യോഗി ആദിത്യനാഥിനു നേരെ പാഞ്ഞടുത്തു പശു; അപകടം ഒഴിഞ്ഞു പോയത് തലനാരിഴയ്ക്ക്
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ പാഞ്ഞടുത്ത് പശു. കാറില്‍ നിന്നു യോഗി ഇറങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ഗോരഖ്‌നാഥ് ഓവര്‍ബ്രിഡ്ജിന്റെ ഉദ്ഘാടനത്തിനു വേണ്ടി എത്തിയപ്പോഴായിരുന്നു സംഭവം.
ഞായറാഴ്ചയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഇതോടെ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനു ഉത്തരവിടുകയായിരുന്നു. തുടര്‍ന്ന് മുന്‍സിപ്പല്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. യോഗിയുടെ കാറില്‍ നിന്ന് ആദ്യം ഇറങ്ങിയത് എ.പി രവികൃഷ്ണനാണ്. തുടര്‍ന്ന്് യോഗി പുറത്തിറങ്ങാന്‍ തുടങ്ങുന്നതിനിടെ ഇവരുടെ കാര്‍ ലക്ഷ്യമാക്കി പശു പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് പശുവിന്റെ ദിശ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.
തുടര്‍ന്ന് മുന്‍സിപ്പല്‍ കമ്മിഷണര്‍ ഗൗരവ് സിങ് സോഗ്രാവാല്‍ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിനൊടുവിലാണ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ സൂപ്പര്‍വൈസര്‍ അരവിന്ദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രദേശത്തെ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടത്തേണ്ടത് അരവിന്ദ് കുമാറായിരുന്നു. ഇതില്‍ ഇയാള്‍ക്ക് വീഴ്ച പറ്റിയെന്നു പറഞ്ഞായിരുന്നു നടപടി. യുപിയില്‍ കന്നുകാലികള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന വിഷയം പ്രതിപക്ഷത്തുള്ള അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നേരെ തന്നെ തെരുവു പശുവിന്റെ ആക്രമണം ഉണ്ടായത്.
A cow rushed toward Uttar Pradesh Chief Minister Yogi Adityanath as he was getting out of his car at a Gorakhpur event, prompting an investigation and the suspension of a municipal official over a security lapse.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."