ.

ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെ മൂന്നുമാസം മുന്‍പ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. നിലവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്. അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇ.ഡി റെയ്ഡ് സി.പി.എമ്മിനെ രാഷ്ട്രീയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 

 

The Enforcement Directorate (ED) conducted a raid at the Nemom Service Cooperative Bank in Thiruvananthapuram following allegations of a ₹100-crore financial irregularity that reportedly took place during the CPM-led administration of the bank.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ മാത്രമല്ല, ആ ലീഗിൽ കളിച്ചാലും ഞാൻ ഒരുപാട് ഗോളുകൾ നേടും: റൊണാൾഡോ

Football
  •  3 hours ago
No Image

യുഎഇയിൽ ഹോങ് തായ് ഇൻഹേലർ തിരിച്ചുവിളിച്ചു; നടപടി സൂക്ഷ്മജീവികളെ കണ്ടെത്തിയതിന് പിന്നാലെ

uae
  •  3 hours ago
No Image

ഇന്ത്യക്ക് പോലുമില്ല ഇതുപോലൊരു റെക്കോർഡ്; ആറ് ഓവറിൽ ചരിത്രമെഴുതി വിൻഡീസ്

Cricket
  •  3 hours ago
No Image

സൂപ്പർ സ്ലിം ടവർ; ദുബൈയുടെ ആകാശത്തെ സ്പർശിക്കാൻ മുറാബ വെയിൽ

uae
  •  3 hours ago
No Image

20 പന്നികള്‍ കൂട്ടത്തോടെ ചത്തു; കോഴിക്കോട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

അവൻ ലോകകപ്പ് നേടിയത് വലിയ സംഭവമൊന്നുമല്ല, ഇതിന് മുമ്പും പലരും അത് നേടിയിട്ടുണ്ട്: റൊണാൾഡോ

Football
  •  3 hours ago
No Image

 പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായകളെ നീക്കണം, വന്ധ്യംകരിച്ച് ഷെല്‍റ്ററിലേക്ക് മാറ്റണം; രണ്ടാഴ്ചക്കുള്ളില്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി

National
  •  3 hours ago
No Image

പാല്‍ വാങ്ങാന്‍ ഹോസ്റ്റലില്‍ നിന്നിറങ്ങി; കാണാതായ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടില്‍, ദുരൂഹത

International
  •  3 hours ago
No Image

റാസല്‍ഖൈമയില്‍ തിരയില്‍പ്പെട്ട് മലയാളി യുവാവിന് ദാരുണാന്ത്യം

uae
  •  3 hours ago
No Image

    'പശ്ചിമബംഗാളിലെ മുഴുവന്‍ ആളുകളും പൂരിപ്പിക്കാതെ എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കില്ല' പ്രഖ്യാപനവുമായി മമത

National
  •  3 hours ago